മുരളി കണ്ട കഥകളി || Class - 4 || Unit -6 || Malayalam || Whiteboardweb

മുരളി കണ്ട കഥകളി || Class - 4 || Unit -6 || Malayalam || Whiteboardweb





കഥകളിയിൽ പുരുഷ വേഷത്തിന് പറയുന്ന പേര് ?

 

 

പച്ച വേഷം 

 

 

 

പച്ച വേഷത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ?

 

 

തിളങ്ങുന്ന കിരീടം ,പച്ച നിറത്തിലുള്ള മുഖം , താടിയോട് ചേർത്തുവെയ്‌ക്കുന്ന ചുട്ടി ,നീട്ടി കറുപ്പിച്ച പുരികക്കൊടികൾ ,മഷി എഴുതിയ കണ്ണ് ,നെറ്റിയിൽ  ഗോപി , ചെഞ്ചുണ്ടുകൾ , ചെവിപ്പൂവ് ,തോട , ആലവട്ടം ,മുത്തുമാല,രത്നാഭരണങ്ങൾ പ്രകാശിക്കുന്ന കൊരലാരത്തോടുകൂടിയ മാറിടം ,തോൾവള ,കൈവള ,ഉത്തരീയങ്ങൾ ,ചുവന്ന കുപ്പായം , വെള്ളിനഖങ്ങൾ , ഉടുത്തുകെട്ട് ,ഇവയെല്ലാം ചേർന്നതാണ് പുരുഷവേഷം

 

 

 

 കഥകളിയിൽ സ്‌ത്രീ  വേഷത്തിന് പറയുന്ന പേര് ?

 

 

മിനുക്ക് വേഷം 

 

 

 

സ്‌ത്രീ വേഷത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ?

 

 

സ്‌ത്രീവേഷം ഞൊറിഞ്ഞൊടുത്ത് തലയിൽ സാരി ഇട്ടിരിക്കും .കൈപ്പത്തി വരെ ഇറങ്ങികിടക്കുന്ന ചെങ്കുപ്പായം ,കഴുത്തിൽ നിറയെ ആഭരണങ്ങൾ ,കൈവളകൾഇവയെല്ലാം ചേർന്നതാണ് മിനുക്ക് .

 

 

 

കഥകളിയിൽ നല്ല സ്വഭാവത്തോടുകൂടിയ വേഷത്തിനുപറയുന്ന പേര് ?

 

 

പച്ചവേഷം 

(ധർമ്മപുത്രർ ,ശ്രീകൃഷ്ണൻ ,നളൻ തുടങ്ങിയവർ )

 

 

 

കഥകളിയുടെ ആരംഭത്തിലുള്ള ചടങ്ങുകൾ ഏതെല്ലാം ?

 

 

കേളികൊട്ട് 

 

അരങ്ങുകേളി 

 

തോടയം 

 

വന്ദനശ്ലോകം 

 

പുറപ്പാട് 

 

മേളപ്പദം 

 

മേളപ്പദം കഴിഞ്ഞാൽ കഥ അവതരിപ്പിക്കുന്നു .

 

 

കഥകളിയുടെ സാഹിത്യരൂപം ?

 

 

ആട്ടക്കഥ

 


 

 കഥകളിയിൽ അവതരിപ്പിക്കാൻ പോകുന്ന കഥയിലെ നായകനെ പുകഴ്ത്തിക്കൊണ്ടുള്ള വേഷത്തോടുകൂടിയുള്ള അവതരണ നൃത്തമാണ് -----


പുറപ്പാട് 

(പുറപ്പാടിലെ വേഷങ്ങൾ കഥയിലെ നായകനും നായികയും ആണെന്നാണ് സങ്കൽപ്പം )



 പദങ്ങൾ കണ്ടെത്താം 

 

'ചെം' ചേർന്നുവരുന്ന കൂടുതൽ പദങ്ങൾ കണ്ടെത്തി എഴുതുക ?

 

 

ചെമ്മാനം 

 

ചെങ്കുപ്പായം 

 

ചെമ്പരുന്ത് 

 

ചെങ്കടൽ 

 

ചെഞ്ചുണ്ട് 

 

*

 

*

 

*

 







പ്രവർത്തനം 




കഥകളിയുടെ ആരംഭത്തിലെ ചടങ്ങുകളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക .

Post a Comment

1 Comments

Please do not enter any spam link in the comment box