അദ്ധ്യായം 8 അനുരഞ്ജനത്തിന്റെ ആനന്ദം
1. നമ്മൾ പാപം ചെയ്യുമ്പോൾ••••••• അകന്നു പോകുന്നു- ദൈവത്തിൽ നിന്ന്
2. പാപം ഏറ്റു പറയുന്ന കൂദാശ -- കുമ്പസാരം
3. പശ്ചാതാപിച്ചു മടങ്ങി വരുമ്പോൾ........ അത്യധികം സന്തോഷിക്കുന്നു___ ദൈവം
4. ധൂർത്ത പുത്രന്റെ മടങ്ങിവരവിൽ സന്തോഷിച്ചത് __ പിതാവ്
5. പാപിയുടെ തിരിച്ചുവരവിൽ സന്തോഷിക്കുന്നത്__ പിതാവായ ദൈവം
6. ദൈവം ഒരുക്കുന്ന സ്വർഗീയ വിരുന്നിലേക്ക് ക്ഷണിക്കപ്പെടുന്ന കൂദാശ__ കുമ്പസാരം
7. എന്താണ് സ്വർഗ്ഗീയ വിരുന്ന്? പരിശുദ്ധ കുർബാന
8. സ്വർഗീയ വിരുന്നിൽ ഈശോ നമുക്ക് എന്താണ് പങ്കുവച്ച് തരുന്നത്? __ ഈശോ തന്റെ ശരീരവും രക്തവും അതുകഴിഞ്ഞാൽ ആക്ടിവിറ്റി
9. ധൂർത്ത പുത്രന്റെ ഉപമ വായിച്ചു മനസ്സിലാക്കുക
അദ്ധ്യായം 9 ദൈവത്തിന്റെ കുഞ്ഞാട്
1. പറുദീസായിൽ വെച്ച് ദൈവം.......വാഗ്ദാനം ചെയ്തു__ ഒരു രക്ഷകനെ
2. ആരാണ് രക്ഷകൻ___ ഈശോ
3. എന്തു കൊണ്ടുള്ള ബലിയാണ് പഴയ നിയമ പുരോഹിതന്മാർ അർപ്പിച്ചിരുന്നത് ___ ആടുകളുടെയും കാളകളുടെയും രക്തം കൊണ്ടുള്ള ബലി
4. ആരാണ് പൂർണ്ണവും കുറ്റമറ്റതുമായ പാപപരിഹാര ബലിയർപ്പിച്ചത്__ ഈശോ
5. ഈശോയെ ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ട് സ്നാപകയോഹന്നാൻ എന്താണ് പറഞ്ഞത് __ ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്
6. നമുക്ക് എങ്ങനെയാണ് രക്ഷ കൈവന്നത് ___ ഈശോയുടെ പാപപരിഹാര ബലി വഴി
7. എന്തിലൂടെയാണ് ഈശോയുടെ ബലി നമ്മൾ അനുസ്മരിക്കുകയും അനുഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്__ പരിശുദ്ധ കുർബാനയിലൂടെ
അധ്യായം 10 സ്വർഗീയവിരുന്ന്
1. ഇസ്രായേൽ ജനം ആരുടെ അടിമത്വത്തിൽ നിന്നാണ് മോചിതരായത്___ ഈജിപ്തിലെ
2. ക്ഷീണിച്ച അവശരായ ഇസ്രായേൽ ജനത്തോട് ദൈവത്തിന്.....തോന്നി___കരുണ
3. ഇസ്രായേൽ ജനങ്ങൾക്ക് മരുഭൂമിയിൽ ദൈവം നൽകിയ ഭക്ഷണം__ മന്നാ
4. മന്ന എങ്ങനെയുള്ളതായിരുന്നു ___ വെളുത്തതും തേൻ ചേർത്ത് അപ്പത്തിന്റെ രുചിയുള്ളതും
5. ദൈവം എങ്ങനെയാണ് അവർക്ക് ജലം നൽകിയത്__ ദൈവം അത്ഭുതകരമായി പാറപിളർത്തി ജലം നൽകി
6. ഈശോ അപ്പം വർദ്ധിപ്പിച്ചത് ഏത് കടൽത്തീരത്ത് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു_ ഗലീലിയാ കടൽത്തീരത്ത്
7. എത്രയധികം ജനങ്ങളാണ് അപ്പം ഭക്ഷിച്ച് തൃപ്തരായത്__ 5000ത്തിലധികം
8. ആരാണ് നമ്മുടെ ആത്മാവിന്റെ വിശപ്പും ദാഹവും അകറ്റുന്നത്__ ഈശോ
9. യോഹ.6:35_ ഞാനാണ് ജീവന്റെ അപ്പം എന്റെ അടുത്ത് വരുന്നവനെ ഒരിക്കലും വിശക്കുകയില്ല എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല
10. ഈശോ അപ്പവും വീഞ്ഞും എന്താക്കി മാറ്റി_ തന്റെ ശരീരവും രക്തവും
11. എന്താണ് നമ്മുടെ ആത്മാവിന്റെ ഭക്ഷണവും പാനീയവും_ ഈശോയുടെ തിരു ശരീരവും തിരുരക്തവും
12. എന്താണ് പരിശുദ്ധ കുർബാന? ഈശോയുടെ തിരുശരീരവും തിരുരക്തവും നമ്മുടെ ആത്മാവിന്റെ ഭക്ഷണവും പാനീയവുമായി നമുക്ക് നൽകുന്ന കൂദാശയാണ് പരിശുദ്ധ കുർബാന
13. ദൈവം നമുക്കുവേണ്ടി ഒരുക്കിയ സ്വർഗീയ വിരുന്ന്_ പരിശുദ്ധ കുർബാന
അദ്ധ്യായം 11 പരിശുദ്ധ കുർബാന അർപ്പിക്കാം ദൈവിക ജീവനിൽ പങ്കുചേരാം
1. ഈശോ കാൽവരിയിൽ അർപ്പിച്ച ബലിയിൽ ബലിയർപ്പകനും ബലിവസ്തുവും ആരാണ്_ ഈശോ
2. ബലിയർപ്പണത്തിന് ആരാണ് നേതൃത്വം നൽകുന്നത്_ വൈദികൻ
3. പരിശുദ്ധ കുർബാനയിൽ നാം എന്തെല്ലാം അർപ്പിക്കണം_ പരിശുദ്ധ കുർബാനയിൽ നമ്മൾ നമ്മെ തന്നെ അർപ്പിക്കുകയാണ് നമ്മുടെ ഇതെല്ലാം നമ്മൾ അർപ്പിക്കണം സുഖവും ദുഃഖവും പ്രതീക്ഷകളും ആശകളും നേട്ടങ്ങളും കോട്ടങ്ങളും നമ്മൾ സമർപ്പിക്കണം
4. ജീവിതം തന്നെ-ആയി മാറണം___ ഒരു ബലി സമർപ്പണമായി
5. എന്ത് മനോഭാവമാണ് പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ നമുക്ക് ഉണ്ടാകേണ്ടത് ___ ദൈവത്തിന് എല്ലാം സമർപ്പിക്കുന്ന മനോഭാവം
6. ശരിയായ ബലിയർപ്പണത്തിന് വേണ്ട അഞ്ചു കാര്യങ്ങൾ
7. മനപ്പാഠമാക്കുക: 1 കൊറി. 11:26
8. പരിശുദ്ധ കുർബാന സജീവമാക്കാൻ നിങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകും?
അദ്ധ്യായം 12 ബലിയർപ്പണവും നവജീവിതവും
1. എന്തിനുശേഷമാണ് ആദിമ ക്രൈസ്തവർ അപ്പസ്തോലന്മാരുടെ നേതൃത്വത്തിൽ ഒരുമിച്ചു കൂടിയത് _ ഈശോയുടെ സ്വർഗ്ഗാരോഹണത്തിന് ശേഷം
2. ആദിമ ക്രൈസ്തവർ എങ്ങനെയാണ് ജീവിച്ചിരുന്നത് ___
ഈശോയിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് ഒരു സമൂഹമായി തീർന്ന അവർ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്ക് മാത്രമാവുകയും ചെയ്തു. അവർ എല്ലാ വസ്തുക്കളും പൊതുവായി അനുഭവിച്ചു അവരുടെ ഇടയിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല
3. എന്തിൽ കേന്ദ്രീകൃതമായിരുന്നു അവരുടെ ജീവിതം__ പരിശുദ്ധ കുർബാനയിൽ
4. ആദ്യത്തെ ദിവ്യകാരുണ്യ സമൂഹം_ ആദിമ ക്രൈസ്തവർ
5. __ നെ പോലെ സഹോദരങ്ങളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കണം
6. ആരിൽ ഉള്ള വിശ്വാസത്തിലാണ് നമ്മൾ വളരേണ്ടത്__ ഈശോയിൽ ഉള്ള വിശ്വാസത്തിൽ
PREPARED BY
LINDA MATHEW E
0 Comments
Please do not enter any spam link in the comment box