സുഗതകുമാരി
1934 പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ ജനനം. അച്ഛൻ ബോധേശ്വരൻ .സ്വാതന്ത്ര്യ സമര സേനാനിയും കവിയും ആയിരുന്നു .എഡിറ്റർ ആയിരുന്നു .സ്ത്രീകൾക്കെതിരായ അക്രമങ്ങൾ പ്രകൃതിയിൽ നടത്തുന്ന കടന്നുകയറ്റങ്ങൾ എന്നിവക്കെതിരെ സമരം ചെയ്തു. കേരള വനിതാ കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചു .
മുത്തുച്ചിപ്പി ,പാവം മാനവ ഹൃദയം, രാത്രിമഴ ,അമ്പലമണി തുടങ്ങിയ നിരവധി കവിത പുസ്തകങ്ങളും ലേഖനങ്ങളും എഴുതി .2020 ൽ അന്തരിച്ചു .
സുഗതകുമാരിയുടെ കവിതയാണ് നിർഭയ
വഴിയിൽ നിൽപ്പു ചമഞ്ഞു തുമ്പച്ചെടി
ചമഞ്ഞു നിൽക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
പൂവിട്ട് നിൽക്കുക
കാറ്റു പറഞ്ഞത് എന്ന കവിത എഴുതിയത് _
ഇ .ജിനൻ
1951ൽ മതിലകത്ത് ജനിച്ചു .യുറീക്കയുടെ മുൻപത്രാധിപർ .നിലാവിൻറെ തട്ടം ,കുരുത്തോലക്കിളി, ഇലപ്പച്ചകൾ സ്ലേറ്റു മായിക്കുമ്പോൾ, അമ്മച്ചിറക് എന്നിവ പ്രധാന രചനകൾ
മനുഷ്യൻ ചുറ്റുപാടിനെ അറിയുന്നത് പഞ്ചേന്ദ്രിയങ്ങൾ കൊണ്ടാണ്. ഇന്ദ്രിയങ്ങളെ തുറന്നു പ്രകൃതി അറിയാനുള്ള ആഹ്വാനമാണ് കാറ്റ് പറഞ്ഞത് എന്ന കവിത
രാമകൃഷ്ണൻ കുമരനെല്ലൂരിന്റെ കവിതയാണ് "നീയായിരുന്നോ "
തൊട്ടിലാട്ടിയ കാലം എന്നതിനെ എങ്ങനെ മാറ്റി എഴുതാം
കുഞ്ഞായിരുന്നപ്പോൾ
തൊട്ടറിഞ്ഞല്ലോ നീയെന്നെ എന്നർത്ഥത്തിൽ പറയുമ്പോൾ എങ്ങനെ മാറ്റി എഴതാം
നീയെന്നെ തൊട്ടിട്ടുണ്ടല്ലോ .
ആഴി എന്താണ്
കടൽ ?
മറ്റു സമാനാർത്ഥപദങ്ങൾ
സമുദ്രം, സാഗരം
കടലിൽ നിന്ന് വരുന്ന കാറ്റ്
ഒറ്റപ്പദം എഴുതുക
കടൽക്കാറ്റ്
ആഴി+ തിര - ആഴിത്തിര
കണ്ണിൽ + പെടാത്ത -കണ്ണിൽപ്പെടാത്ത
വീശി +തരുന്നില്ലേ -വീശിത്തരുന്നില്ലേ
ഓട +കുഴലും - ഓടക്കുഴലും
കൂടെ + കൊണ്ടുനടക്കും - കൂടെക്കൊണ്ടുനടക്കും
ഇളം കാറ്റ് ,കുളിർകാറ്റ് ,ചുടുകാറ്റ് ,കൊടുങ്കാറ്റ് ,ചുഴലിക്കാറ്റ്, മണൽക്കാറ്റ് ,പൊടിക്കാറ്റ് ,കടൽക്കാറ്റ് കരക്കാറ്റ്, മകരക്കാറ്റ്, മേടക്കാറ്റ് ,തിരുവാതിരക്കാറ്റ്
പൂങ്കാറ്റ്
മുകളിൽ കൊടുത്തിരിക്കുന്നതിലെ അടിവരയിട്ട പദങ്ങൾക്ക് വിശേഷണങ്ങൾ ചേർത്ത്
എഴുതുക.
കുട്ടിയുടെ പുഴ എഴുതിയത് പ്രേമജ ഹരീന്ദ്രൻ ആണ്.
അധ്യാപിക .
എഴുത്തുകാരി.
മകൾ ,ലച്ചുവിന്റെ കുഞ്ഞുടുപ്പ്, ആകാശം ഉറങ്ങുകയാണ്, ഒരു നുണക്കഥ എന്നിവ പ്രധാന കൃതികൾ.
