പഴയകാല കാർഷിക ഉപകരണങ്ങൾ || Whiteboardweb

പഴയകാല കാർഷിക ഉപകരണങ്ങൾ || Whiteboardweb

 


 പഴയകാല കാർഷിക ഉപകരണങ്ങൾ

  • കലപ്പ - കൃഷിക്ക് നിലം ഒരുക്കേണ്ടതുണ്ട് .അതിനുവേണ്ടി മണ്ണിനെ ഇളക്കി മറിച്ച് തയ്യാറാക്കുന്ന ഒരു ഉപകരണമാണ് കലപ്പ .
  • നുകം - കലപ്പ ഉപയോഗിച്ച് നിലം ഉഴുതുമ്പോൾ കാളകൾ അകന്നുപോകാതെയിരിക്കാൻ കലപ്പ ഉറപ്പിക്കുന്നത് നുകത്തിന്മേലാണ് .
  • കരി (കരിക്കോൽ) - നിലം ഉഴുതുമറിക്കുന്നതിന് ഉപയോഗിക്കുന്നു .കരിക്കോൽ നുകത്തിന്മേലാണ് ഘടിപ്പിക്കുന്നത് .
  • ചവിട്ടുചക്രം(ജലചക്രം) - കൃഷിസ്ഥലം നനക്കുന്നതിന് വെള്ളം തേവാനായി ജലചക്രം ഉപയോഗിച്ചിരുന്നു.
  • ഉരൽ/ഉലക്ക - നെല്ലുകുത്താനും അരി പൊടിക്കാനും ഉപയോഗിക്കുന്നു. ഉരലിൽ നെല്ലിട്ട് ഉലക്കകൊണ്ട് ഇടിക്കുന്നു.
  • നാഴി - ധാന്യങ്ങൾ  അളക്കാൻ ഉപയോഗിക്കുന്നു.
  • ഇടങ്ങഴി -നെല്ലും ധാന്യങ്ങളും അളക്കാൻ ഉപയോഗിക്കുന്നു.നാല് നാഴിയാണ് ഒരു ഇടങ്ങഴി.
  • പറ - നെല്ലളക്കാൻ ഉപയോഗിക്കുന്നു.പത്ത്  ഇടങ്ങഴി നെല്ലാണ് ഒരു പറ നെല്ല് . 
  • പനമ്പ് -നെല്ല് ചിക്കി ഉണക്കാനുള്ള പായ.
  • കൂന്താണി - നെല്ല് കുത്താനുള്ള ഉരൽ പോലുള്ള ഉപകരണം.
  • വല്ലട്ടി - നെല്ല് സൂക്ഷിക്കുവാനുള്ള മുളകൊണ്ടുള്ള വട്ടി (കുട്ട).
  • പത്തായം - നെല്ലും ധാന്യങ്ങളും സൂക്ഷിക്കുന്നതിന് ഉപയോഗിച്ചിരുന്നു.
  • ഭരണി - മാങ്ങയും,കാടുമാങ്ങയുമെല്ലാം ഉപ്പിലിട്ട് സൂക്ഷിക്കുന്നതിന് ഉപയോഗിച്ചിരുന്നു.
  • വെള്ളിക്കോൽ - നെല്ലും മറ്റും അളക്കുന്നതിന് ത്രാസിന് മുൻപ് ഉപയോഗിച്ചിരുന്ന ഉപകരണം.
  • വിത്തുകൂട്ടി - പരന്നുകിടക്കുന്ന നെല്ല് കൂട്ടുന്നതിന് ഉപയോഗിച്ചിരുന്നു.
  • കോരിക - നെല്ല് കോരാനായി ഉപയോഗിച്ചിരുന്നു.
  • തുടം - പണ്ടുകാലത്ത് എണ്ണയും പാലും അളക്കുന്നതിന്  ഉപയോഗിച്ചിരുന്നു.
  • കട്ടക്കുഴ - മണ്ണിലെ കട്ട ഉടച്ച് നിലം ഒരുക്കുന്നതിന് ഉപയോഗിച്ചിരുന്നു.


  •  

 


 

  

 

 

 

  

 

 



Post a Comment

0 Comments