തുള്ളൽ എന്ന കലാരൂപത്തെക്കുറിച്ച് ലഘുവിവരണം || Whiteboardweb

തുള്ളൽ എന്ന കലാരൂപത്തെക്കുറിച്ച് ലഘുവിവരണം || Whiteboardweb

 


 

 

 

തുള്ളൽ എന്ന കലാരൂപത്തെക്കുറിച്ച് ലഘുവിവരണം തയ്യാറാക്കുക .

 

 

    തുള്ളൽ ഒരു ജനകീയ കലയാണ് .കുഞ്ചൻ നമ്പ്യാരാണ് തുള്ളൽക്കലയുടെ ഉപജ്ഞാതാവ് .ഓട്ടൻ തുള്ളൽ ,പറയൻ തുള്ളൽ ,ശീതങ്കൻ തുള്ളൽ എന്നിങ്ങനെ മൂന്നുതരം തുള്ളലുകൾ ഉണ്ട് .ഈ മൂന്നുതരം തുള്ളലുകളും തമ്മിൽ വേഷത്തിലും ഗതിയിലും വ്യത്യാസമുണ്ട് .ഓട്ടൻ തുള്ളലിലെ വേഷക്രമം കഥകളിയുടേതിനോട് വളരെ അടുത്തിരിക്കുന്നു .അതിനാൽ സാധാരണക്കാരുടെ കഥകളി എന്നും ഇത്‌ അറിപ്പെടുന്നു .ഓട്ടൻ തുള്ളലിൽ പൊതുവെ ഉപയോഗിച്ചുകാണുന്നത് തരംഗിണി വൃത്തമാണ് .

 

  തലയിൽ കിരീടം ,കഴുത്താരം ,കാലിൽ ചിലങ്കകൾ ,മാർമാല ,തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാട തുടങ്ങിയവ ഓട്ടൻ തുള്ളലിൽ കാണാം .ശീതങ്കൻ തുള്ളലിൽ കിരീടം അണിയാറില്ല .പകരം കൊണ്ട കെട്ടി കുരുത്തോലയിൽ നിർമിച്ച കൊണ്ടത്താമര വെച്ചുകെട്ടുന്നു .കൈയിലും മെയ്യിലും കുരുത്തോല കൊണ്ടുള്ള ആഭരണം ധരിക്കും .


   തുള്ളലിൽ മുഖത്തെ ഭാവാഭിനയം ,രംഗചലനം ,താളം ചവിട്ട് ,എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട് .തുള്ളൽക്കാരൻ പാടുന്ന വരികൾ പൂർണ്ണമായോ ഭാഗികമായോ പിൻപാട്ടുകാർ ഏറ്റുപാടും .ഇതിലെ ഭാഷ ലളിതമാണെങ്കിലും ഊർജ്ജസ്വലവും ചമൽക്കാരപൂർണ്ണവുമാണ് .അതുപോലെ തന്നെ ദീർഘമായ വർണനകളും വിശദീകരണങ്ങളും കാണാം .ഹാസ്യരസമാണ് ഇതിലെ ജീവൻ .ഇതിലെല്ലാമുപരി ഇതിൽ എടുത്തുപറയേണ്ടത് സാമൂഹ്യനിരൂപണമാണ് .പരിഹാസം വഴി നമ്പ്യാർ സാമൂഹ്യപരിഷ്‌കരണം നടത്തി .

Post a Comment

0 Comments