തോണി എന്ന വാക്കിൻറെ പകരം പദം
നൗക ,വഞ്ചി
മീൻ -മത്സ്യം , ഝഷം
പുഴ - നദി ,ആറ്
കുട്ടിയുടെ പുഴ എന്ന കവിതയിൽ പുഴ കൂടെ കുണുങ്ങി ചിരിച്ചു ഇതിൽ പുഴയുടെ ചിരി എന്താണ് സൂചിപ്പിക്കുന്നത്
പുറത്തിറങ്ങിയ കുട്ടിയുടെ സന്തോഷത്തിന്റെ സൂചനയാണ് പുഴയുടെ ചിരി
കൂട്ടത്തിൽ ഒരു മീനിനെ വെളുവെളുത്ത കൊറ്റി വന്ന് റാഞ്ചി കൊണ്ടുപോയി ഈ വാക്യം കുട്ടിയുടെ എന്ത് മനോഭാവത്തെയാണ് കാണിക്കുന്നത്?
ജീവിതത്തിൽ സുഖാനുഭവവും ദുഖാനുഭവവും ഉണ്ട്.
അയ്യോ പാവം മീൻ ഈ പ്രതികരണത്തിൽ നിന്ന് കുട്ടിയുടെ എന്ത് മനോഭാവമാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്
കരുണ , സഹജീവി സ്നേഹം
ചുറ്റുപാട് മുഴുവനും ആണ് ഇവിടെ വിദ്യാലയം അതായത് പ്രകൃതി തന്നെ വിദ്യാലയമാണ് ഇങ്ങനെയൊരു വിദ്യാലയത്തെക്കുറിച്ച് വിവരണം എഴുതുക
കറുമ്പിപ്പയ്യ്
ഇടശ്ശേരി ഗോവിന്ദൻ നായർ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് 1906 ഡിസംബർ 23ന് ജനിച്ചു.
പൂതപ്പാട്ട് ,പുത്തൻകലവും അരിവാളും, കറുത്ത ചെട്ടിച്ചികൾ ,കുറ്റിപ്പുറം പാലം ,ഇസ്ലാമിൻറെ വന്മല ,പണിമുടക്കം തുടങ്ങി 300 ലേറെ കവിതകൾ എഴുതിയിട്ടുണ്ട് .ഏറെ പ്രസിദ്ധമായ കൂട്ടുകൃഷി ഉൾപ്പെടെ ആറു നാടകങ്ങളും നിരവധി ലേഖനങ്ങളും അദ്ദേഹത്തിൻറെതായിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി ,കേന്ദ്ര സാഹിത്യ അക്കാദമി ഇവയുടെ ഭരണ സമിതി അംഗമായിരുന്നു. ഇവയുടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1976 ഒക്ടോബർ 16 ന് അന്തരിച്ചു.
ജലയാത്രയുടെ അന്തരീക്ഷമാണ് വഞ്ചിപ്പാട്ടിന്റെ താളം ഉണ്ടാക്കിയെടുക്കുന്നത്
തോണിപ്പാട്ടിന്റെ താളമാണ്
നതോന്നത
കറുമ്പിപ്പയ്യ് കവിതയുടെ വൃത്തം നതോന്നത
കറുമ്പിപ്പയ്യ് കവിതയിലെ അമ്മയും കുഞ്ഞും ആരാണ്?
വിത്തിലുറങ്ങുന്ന മുളയാണ് കുഞ്ഞ് കാർമേഘം അമ്മയും
കുഞ്ഞ് ഉറങ്ങിക്കിടക്കുകയാണ് എന്തായിരിക്കും ഇങ്ങനെ പറയാൻ കാരണം?
അമ്മയായ കാർമേഘം അയച്ച നീർത്തുള്ളി വന്നു വിളിക്കും വരെ നീണ്ട ഉറക്കത്തിൽ ആണല്ലോ വിത്തിനകത്തെ മുള.
ഉമ്പാ വിളി എന്നത് ഇവിടെ എന്തിനെ സൂചിപ്പിക്കുന്നു?
ഇടിമുഴക്കം, മഴ വരുമ്പോഴുള്ള ഇരമ്പം
ഇളംചുണ്ടുകൾ എന്ന കവിത ആരുടേതാണ്
ജി ശങ്കരക്കുറുപ്പ്
വേനൽക്കാലം കഴിഞ്ഞാർത്തു
വേഗം എത്തിയ കാർമുകിൽ
വിട്ട നീർത്തുള്ളി വന്നെ
ന്നെ
വിളിച്ചു മധുരസ്വരം
ഈ കവിതയിലെ വരികളെ ഗദ്യരൂപത്തിൽ ആക്കുക
വേനൽക്കാലം കഴിഞ്ഞതും കാർമേഘങ്ങൾ ആർത്തിരമ്പി വേഗം എത്തി .മേഘങ്ങൾ പറഞ്ഞയച്ച മഴത്തുള്ളി സ്നേഹത്തോടെ എന്നെ വന്നു വിളിച്ചു.
