ചിറകുവിരിച്ച് || CLASS 4 || Malayalam || Unit 1

ചിറകുവിരിച്ച് || CLASS 4 || Malayalam || Unit 1









ചിറകുള്ള ബസ്സ്  എന്ന ഗദ്യ കവിത എഴുതിയതാര്
വിഷ്ണുപ്രസാദ്



വിഷ്ണുപ്രസാദ് വയനാട് ജില്ലയിലെ അമ്പലവയലിലാണ് ജനിച്ചത്

 പ്രൈമറി സ്കൂൾ അധ്യാപകനാണ് കുളം + പ്രാന്തത്തി എന്നതാണ് അദ്ദേഹത്തിൻ്റെ ആദ്യ കവിതാ സമാഹാരത്തിന്റെ പേര് 


യാത്രയിൽ ആയാലും വായനയിൽ ആയാലും കാഴ്ചകൾ കാണേണ്ടത് എങ്ങനെയാണെന്ന് "മുന്നറിയിപ്പ്" നൽകുന്ന കവി ആര്

അക്കിത്തം



ചിറകു വിരിച്ച് എന്ന യൂണിറ്റിലെ പ്രമേയം എന്ത്

യാത്ര




മലയാളത്തിൽ ആകെ എത്ര ചില്ലക്ഷരങ്ങൾ ഉണ്ട്
5




എന്താണ് ചില്ലക്ഷരങ്ങൾ?
സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനങ്ങളാണ് ചില്ലക്ഷരങ്ങൾ





വിനോദയാത്രയുടെ ആഹ്ളാദം  പങ്കിടുന്ന ഒരു രചനയാണ്------

ചിറകുള്ള ബസ്സ്





ബസ്സിന് ചിറക് മുളച്ചു എന്നതുകൊണ്ട് എന്തെല്ലാം സൂചിപ്പിക്കുന്നു?


ബസ്സിൻ്റെ വേഗത, കുട്ടികളുടെ ഉത്സാഹം, യാത്രക്കാരുടെ സന്തോഷം, യാത്രയുടെ രസം





ജനലുകളിലൂടെ പുറത്തേക്ക് വീശിക്കൊണ്ടിരിക്കുന്ന തളിർക്കൈകൾ എന്താണെന്നാണ് തോന്നുന്നത്?

മുളച്ച ചിറകുകൾ ആണെന്ന്




മുന്നറിയിപ്പ് എന്ന കവിത എഴുതിയതാര്?


അക്കിത്തം




അക്കിത്തത്തിൻ്റെ   മുഴുവൻ പേര്

അക്കിത്തം അച്യുതൻ നമ്പൂതിരി




അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ തൂലികാനാമം എന്ത്

അക്കിത്തം





സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനങ്ങളാണ്------

ചില്ലക്ഷരങ്ങൾ




എന്തു കാണാൻ പോയപ്പോഴാണ് മണിമേട കണ്ടത്?

കപ്പൽ




വാരിക്കുഴി കാണാൻ ചെന്നപ്പോൾ കണ്ടത് എന്താണ്?

കിണർ



മുന്നറിയിപ്പ് എന്ന കവിത അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഏത് കൃതിയിൽ നിന്നുള്ളതാണ്?



അക്കിത്തത്തിൻ്റെ കുട്ടിക്കവിതകൾ






കടങ്കഥ
വട്ടത്തിൽ ചവിട്ടിയാൽ നീളത്തിലോടും?

സൈക്കിൾ





സൈക്കിൾ ചവിട്ടാൻ എന്ന കവിത ആരുടേതാണ്

പി പി രാമചന്ദ്രൻ




പി പി രാമചന്ദ്രൻ്റെ സൈക്കിൾ ചവിട്ടാൻ എന്ന കവിതയിൽ എന്തിനെക്കുറിച്ചാണ് പറയുന്നത്?

ചന്ദ്രനിലേക്കുള്ള സങ്കല്പ യാത്ര





യാത്ര എന്നതിന് പകരം പദം
സവാരി




ആരാണ് സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്നത്

മൈക്കിളു ചേട്ടൻ





കുട്ടി എന്തിനാണ് ചന്ദ്രനിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്

നിലാവ് കൊള്ളാൻ





നിലാവ് കൊള്ളുക എന്നതിൻറെ അർത്ഥം എന്ത്?


നിലാവ് വാങ്ങുക





ചെടികൾ ,വള്ളികൾ, മരങ്ങൾ പക്ഷികൾ ,ജന്തുക്കൾ എന്നിവയെല്ലാം അടങ്ങുന്ന ഒരു പ്രദേശം?

കാട്





കവിതയിലെ നിലാവ് കൊള്ളാൻ എന്ന വരിക്ക് രണ്ട് അർത്ഥമുണ്ട് എന്തൊക്കെയാണത്?


നിലാവ് വാങ്ങുക, ദേഹത്ത് നിലാവേൽക്കുക






ഒന്നിലധികം വാക്കുകൾ ചേർത്ത് ഒറ്റപദം ആക്കുമ്പോഴാണ് ഒരു-----രൂപപ്പെടുന്നത്

സമസ്തപദം




തെങ്ങുമ്മേക്കേറി
തെങ്ങിൻ + മേൽ + കേറി




ഭൂമിപ്പോണം
ഭൂമിയിൽ +പോണം




കടയിൽ + പോണം
 കടേപ്പോണം




ഒരു പൂർണ്ണക്രിയയുടെ രൂപത്തെയും അർത്ഥത്തെയോ പരിഷ്കരിക്കുന്നതിന് വേണ്ടി അതിനു പിന്നാലെ പ്രയോഗിക്കുന്ന പ്രധാനമായ ക്രിയകളാണ്-----

അനുപ്രയോഗങ്ങൾ





നമ്മൾ വായിച്ചൊരു കൃതിയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്ന രചനയുടെ പേര്?
രചനാപരിചയക്കുറിപ്പ്






രചനാപരിചയ കുറിപ്പിൻ്റെ ലക്ഷ്യം എന്ത്?


