ആക്രോശിക്കുക - ഉച്ചത്തിൽ പറയുക ,ശകാരിക്കുക
അക്ബർ ചക്രവർത്തിയോട് ബീർബൽ ചോദിച്ച ചോദ്യങ്ങൾ എന്തൊക്കെയായിരുന്നു ?
*മണിക്കൂറുകളോളം മണ്ണിൽ കളിച്ചു രസിക്കാൻ അങ്ങേയ്‌ക്കറിയാമോ ?
*തുച്ഛമായ വരുമാനത്തിൽ ഒരു വീട് നടത്തിക്കൊണ്ടുപോകാൻ അങ്ങേയ്‌ക്ക് അറിയാമോ ?
*വസ്‌ത്രങ്ങളിലെ കറ കളയാൻ അങ്ങേയ്‌ക്ക് അറിയാമോ?
*ഓരോ വിളയും എപ്പോഴാണ് നടേണ്ടതെന്നും നനയ്‌ക്കേണ്ടതെന്നും അങ്ങേയ്‌ക്കറിയാമോ ?
*പാഴ് വസ്‌തുക്കളിൽ നിന്ന് പ്രയോജനമുള്ളത് തിരഞ്ഞെടുക്കാൻ അങ്ങേയ്‌ക്കറിയാമോ ?
*പച്ചപ്പുൽമേടുകൾ എവിടെയാണെന്ന് അറിയാമോ ?
*നമ്മുടെ ഉത്പന്നങ്ങൾ എവിടെയാണ് നല്ല വിലയ്‌ക്ക് വില്‌ക്കാനാകുക എന്നറിയാമോ ?
*കൈയെഴുത്ത് ഒരു ചിത്രം പോലെ മനോഹരമാക്കുന്നത് എങ്ങനെയാണെന്ന് അങ്ങേയ്‌ക്കറിയാമോ ?
അക്ബർ ചക്രവർത്തിയെ പഠിപ്പിക്കാനായി ബീർബൽ ക്ഷണിച്ചു വരുത്തിയ അദ്ധ്യാപകർ ആരൊക്കെയായിരുന്നു?
കുട്ടികൾ,വൃദ്ധർ,വീട്ടമ്മമാർ,അലക്കുകാർ,കൃഷിക്കാർ, ആക്രിക്കാർ,കാലിമേയ്‌ക്കുന്നവർ,ഗുമസ്തന്മാർ, ആധാരമെഴുത്തുകാർ,സാധാരണക്കാർ,സന്ന്യാസിമാർ.
അക്ബർ ചക്രവർത്തിയെ ബീർബൽ ബോധ്യപ്പെടുത്തിയ പാഠം എന്തായിരുന്നു ?
ഓരോരുത്തർക്കും അങ്ങയെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കാനുണ്ട് .ഓരോരുത്തർക്കും മറ്റുള്ളവർക്കാർക്കും അറിഞ്ഞുകൂടാത്ത ചിലതറിയാം .ഓരോരുത്തർക്കും എന്തെങ്കിലും കഴിവുണ്ട് .കുറച്ച് അറിവുണ്ട് .ചില പ്രത്യേക വാസനകൾ ഉണ്ട് .അതുകൊണ്ട് എല്ലാവർക്കും അധ്യാപകരാകാനാകും അതുപോലെ എല്ലാവർക്കും വിദ്യാർത്ഥികളാകാനും കഴിയും.
വൃദ്ധ അക്ബർ ചക്രവർത്തിയോട് പറഞ്ഞതെന്ത് ?
വൃദ്ധ ചക്രവർത്തിയെ വന്ദിച്ചിട്ടു പറഞ്ഞു:"അങ്ങുന്നേ ,ബുദ്ധിമാനറിയാം എല്ലാം പഠിക്കുക അസാധ്യമാണെന്ന്.എന്നാൽ ഒരു നല്ല മനുഷ്യനാകാൻ എല്ലാവർക്കും കഴിയും .അതെങ്ങനെയെന്ന് എല്ലാവരും പഠിക്കുകയും വേണം."
ബീർബലിന്റെ ആദ്യകാല അധ്യാപിക ആരായിരുന്നിരിക്കാം ?
ബീർബലിന്റെ അമ്മ
അക്ബർ ചക്രവർത്തിയെ പഠിപ്പിക്കാൻ എത്തിയ കർഷകൻ ,കച്ചവടക്കാർ ,അലക്കുകാർ ,വീട്ടമ്മ എന്നിവർക്ക് എന്തെല്ലാം കാര്യങ്ങളാണ് പഠിപ്പിക്കാനാവുക?
*കർഷകൻ
വിത്തുകൾ സൂക്ഷിക്കേണ്ട രീതി ,വിത്ത് വിതയ്‌ക്കൽ ,തൈകൾ പരിപാലിക്കൽ ,വള പ്രയോഗം ,കീടങ്ങളിൽ നിന്നുള്ള സംരക്ഷണം ,ജലസേചനം ,വിളവെടുപ്പ് ,കാർഷിക ഉപകരണങ്ങളുടെ ഉപയോഗം ,അനുയോജ്യമായ കാലാവസ്ഥ ഇവയെല്ലാം ഒരു കൃഷിക്കാരനിൽ നിന്നും പഠിക്കാം.