കറുമ്പിപ്പയ്യ് എന്ന കവിതയും ഇളംചുണ്ടുകൾ എന്ന കവിതയിലെ വരികളും തമ്മിൽ താരതമ്യക്കുറിപ്പ് തയ്യാറാക്കുക
ഇളംചുണ്ടുകൾ എന്ന കവിതയിലും ഇടശ്ശേരിയുടെ കവിതയിലും മഴയുടെ വരവുണ്ട്. രണ്ടു മഴ വരവിനും കുറെ സാമ്യമുണ്ട് വ്യത്യാസവും ഉണ്ട് .രണ്ട് കവിതയിലും മഴ വരുന്നത് ശബ്ദത്തോടെയാണ്. എന്നാൽ ഒന്നിൽ ഇരമ്പി വരുന്നു ,മഴ മറ്റൊന്നിൽ എന്ന് കരഞ്ഞുകൊണ്ടാണ് മഴ വരുന്നത് . കറുമ്പിപ്പയ്യ്എന്ന കവിതയിൽ ഉറങ്ങുന്ന പശുക്കുട്ടിക്ക് പാലുമായി വരുന്ന പശുവമ്മയായിട്ടാണ് മഴയെ ചിത്രീകരിച്ചിരിക്കുന്നത് .എന്നാൽ ജി ശങ്കരക്കുറുപ്പിന്റെ വരികളിൽ മണ്ണിൽ ഉറങ്ങുന്ന വിത്തുകളെ മധുരസ്വരത്തിൽ വിളിച്ചുണർത്താനായി ഭൂമിയിൽ എത്തുന്ന മഴത്തുള്ളി ആണുള്ളത്.
കാന്താരിക്കുട്ടിയും കൂട്ടുകാരും എന്ന പ്രസംഗ പാഠം എഴുതിയതാര് പ്രൊഫ എസ് .ശിവദാസ്
ബാലസാഹിത്യകാരൻ .
ശാസ്ത്ര അധ്യാപകൻ .
പത്രാധിപർ.
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം, മാത്തൻ മണ്ണിര കേസ് തുടങ്ങിയ നിരവധി രചനകൾ അദ്ദേഹത്തിൻറെതാണ്.
ഒരാൾ സ്വന്തം കഥ പറയുന്നത് ആത്മകഥ.
കത്ത് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എഴുതുന്ന സ്ഥലം, തീയതി എന്നിവ ചേർക്കണം
കത്തിന്റെ അവസാനം എഴുതിയ ആളുടെ പേരും വിലാസവും വേണം
ആർക്കാണോ എഴുതുന്നത് അയാളെ സംബോധന ചെയ്തു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്
അവസാനിപ്പിക്കുമ്പോൾ സ്നേഹം അറിയിക്കുന്ന വാക്യം ചേർക്കണം.
കത്തിൽ പ്രധാന ആശയങ്ങൾ ക്രമമായി എഴുതണം.
നോട്ടീസ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നോട്ടീസിൽ പരിപാടിയെ സൂചിപ്പിക്കുന്ന തലക്കെട്ട് വേണം .നോട്ടീസ് പ്രസിദ്ധീകരിക്കുന്ന സ്ഥലം ,തീയതി എന്നിവ വേണം. നോട്ടീസിൽ വായനക്കാരെ സംബോധന ചെയ്യണം .ആരാണ് നോട്ടീസ് പ്രസിദ്ധീകരിക്കുന്നത് എന്ന് എഴുതണം .പരിപാടിയുടെ വിശദാംശങ്ങൾ ചുരുക്കി കൊടുക്കണം .ഉചിതമായ ചിഹ്നങ്ങൾ ഉപയോഗിക്കണം.
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കും അമലേ വിവേകികൾ
ഇതാരുടെ വരികളാണ്
മഹാകവി കുമാരനാശാൻറെ നളിനി എന്ന കൃതിയിലെ വരികൾ
ഈ വരിയുടെ ആശയം
മറ്റുള്ളവർക്കായി ജീവിതം ഒഴിഞ്ഞു വച്ചു കാത്തിരിക്കുന്നിടത്തോളം വലിയ ത്യാഗം മറ്റെന്താണ്
അവൾ ഒരു കാന്താരിയാണ് ഈ ശൈലിയുടെ അർത്ഥം എന്ത്
നല്ല കരുത്തുള്ളവളാണ്, തന്റേടിയാണ്
അവൻ ഒരു തൊട്ടാവാടിയാണ് എന്നാൽ അർത്ഥം അവൻ വളരെ പെട്ടെന്ന് സങ്കടപ്പെടുന്നവനാണ് അവൻ ധൈര്യം കുറഞ്ഞവനാണ്
മണിയപ്പന്റെ മഴു എന്ന കവിത എഴുതിയതാര്
മനോജ് കുറൂർ
കോളേജ് അധ്യാപകൻ
കവി
നോവലിസ്റ്റ്
ഇന്ത്യൻ സാഹിത്യത്തെക്കുറിച്ചും കേരളത്തിലെ താളങ്ങളെക്കുറിച്ചും പഠനം നടത്തി
കേരളസഹാ സാഹിത്യ അക്കാദമിയുടെ കനകശ്രീ സമ്മാനം ലഭിച്ചു.
