കുഞ്ഞേടത്തി || ആസ്വാദനക്കുറിപ്പ് _ മാതൃക || Whiteboardweb

കുഞ്ഞേടത്തി || ആസ്വാദനക്കുറിപ്പ് _ മാതൃക || Whiteboardweb

 

 

 

 

 

 

 

കുഞ്ഞേടത്തി 

  


കുഞ്ഞേട്ത്തിയെത്തന്നെയല്ലോ

ഉണ്ണിക്കെന്നെന്നുമേറെയിഷ്ടം 

മടിയിലിരുത്തീട്ട് മാറോട് ചേർത്തിട്ട് 

മണി മണി പോലെ കഥ പറയും 

ആനേടെ ,മയിലിന്റെ ,ഒട്ടകത്തിന്റെയും 

ആരും കേൾക്കാത്ത കഥ പറയും !

 

                      - ഒ.എൻ.വി 

 

(ഈ വരികൾക്ക് ആസ്വാദനക്കുറിപ്പെഴുതുക)

 

 

ആസ്വാദനക്കുറിപ്പ് 

 

 

പ്രശസ്ത കവി ശ്രീ ഒ. ൻ. വി കുറുപ്പിന്റെ 'കുഞ്ഞേടത്തി' എന്ന കവിതയിലെ ഏതാനും വരികളാണ് ഞാൻ വായിച്ചാസ്വദിച്ചത് .കുഞ്ഞേടത്തി തന്റെ സ്വന്തം അനിയനായ ഉണ്ണിക്ക് നൽകുന്ന സ്‌നേഹ വാത്സല്യമാണ് ഈ വരികളിലെ മുഖ്യ ആശയം .കുഞ്ഞേടത്തി ഉണ്ണിയെ മടിയിലിരുത്തിയും മാറോടു  ചേർത്തും ലാളിക്കും .ആരും ഇതുവരെ  കേട്ടിട്ടില്ലാത്ത ആനയുടെയും മയിലിന്റെയും ഒട്ടകത്തിന്റെയും കഥ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു .അതുകൊണ്ടു തന്നെ ഉണ്ണിക്ക് എന്നും ഏറെ ഇഷ്ടം ആ സഹോദരിയോടാണ് .ഈ വരികൾ വായിക്കുമ്പോൾ തന്നെ ഒരു കുഞ്ഞേടത്തിയുടെയും അനുജന്റെയും സ്‌നേഹത്തിന്റെ സുന്ദര ദൃശ്യം മനസ്സിൽ ഓടിയെത്തും .'മടിയിലിരുത്തീട്ട് മാറോടു ചേർത്തിട്ട് മണി മണി പോലെ കഥ പറയും' ഈ വരികൾ വായിച്ചപ്പോൾ എന്നെ മടിയിലിരുത്തി കഥകൾ പറഞ്ഞു തരാറുള്ള മുത്തശ്ശിയെ ഞാൻ ഓർത്തുപോയി .അതുകൊണ്ട് ഈ വരികളാണ് എനിക്ക് ഏറെ ഇഷ്ടമായത് .വ്യത്യസ്ത ഈണങ്ങളിൽ ഈ കവിത ചൊല്ലി നോക്കി .ഈ കവിതയിലെ താളഭംഗി ആകർഷകമാണ് .'മണി മണി പോലെ കഥ പറയും' എന്നവരിയിലെ മണി മണി എന്ന പ്രയോഗം ആ വരിക്ക് പ്രത്യേക ഭംഗി കൊടുക്കുന്നു .സഹോദര സ്‌നേഹത്തിന്റെ മനോഹര ദൃശ്യം ഈ വരികളിലൂടെ കവി ചിത്രീകരിച്ചിരിക്കുന്നു .എനിക്ക് ഈ കവിത വളരെ ഇഷ്ടമായി .

 

 

 

 

 

Post a Comment

0 Comments