വിളംബരം തയ്യാറാക്കാം (പേജ് നമ്പർ - 61)
വിവിധ മേഖലകളിൽ പാണ്ഡിത്യമുള്ളവർ കൊട്ടാരത്തിലെത്തിച്ചേരണമെന്ന് അറിയിച്ചുകൊണ്ട് രാജാവ് പുറപ്പെടുവിക്കുന്ന വിളംബരം തയ്യാറാക്കി അവതരിപ്പിക്കൂ .
ഡും ...ഡും ...ഡും ....
മാന്യമഹാജനങ്ങളെ ,
നമ്മുടെ രാജ്യത്ത് വിവിധ മേഖലകളിലുള്ള പണ്ഡിതന്മാരിൽ നിന്ന് അറിവ് സമ്പാദിക്കുവാൻ ചക്രവർത്തി തിരുമനസ്സ് ആഗ്രഹിക്കുന്നു .അതിനാൽ രാജ്യത്തെ വിവിധ മേഖലകളിൽ പാണ്ഡിത്യമുള്ളവർ കൊട്ടാരസദസ്സിൽ എത്തിച്ചേരണമെന്ന് തിരുമനസ്സ് അറിയിച്ചുകൊള്ളുന്നു .
ഡും ...ഡും ...ഡും ....
ജീവചരിത്രക്കുറിപ്പ് (ജി .മോഹനകുമാരി )
ചിഹ്നങ്ങൾ
വാക്യങ്ങളിലെ ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന അടയാളങ്ങളാണ് ചിഹ്നങ്ങൾ .
ശരിയായ രീതിയിലുള്ള ചിഹ്നം ചേർക്കലിനെ ചിഹ്നനം എന്നുപറയുന്നു .
സാധാരണ ഉപയോഗത്തിലുള്ള ചിഹ്നങ്ങൾ
. ബിന്ദു
, അങ്കുശം
? ചോദ്യചിഹ്നം (കാകു )
" " ഉദ്ധരണി
- ശൃംഖല (ഒരു വരിയുടെ അവസാന വാക്ക് അവസാനിച്ചിട്ടില്ല എന്ന സൂചന )
; രോധിനി
: ഭിത്തിക
! വിക്ഷേപിണി
( ) വലയം
! ?എന്നീ ചിഹ്നങ്ങൾ ചേർന്നുവരുന്ന വാക്യങ്ങൾ പാഠഭാഗത്തുനിന്നും കണ്ടെത്തി എഴുതുക .
ആരു പഠിപ്പിക്കും ?(വായനക്കുറിപ്പ് )
ജി .മോഹനകുമാരി പരിഭാഷപ്പെടുത്തിയ ഒരു ബീർബൽ കഥയാണ് ആരു പഠിപ്പിക്കും .ബീർബലിന്റെ ബുദ്ധിസാമർഥ്യം പ്രകടമാകുന്ന ഈ കഥയിലെ പ്രധാനകഥാപാത്രങ്ങൾ അക്ബർ ചക്രവർത്തിയും അദ്ദേഹത്തിന്റെ മന്ത്രിയായ ബീർബലുമാണ് .അക്ബർ ചക്രവർത്തി തന്റെ പാണ്ഡിത്യം മെച്ചപ്പെടുത്തണമെന്ന ആഗ്രഹം മന്ത്രിയായ ബീർബലിനെ അറിയിക്കുന്നതും അതിനെ തുടർന്നുണ്ടായ രസകരമായ സംഭവങ്ങളുമാണ് ഈ കഥയിൽ സൂചിപ്പിക്കുന്നത് .ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള ഒരുകൂട്ടം ജനങ്ങളെ ചക്രവർത്തിയ്ക്കുമുൻപിൽ എത്തിച്ചുകൊണ്ട് മഹത്തായ ഒരു സന്ദേശം നൽകുകയാണ് ബുദ്ധിമാനായ ബീർബൽ. മനോഹരമായ ധാരാളം സന്ദർഭങ്ങൾ ഒത്തുചേരുന്ന ഒരു കഥയാണ് ആരു പഠിപ്പിക്കും .കോപാകുലനായ ചക്രവർത്തിക്കു മുൻപിൽ ശാന്തത കൈവിടാതെ ബീർബൽ ചോദ്യങ്ങൾ ചോദിക്കുന്ന ഭാഗമാണ് ഈ കഥയിൽ ഏറെ ഇഷ്ടമായത് .ഒരു ചെറിയ പ്രവർത്തനത്തിലൂടെ വലിയൊരു സന്ദേശമാണ് ബുദ്ധിമാനായ ബീർബൽ നൽകിയത് .ബീർബലിന്റെ അസാധാരണമായ ബുദ്ധിവൈഭവത്തിന്റെ ഒരു ഉത്തമ ദൃഷ്ടാന്തമാണ് ഈ കഥ .