കുഞ്ചൻ നമ്പ്യാർ തുള്ളൽ കൃതികളിൽ ഉപയോഗിച്ചിട്ടുള്ള താളം
മർമ്മതാളം
മണിയപ്പന്റെ മഴു എന്ന കവിത മർമ്മ താളത്തിലാണ് എഴുതിയിട്ടുള്ളത്.
കുശലം എന്ന വാക്കിന്റെ അർത്ഥം എന്ത് ?
സൗഖ്യം ,ക്ഷേമം ,സുകൃതം സാമർത്ഥ്യം
മഴുവിന്റെ വായ്ത്തല കാണുമ്പോൾ എന്നു പറഞ്ഞാൽ എന്താണ് മനസ്സിലാവുന്നത്
വെട്ടാൻ ആളു വരിക
കവി മഴുവിന്റെ വായ്ത്തല കണ്ടാൽ പൂക്കാത്ത മാവും കായ്ക്കും എന്ന് പറഞ്ഞതിന് എന്താണ് അർത്ഥം
ജീവിതം അവസാനിക്കാറായി എന്ന നില വരുമ്പോൾ ആരും ആയുസ്സ് നീളണമെന്ന് ആഗ്രഹിക്കും. പ്രകൃതി അതിജീവിക്കാൻ ശ്രമിക്കും.
പച്ച എന്ന് ചേർന്ന് വരുന്ന വാക്കുകൾ കണ്ടെത്തുക.
പച്ചപിടിക്കും, പച്ചയെടുക്കുക, പച്ചപിടിക്കുക
പച്ചയായ ജീവിതം
(HBപേജ് 182വരെ - )
കളിക്കാം ചിരിക്കാം
കളിപ്പാട്ടുകളിൽ താളത്തിനാണ് പ്രാധാന്യം.
നിഘണ്ടുവിൽ വാക്കുകൾ അടുക്കുന്നത് അകാരാദി ക്രമത്തിലാണ് .
ഒരു കൂട്ടം മനുഷ്യരോട് ഒരു കാര്യം ചുരുങ്ങിയ സമയത്തിനകം പറഞ്ഞറിയിക്കുന്നതിനുള്ള മാധ്യമമാണ് പ്രസംഗം
വാക്കുകളും വാക്യങ്ങളും കൂടാതെ വികാരങ്ങൾ കൈമാറാനുള്ള സാങ്കേതിക ഭാഷയാണ് ഇമോജി
അതാത് പ്രദേശത്ത് പ്രയോഗിക്കുന്ന ഭാഷയിലാണ് അവരുടെ വികാരങ്ങൾ നന്നായി പങ്കിടാൻ കഴിയുന്നത് അത്തരം ഭാഷയാണ് പ്രാദേശിക ഭാഷ
സ്വന്തം അനുഭവങ്ങൾ അവനവൻ പറയുന്നതുപോലെ മനസ്സിൽ തട്ടുംവിധം രേഖപ്പെടുത്തുന്നതാണ് ഡയറി
ഒരു സംഭവം നേരിൽ കാണുന്ന അനുഭവം മറ്റുള്ളവരിൽ ഉണ്ടാവുന്ന രീതിയിൽ വിവരിക്കുന്നതാണ് ദൃക്സാക്ഷി വിവരണം.