കൃതി വായിക്കാൻ പ്രേരിപ്പിക്കൽ





മൈക്കിൾ ചേട്ടൻ കുട്ടിയോട്  തടസ്സങ്ങൾ പറയാൻ കാരണമെന്ത്?

യാത്ര ചന്ദ്രനിലേക്ക് ആണെന്ന് പറഞ്ഞതുകൊണ്ട്.





സൈക്കിൾ ചവിട്ടാൻ എന്ന പാഠഭാഗത്തെ ചിത്രങ്ങൾ വരച്ചത് ആര്?

ബാബുരാജൻ






കുട്ടിയോട് ചന്ദ്രൻ ഭൂമിയിൽ പോണം എന്ന് പറയുന്നത് എന്തിനാണ്?


സൈക്കിൾ ചവിട്ടാൻ





ഹലോ.....ഉറക്കെ പാടൂ



ആരാണ് പട്ടൂസിനെ ഉണ്ടാക്കിയത്?

ആബിദ




ആബിദഎങ്ങനെയാണ് പട്ടൂസിനെ ഉണ്ടാക്കിയത്?

കത്രികയെടുത്ത് വർണ്ണക്കടലാസുകൾ മുറിച്ച്




ആബിദ വർണ്ണകടലാസുകൾ മുറിക്കുമ്പോൾ പറഞ്ഞത് എന്താണ്?

പട്ടൂസേ ഇത്താത്തയുടെ മുത്തല്ലേ കരയല്ലേ ഒട്ടും വേദനിപ്പിക്കില്ല.





ആർക്കാണ് അതിരും വരമ്പും ഇല്ലാത്തത്?

ആകാശത്തിന്





ആകാശം എന്നതിന് പകരം പദം എഴുതുക
മാനം



പന്തയം പറക്കലിൽ ആരെ തോൽപ്പിക്കാനാണ്  പട്ടൂസ് ശ്രമിച്ചത്?

പരുന്തിനെ





നൂല് പൊട്ടിയപ്പോൾ പട്ടൂസിന് എന്താണ് സംഭവിച്ചത്?


എങ്ങോട്ടെന്നില്ലാതെ പറന്നു പൊങ്ങി





പട്ടൂസിനെ ചേർത്തുപിടിച്ചത് ആര്?

അമ്പിളിമാമൻ





പട്ടൂസിൻ്റെ  കണ്ണീർ തുടച്ചത് ആര്?

അമ്പിളിമാമൻ





അമ്പിളിമാമൻ ആരെയാണ് പട്ടൂസിനെ സഹായിക്കാൻ വിളിച്ചത്?


മേടക്കാറ്റിനെ





പട്ടൂസിനെ വാരിയെടുത്ത് തോളിൽ ഇരുത്തിയത് ആര്?

മേടക്കാറ്റ്





പട്ടൂസിന് ആശ്വാസം തോന്നിയത് എപ്പോൾ?

കുളിരേറ്റപ്പോൾ






മേടക്കാറ്റിൻ്റെ  കാതിൽ പട്ടൂസ് ചൊല്ലിയ സ്വകാര്യം എന്തായിരുന്നു?


എനിക്കൊരു പാട്ടുപാടിത്തരാമോ






മേടക്കാറ്റ് പാടിയ പാട്ടിൻ്റ പ്രത്യേകത എന്തായിരുന്നു?


മധുരമൂറുന്ന, മഞ്ഞിൻ്റെ  നനവുള്ള, കാറ്റിൻ്റെ  കുളിരുള്ള പാട്ട്







മേടക്കാറ്റ് എങ്ങനെയാണ് ആബിദക്കുട്ടിയുടെ വീട്ടിലേക്ക് കടന്നത്?


ജനാലയിലൂടെ






ആബിദ എവിടെയാണ് ഉറങ്ങിയിരുന്നത്?

നീലവിരിപ്പിട്ട പായയിൽ






പൂത്തുനിൽക്കുന്ന കൊന്നമരത്തിൻ്റെ  മുകളിലൂടെ വർണ്ണപ്പട്ടങ്ങൾ പറക്കുന്നത് സ്വപ്നം കണ്ടത് ആരാണ്?



പട്ടൂസും ആബിദയും




പട്ടൂസും ആബിദയും കണ്ട സ്വപ്നം എന്ത്?

പൂത്തു നിൽക്കുന്ന കൊന്നമരത്തിൻ്റെ  മുകളിലൂടെ വർണ്ണപ്പട്ടങ്ങൾ പറക്കുന്നത്.





ഹലോ ...ആബിദക്കുട്ടിയും പട്ടൂസുമല്ലേ ഒന്നുറക്കെ പാടൂ ഞാനും കേൾക്കട്ടെ ഇതാരാണ് പറഞ്ഞത്?

അമ്പിളി മാമൻ (ഫോൺ)









"പരിശ്രമം എന്ന വലതുകാൽ മുന്നോട്ടുവെക്കുമ്പോൾ വിജയമെന്ന ഇടതുകാൽ നമ്മുടെ പുറകെ വന്നുകൊള്ളും "



































Post a Comment

0 Comments