മലയാളം || Unit - 6,Malayalam || Class - 4 || Whiteboardweb

മലയാളം || Unit - 6,Malayalam || Class - 4 || Whiteboardweb

 

 



 

മലയാളം എന്ന കവിതയിലെ പ്രയോഗങ്ങൾ 

 

 

 



സമാനാർത്ഥമുള്ള പദങ്ങൾ കണ്ടെത്തുക 

 

 

 

ആറ് - നദി ,പുഴ ,തടിനി ,കല്ലോലിനി 

 

 

കാട് - വനം ,കാനനം ,വിപിനം

 

 

വൃക്ഷം - തരു ,വിടപി ,ശാഖി 

 

 

മേഘം - മുകിൽ ,കാറ് ,കൊണ്ടൽ 

 

 

ആന - ഗജം ,വാരി ,ദന്തി 

 

 

മല - ഗിരി ,പർവതം ,കുന്ന് 

 

 

 

പ്രവർത്തനം 

 

 

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിന് വർണനയും വിവരണവും തയ്യാറാക്കുക

 





 

വിവരണം

 

 

മനോഹരമായ ഒരു തടാകം .തടാകത്തിലെ ജലം  തെളിഞ്ഞതാണ് .ചുറ്റിലും ധാരാളം മരങ്ങളും ചെടികളുമുണ്ട് .ഒരു മരത്തിൽ നിറയെ ചുവന്ന പൂക്കൾ കാണാം .തടാകത്തിനുപിന്നിലായി നീണ്ട മലനിരകളും കാണപ്പെടുന്നുണ്ട് .

 

 

വർണന 

 

 

ആഹാ !എത്ര മനോഹരമായ തടാകം .സ്‌ഫടികം പോലെ തെളിഞ്ഞ ശുദ്ധജലം .സമീപത്തുള്ള ചെടികളും മരങ്ങളും തടാകത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു .മരങ്ങളിലൊന്നിൽ കാണപ്പെടുന്ന ചെഞ്ചുവപ്പാർന്ന പൂക്കൾക്ക് ജ്വലിക്കുന്ന അഴകാണ് .തടാകത്തിനു പിന്നിലായി പ്രകൃതി കെട്ടിയ കോട്ടപോലെ നീണ്ടമലനിരകൾ .എന്തുകൊണ്ടും ഇത് മനസ്സിന് കുളിർമ പകരുന്ന ഒരു സുന്ദരദൃശ്യംതന്നെ .

 

 

വർണന തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

   

 


 


 പ്രവർത്തനം 




കവിതയിലെ സൂചനകൾ വച്ചുകൊണ്ട് കേരളത്തിന്റെ പ്രകൃതിഭംഗിയെക്കുറിച്ച് വർണന തയ്യാറാക്കൂ

 

 

കേരളത്തിന്റെ ഔദ്യോഗിക സാംസ്‌കാരിക ഗാനം ഏത് ?

 

 

ജയ ജയ കോമള കേരള ധരണി 

 

 

(ഈ കവിത എഴുതിയത് ബോധേശ്വരനാണ്)

 

 


 

 

 


 

 

വരികൾ ചേർത്ത് കവിത പൂർത്തിയാക്കുക 

 

 


 

 

 വരികൾ കൂട്ടിച്ചേർക്കുമ്പോൾ 👇

 


 

Post a Comment

0 Comments