ആശയത്തിന് അനുയോജ്യമായ രീതിയിൽ വാക്യങ്ങളും വർണ്ണവിന്യാസവും ഉപയോഗപ്പെടുത്തി ആവിഷ്കരിക്കുന്നതാണ് പോസ്റ്റർ
ഒരു പ്രവർത്തിയുടെ ക്രമവും ചിട്ടയും കൃത്യമായി സൂചിപ്പിക്കുന്നതിന് നിയമാവലി എന്നു പറയുന്നു
ഒരു സന്ദർഭത്തെക്കുറിച്ച് ആശയത്തെക്കുറിച്ചോ ധാരണയുള്ളവരിൽ നിന്ന് വിവരശേഖരണം നടത്തുന്നതിന് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുടെ കൂട്ടത്തെയാണ് ചോദ്യാവലി എന്ന് പറയുന്നത്
നാടോടി എന്ന വാക്കിൻറെ അർത്ഥം
നാട്ടിൽ നടപ്പുള്ള അല്ലെങ്കിൽ പ്രചാരത്തിലുള്ള
നാട്ടിലൂടെ സഞ്ചരിക്കുന്ന അല്ലെങ്കിൽ സ്ഥിരമായി ഒരിടത്ത് താമസിക്കാത്ത
മലയാളത്തിലെ നാടോടി, മാറാപ്പ് എന്നീ വാക്കുകളുടെ അർത്ഥം താഴെ പറയുന്നവയാണ്:
1. നാടോടി
ഒരിടത്ത് സ്ഥിരമായി താമസിക്കാതെ ഭക്ഷണത്തിനോ ജോലിക്കോ വേണ്ടി പലയിടങ്ങളിലായി ചുറ്റിക്കറങ്ങി നടക്കുന്ന ആൾ എന്നാണ് ഇതിന്റെ പ്രധാന അർത്ഥം.
- അലഞ്ഞുതിരിയുന്നവൻ
- നാടോടി കലകൾ: സാധാരണക്കാരായ ജനങ്ങൾക്കിടയിൽ തലമുറകളായി കൈമാറി വരുന്ന കലകൾ, പാട്ടുകൾ (ഉദാഹരണത്തിന്: നാടോടിപ്പാട്ട്).
2. മാറാപ്പ്
പഴയകാലത്ത് യാത്രക്കാരും മറ്റും വസ്ത്രങ്ങളും സാധനങ്ങളും കെട്ടി തോളിൽ തൂക്കിയിരുന്ന തുണിസഞ്ചിയെയാണ് മാറാപ്പ് എന്ന് വിളിക്കുന്നത്.
- ഭാണ്ഡം: തോളിൽ തൂക്കിയിടുന്ന തുണിസഞ്ചി
- ചില സന്ദർഭങ്ങളിൽ 'അനാവശ്യമായ ഉത്തരവാദിത്തം' അല്ലെങ്കിൽ 'ഭാരം' എന്ന അർത്ഥത്തിലും ഈ വാക്ക് പ്രയോഗിക്കാറുണ്ട് (ഉദാഹരണത്തിന്: "പഴയ ഓർമ്മകളുടെ മാറാപ്പ്").
വടക്കൻ കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരിനം നാടൻ കളിയാണ് ഉപ്പ് കളി
തെങ്ങോല കൊണ്ടുണ്ടാക്കിയ പന്ത് ഉപയോഗിച്ചുള്ള ഒരു കളിയാണ് തലപ്പന്തുകളി
ഏതെങ്കിലും ഒരു നാടൻ കളിയെ കുറിച്ച് വിവരണം തയ്യാറാക്കുക
കണ്ണുപൊത്തി കളി അഥവാ കണ്ണുകെട്ടിക്കളി
പൊതുവേ കുട്ടികൾ കളിക്കുന്ന ഒരു നാടൻ കളിയാണ് ഈ കളിയുടെ വകഭേദങ്ങൾ ആണ് അമ്പസ്താനി കളി എന്ന പേരിലും അറിയപ്പെടുന്ന ഒളിച്ചുകളി അഥവാ സാറ്റുകളി.
ഒരു തുണിയെടുത്ത് കണ്ണ് മൂടി കെട്ടണം .കണ്ണുകെട്ടിയ ആളെ മൂന്ന് തവണ കറക്കണം. പിന്നീട് എല്ലാവരും വിട്ടുനിൽക്കണം. കണ്ണുകെട്ടിയ ആൾ ആരെയെങ്കിലും തൊട്ടാൽ അടുത്തത് ആ തൊടുന്ന ആളായിരിക്കും കണ്ണ് കെട്ടേണ്ടത്..ഇങ്ങനെ കളി തുടരുന്നു.