ഒരു ബീർബൽ കഥ വായിച്ചു വായനക്കുറിപ്പ് തയാറാക്കുക.
വായനക്കുറിപ്പ് തയ്യാറാക്കുമ്പോൾ
*കഥയുടെ പേര്
*എഴുത്തുകാരന്റെ പേര്
*ഏതുവിഭാഗം (കഥ ,കവിത ,നോവൽ ...)
*കഥാപാത്രങ്ങൾ
*ആശയം
*ഇഷ്ടപ്പെട്ട ഭാഗം
*സ്വന്തം അഭിപ്രായം
ഏതാനും പണ്ഡിതർ ..... തുടങ്ങി ഏർപ്പാടുകൾ ചെയ്യുക. (പേജ് നമ്പർ - 57)ഈ ഭാഗത്തിന്റെ നാടകരൂപം
രംഗം 1
(അക്ബർ ചക്രവർത്തിയുടെ കൊട്ടാരം .ഒരു വശത്തു ഏതാനും പണ്ഡിതർ എന്തോ കാര്യമായി ചർച്ച ചെയ്യുന്നു.അവരെത്തന്നെ ശ്രദ്ധിച്ചു കൊണ്ടു നിൽക്കുന്ന ചക്രവർത്തി .സമീപം ബീർബലുമുണ്ട്.)
അക്ബർ ചക്രവർത്തി : (പണ്ഡിതരെ ചൂണ്ടിക്കൊണ്ട്)ബീർബൽ ,നോക്കൂ ....ആ പണ്ഡിതർ എന്തോ ചർച്ച ചെയ്യുകയാണെന്ന് തോന്നുന്നു .
ബീർബൽ : (വിനയത്തോടെ )അതെ ,തിരുമനസ്സേ അവർ ഗഹനമായ ചർച്ചയിലാണ് .
അക്ബർ ചക്രവർത്തി : അവരുടെ ചർച്ച ആരംഭിച്ചിട്ട് കുറേ സമയമായി .ഓരോ വിഷയത്തിലും അവർക്കുള്ള അറിവ് അപാരം തന്നെ .അല്ലേ ,ബീർബൽ .
ബീർബൽ : അതെ ,തിരുമനസ്സേ .അങ്ങ് എന്തിനാണ് പ്രഭോ ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ?
അക്ബർ ചക്രവർത്തി : അതോ ...അവരെപ്പോലെ മണിക്കൂറുകളോളം ചർച്ചയിലേർപ്പെടാൻ എനിക്ക് കഴിയുന്നില്ല .വേണ്ടത്ര പാണ്ഡിത്യമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു.ബീർബൽ ,എനിക്കറിഞ്ഞു കൂടാത്തതായി ഒരുപാട് കാര്യങ്ങൾ ഉണ്ട് .എല്ലാം പഠിക്കണം .നാളെ മുതൽ പഠനം തുടങ്ങാനുള്ള ഏർപ്പാടുകൾ ചെയ്യുക .
ബീർബൽ : (വണങ്ങിക്കൊണ്ട് )
അവിടുത്തെ കല്‌പന പോലെ .
നാടകരൂപം എഴുതി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
*പശ്ചാത്തലം
*കഥാപാത്രങ്ങളുടെ പേര്
* കഥാപാത്രങ്ങളുടെ സംഭാഷണം
*കഥാപാത്രങ്ങളുടെ ചലനം
വായിക്കാം കണ്ടെത്താം (പേജ് നമ്പർ - 62)
അടിയിൽ വരയിട്ടിരിക്കുന്ന വാക്കുകൾ സൂചിപ്പിക്കുന്നത് ആരെയൊക്കെയാണ് ?
1)ഞാൻ താങ്കളോട് പറഞ്ഞത് എന്നെ പഠിപ്പിക്കാനുള്ള ആളെ കൊണ്ടുവരാനാണ് .
അക്ബർ ചക്രവർത്തി
*ആരു പറയുന്നു ?
അക്ബർ ചക്രവർത്തി
*ആരോട് പറയുന്നു ?
ബീർബലിനോട്
2 )രാജ്യത്തെ പകുതിയോളം ജനങ്ങളെക്കൊണ്ട് നിങ്ങൾ കൊട്ടാരം നിറച്ചിരിക്കുന്നു .
ബീർബൽ
*ആരു പറയുന്നു ?
അക്ബർ ചക്രവർത്തി
*ആരോട് പറയുന്നു ?
ബീർബലിനോട്
3 )ഇവർ എന്റെ ആദ്യകാല അധ്യാപകരിൽ ഏറ്റവും നല്ല അധ്യാപികയാണ് .
വൃദ്ധ
*ആരു പറയുന്നു ?
ബീർബൽ
*ആരോട് പറയുന്നു ?
അക്ബർ ചക്രവർത്തിയോട്
*ആരെപ്പറ്റി പറയുന്നു ?
0 Comments
Please do not enter any spam link in the comment box