വാക്യത്തിൽ പ്രയോഗിക്കുക
വടംവലി
തോൽവിയും ജയവും തമ്മിലുള്ള ഒരു വടംവലി ആണല്ലോ പരീക്ഷ
പോസ്റ്റർ വാക്യങ്ങൾ
മാതൃക(വായനയുടെപ്രാധാന്യത്തെക്കുറിച്ച്)
വിളഞ്ഞ വാക്കുകൾ കൊയ്യാം
അന്നമുണ്ടാൽ നിറയും അക്ഷരമുണ്ടാൽ അറിയും
വാക്കിൻ്റെയൂക്കിൽ നടന്നോളൂ തീക്കനൽപാത കടന്നോളൂ
പത്രവാർത്ത മാതൃക
കാട്ടിൽ കായികോത്സവം നടത്തി
കറുകപ്പുൽ മൈതാനം:വന ദിനത്തിൽ കിങ്ങിണി കാട്ടിലെ കറുകപ്പുൽ മൈതാനത്ത് നടന്ന കായികോത്സവം ശ്രദ്ധേയമായി ആദ്യമായാണ് കാട്ടിൽ കായികോത്സവം സംഘടിപ്പിക്കുന്നത് റണ്ണർ ചീറ്റപ്പുലി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചതോടെയാണ് മത്സരങ്ങൾ ആരംഭിച്ചത് ഓട്ടമത്സരം മൂന്നാംകുഴി തുടങ്ങിയ മത്സരയിനങ്ങൾ കാണാൻ അയൽക്കാടുകളിൽ നിന്നും കാണികൾ എത്തിയിരുന്നു.വനരാജ്ഞി ലോറ മെഡലും പൂമാലയും നൽകി വിജയികളെ അനുമോദിച്ചു എല്ലാ കൊല്ലവും കാട്ടിൽ കലോത്സവത്തിന് പുറമേ കായികോത്സവവും നടത്താനും പ്രായമായവർക്കും ശാരീരിക പരിമിതികൾ ഉള്ളവർക്കും പങ്കെടുക്കാവുന്ന ഇനങ്ങൾ കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് വനരാജ്ഞി പ്രഖ്യാപിച്ചു വൈകുന്നേരത്തോടെ കായികോത്സവം സമാപിച്ചു.
പുതിയകാലത്തെ ഡിജിറ്റൽ വിനിമയത്തിൽ ഇമോജികൾ ഒരു ഭാഷയായി തന്നെ പ്രവർത്തിക്കുന്നു
വാക്കുകളും വാചകങ്ങളും കൂടാതെ വികാരങ്ങൾ കൈമാറാനുള്ള ചിഹ്ന ഭാഷയാണ് ഇമോജി
ഫോണും മറ്റു ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ വളർന്നു വന്നത് ഇമോജി
വികാരങ്ങൾ പങ്കുവെക്കാനുള്ള ഭാഷ ഇമോജി
കാലത്തിനനുസരിച്ച് മാറി വരുന്നതാണ് ഭാഷ
അജ്ഞ എന്ന വാക്കിൻ്റെ അർത്ഥം അറിവില്ലാത്ത
അക്ഷമഎന്ന വാക്കിൻറെ അർത്ഥം കരുത്ത് ഇല്ലാത്ത ശക്തിയില്ലാത്ത
ക്ഷമ എന്ന വാക്കിൻറെ അർത്ഥം സഹനശീലം ഉള്ള
അക്ഷമ സഹന ശീലം ഇല്ലാത്ത
സത്യം പ്രിയ ലോഹ്യം നീതി തൃപ്തി എന്നീ വാക്കുകളുടെ എതിർപ്പദത്തിന് ഈ വാക്കുകളുടെ മുൻപിൽ അ ചേർത്താൽ മതി.
ഇഷ്ടം എന്ന വാക്കിൻറെ എതിർവാക്ക് അനിഷ്ടം
ആരോഗ്യം - അനാരോഗ്യം
സന്തോഷം എന്ന വാക്കിൻറെ എതിർപദം സങ്കടം , സന്താപം, ദുഃഖം
രസമില്ലാത്തത് എന്നതിന് മറ്റൊരു പദം നീരസം .
ഓരോ പ്രദേശത്തും അതിൻറെ സവിശേഷതകൾ ഉള്ള ഭാഷയുണ്ട് അതത് പ്രദേശത്ത് പ്രയോഗിക്കുന്ന ഭാഷയാണ് പ്രാദേശിക ഭാഷ എന്ന് പറയുന്നത്.
ഒരു കൂട്ടം മനുഷ്യരോട് ഒരു കാര്യം ചുരുങ്ങിയ സമയത്തിനകം പറഞ്ഞറിയിക്കുന്നതാണ് പ്രസംഗം
കേൾക്കുന്നവർക്ക് ഒരു സംഭവം നേരിൽ കാണുന്ന വിധം അനുഭവപ്പെടുത്തുന്ന വിവരണമാണ് ദൃക്സാക്ഷി വിവരണം.ദൃക്സാക്ഷി വിവരണം പറഞ്ഞവതരിപ്പിക്കാനുള്ളതാണ്.
നന്നാവാനൊന്നാവാം
ആനക്കാര്യം എൻറെ കാര്യവും എന്ന കാർട്ടൂൺ സമാഹാരം ആരുടേതാണ്
രാജീവ് എൻ ടി.
ആനയുമായി ബന്ധപ്പെട്ട ചില പഴഞ്ചൊല്ലുകൾ
അടിതെറ്റിയാൽ ആനയും വീഴും
ആനമലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ
ആന വാ പൊളിക്കുന്നത് കണ്ടു അണ്ണാൻ വാ പൊളിക്കരുത്
ആനപ്പുറത്തിരിക്കുമ്പോൾ നായയെ പേടിക്കണോ
ജീവിതത്തിൽ ഉണ്ടാവുന്ന ഉയർച്ചയെ ആണ് ആനപ്പുറമായി ഇവിടെ സൂചിപ്പിക്കുന്നത്.
ഉത്സവ പിറ്റേന്ന് എന്ന കവിത ആരുടേതാണ്
അക്കിത്തം അച്യുതൻ നമ്പൂതിരി
വാക്കുകൊണ്ട് മുറിപ്പെടുത്തുന്നതിനെയാണ് രാജീവ് എം ടി യുടെ കാർട്ടൂൺ പറയുന്നത് എന്നാൽ വാക്കുകൾക്ക് മുറിവ് ഉണക്കുന്നതിനുള്ള കഴിവുമുണ്ട്. കള്ളങ്ങൾ പോലും വിശുദ്ധിയുള്ളതായി തീരും അവ മറ്റുള്ളവരുടെ മുറിവുണക്കുന്നതിനായി പ്രയോഗിക്കുമ്പോൾ അന്യന്റെ മുറിവുണക്കുന്നതിനായി കള്ളം പറയുന്നതിനെ കുറിച്ച് കവിത എഴുതിയത് ഷിഫാന ഷെ
റി.
ഷിഫാന ഷെറി
പാലക്കാട് ജില്ലയിലെ ആനക്കരയിൽ 2005 ൽ ജനിച്ചു. മാരിയില വളപ്പിൽ ഫൈസലിന്റെയും ഖമറുനീസയുടെയും മകൾ ഷിഫാനയുടെ രചനകൾ സമാഹരിച്ച് പ്രതീക്ഷാ ചാരിറ്റബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച കൃതിയാണ് നിറമുള്ള അക്ഷരങ്ങൾ. തൃത്താല ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ 2020ൽ ഷിഫാന മരണമടഞ്ഞു.
നുണയും നേരും എന്ന പാഠഭാഗം ഏത് നോവലിനെ അടിസ്ഥാനമാക്കി എഴുതിയതാണ് ?
വിക്ടർ യൂഗോയുടെ പാവങ്ങൾ എന്ന ഫ്രഞ്ച് നോവലിനെ '
പാവങ്ങൾ എന്ന
കൃതി മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്തത് ആര് ?
നാലപ്പാട്ട് നാരായണമേനോൻ
ഒറ്റപ്പദം എഴുതുക
വെള്ളി കൊണ്ടുള്ള തുട്ട്
വെള്ളിത്തുട്ട്
വെള്ളി പോലുള്ള വെളിച്ചം
വെള്ളിവെളിച്ചം
വെറും തൊട്ടിലാട്ടാതെ കാറ്റേ എന്ന കവിത എഴുതിയതാര്?
ആര്യാംബിക
പൂവരണി ഗവൺമെൻറ് യുപി സ്കൂളിലെ അധ്യാപിക.
മണ്ണാങ്കട്ടയും കരിയിലയും, തോന്നിയ പോലൊരു പുഴ, തുടങ്ങിയവ ആര്യാംബികയുടെ കവിതാ സമാഹാരങ്ങളാണ് കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം, കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്കാരം, വൈലോപ്പിള്ളി പുരസ്കാരം, കുമാരൻ മാസ്റ്റർ പുരസ്കാരം, ശ്രീരേഖ പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
വാഴക്കുല എന്ന കവിത ആരുടേതാണ്
ചങ്ങമ്പുഴ
"മലയപ്പുലയനാമാടത്തിൻ മുറ്റത്ത്
മഴവന്ന നാളൊരു വാഴ നട്ടു."
വാശി പിടിച്ചു എന്നതിനുള്ള മറ്റൊരു വാക്ക് ചിണുങ്ങി
കുഞ്ഞുണ്ണിയുടെ മീൻ
കുഞ്ഞുങ്ങൾ എന്ന പാഠഭാഗം എഴുതിയത് സുരേന്ദ്രൻ കാടങ്കോട്
കാസർഗോഡ് ചെറുവത്തൂർ കാടങ്കോട് സ്വദേശി. അധ്യാപകൻ, കവി, കഥാകാരൻ എന്ന നിലകളിൽ പ്രശസ്തൻ .ആദ്യത്തെ ബാലസാഹിത്യകൃതി കുഞ്ഞുണ്ണിയുടെ മീൻ കുഞ്ഞുങ്ങൾ. ഇതിന് ജോസഫ് മുണ്ടശ്ശേരി അവാർഡ് ലഭിച്ചു.
കുമ്മാട്ടി
കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അരവിന്ദൻ സംവിധാനം ചെയ്ത മലയാള സിനിമയാണ് കുമ്മാട്ടി. കാവാലം നാരായണ പണിക്കരാണ് കുമ്മാട്ടിയുടെ കഥയും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാരിൻറെ അവാർഡ് 1979 ൽലഭിച്ച സിനിമയാണ് ഇത്.
കുഞ്ഞുണ്ണിയുടെ മീൻ കുഞ്ഞുങ്ങൾ എന്ന കഥ സ്വാതന്ത്ര്യത്തിന്റെ വില വിശദീകരിക്കുന്ന കഥയാണ്
രചന പരിചയക്കുറിപ്പ്
കുഞ്ഞുണ്ണിയുടെ മീൻ കുഞ്ഞുങ്ങൾ എന്ന പാഠഭാഗത്തിന്
മീനുകൾ മനുഷ്യരെ പഠിപ്പിക്കുന്നത്.
കഥയ്ക്കകത്ത് ഒരു കഥ ഇങ്ങനെയൊന്നും കേട്ടിട്ടുണ്ടോ നിങ്ങൾ ?എന്തു രസമാണെന്നോ.... ഒരു സിനിമ കാണുന്നതുപോലെ നമ്മൾ അങ്ങനെ അലിഞ്ഞുപോകും കഥയിൽ. മറ്റുള്ളവരുടെ വേദനകളിൽ നമുക്കും വേദന തോന്നുമ്പോഴാണ് നാം മനുഷ്യരാവുന്നത് .മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുമ്പോൾ നാം മനുഷ്യരല്ലാതാകുന്നു .മറ്റുള്ളവരും നമ്മളോടൊപ്പം മന്ദഹാസിക്കട്ടെ എന്ന വരികൾ ഓർത്തുപോയി ഈ കഥ വായിച്ചപ്പോൾ .മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവികൾക്കും സ്വതന്ത്രമായി ജീവിക്കാനാണ് ഇഷ്ടം. എന്നാൽ നാം ജീവികളെ നമ്മുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി കൂട്ടിലിടുന്നു. ചങ്ങലക്കിടുന്നു. എന്നാൽ ഒരിക്കലെങ്കിലും അത്തരത്തിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടാൽ ജീവികളുടെ മനസ്സറിയാൻ നാം ശ്രമിക്കുന്നില്ല.
"സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം"
ഈ വരികൾ നമ്മോട് പറഞ്ഞത് മഹാകവി കുമാരനാശാൻ ആണ്
കുളത്തിലെ മീനിനെ കുടത്തിൽ ആക്കിയപ്പോൾ അത് വീട്ടിൽ പോണം എന്ന് പറഞ്ഞ് വാശിപിടിച്ച കഥയും ഓർമ്മയില്ലേ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇങ്ങനെ ധാരാളം കഥകളുണ്ട്. കുഞ്ഞുണ്ണിയുടെ മീൻ കുഞ്ഞുങ്ങളും സ്വാതന്ത്ര്യത്തിന്റെ കഥയാണ്. അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാറുണ്ടോ നമ്മൾ ഇല്ലെന്നാവും പെട്ടെന്നുള്ള ഉത്തരം. എന്നാൽ ഈ കഥയൊന്നും വായിക്കൂ .എന്നിട്ട് നാം ചെയ്ത കാര്യങ്ങൾ സ്വയം പരിശോധിക്കൂ . നമ്മുടെ തെറ്റുകളെ തിരുത്താനുള്ള വഴി തെളിഞ്ഞു വരും. ഏറ്റവും രസകരമായ കാര്യം ഇതിലെ ചിത്രങ്ങൾ പോലും നമുക്ക് നന്മയുടെ പാഠങ്ങൾ പറയുന്നുണ്ട് എന്നതാണ്. ഒരു കാര്യം തീർച്ച ,ഈ കഥ നിങ്ങളെ കൂടുതൽ നല്ല മനുഷ്യരാവാൻ സഹായിക്കും. കാരണം ഇതിലെ നായയും മീനും ഉൾപ്പെടെയുള്ള ജീവികൾ പോലും നമ്മെ സ്വാതന്ത്ര്യത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്.
കഥയിൽ ചോദ്യമില്ലേ എന്ന കവിത എഴുതിയതാര്
. ഇ ജിനൻ
മാറ്റപ്പാത എന്ന കവിത ആരുടേതാണ്
ദിവാകരൻ വിഷ്ണുമംഗലം
സ്മാർട്ട് സിറ്റി എന്ന കവിത ആരുടേതാണ്
മോഹന കൃഷ്ണൻ കാലടി
0 Comments
Please do not enter any spam link in the comment box