പാഠം 6
മറഞ്ഞിരിക്കുന്ന വിജയം
നമ്മുടെ തെറ്റായ മനോഭാവം
----- ഏത് മനോഭാവത്തോടെ സ്വീകരിക്കുന്നുവോ അതിനനുസരിച്ച് ആയിരിക്കും ഫലവും
സാഹചര്യങ്ങളെ
യു ആർ റാവുവിൻറെ മുഴുവൻ പേര്
ഉടുപ്പി രാമചന്ദ്ര റാവു
ഇന്ത്യൻ സ്പേസ് സൈന്റിസ്റ്റ് ,ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ ,സ്പേസ് കമ്മീഷൻ ചെയർമാൻ എന്നീ ഉത്തരവാദിത്വമേ റിയ ജോലികളിലൂടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് നേതൃത്വം നൽകിയ വ്യക്തി ആരാണ് ?
യു ആർ റാവു
യു ആര്‍ റാവു ജനിച്ചത് എവിടെ
കർണാടകയിലെ ഉടുപ്പിയിൽ
യു ആര്‍ റാവു എങ്ങനെയാണ് കോളേജ് പഠനത്തിനുള്ള തുക കണ്ടെത്തിയത്?
ആന്ധ്രയിലെ അനന്തപൂരിൽ കോളേജ് പഠനത്തിനൊപ്പം കുട്ടികൾക്ക് ട്യൂഷൻ കൊടുത്തുകൊണ്ട്
യു ആർ റാവു, എം .എസ് . സി ബിരുദം സമ്പാദിച്ചത് എവിടെ നിന്ന് ?
ബനാറസ്
യു ആര്‍ റാവു ലക്ചററായി ജോലി ചെയ്തത് എവിടെ?
മൈസൂർ സെൻറ് ഫിലോമിനാസിൽ
ഐഎസ്ആർഒയുടെ മുൻ ചെയർമാൻ?
വിക്രം സാരാഭായ്
റാവുവിന് പത്മഭൂഷൻ ലഭിച്ച വർഷം
1976
റാവുവിനെ പത്മവിഭൂഷൻ ലഭിച്ച വർഷം
2017
---- നമുക്ക് എല്ലാവർക്കും അവകാശപ്പെട്ടതാണ്
വിജയം
യു ആർ റാവുവിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് എന്ത് ?
സാഹചര്യങ്ങളെ പഴിക്കാതെ ഒഴിവു കഴിവ് പറയാതെ മുന്നേറണം വിജയം നമുക്ക് എല്ലാവർക്കും അവകാശപ്പെട്ടതാണ് ചിലർക്ക് വേണ്ടി മാത്രം മാറ്റിവയ്ക്കപ്പെട്ടതല്ല അതിനാൽ ജീവിതത്തെ പ്രത്യാശയോടെ സ്വീകരിക്കാം പരിമിതികളെ പഴിക്കാതിരിക്കാം ശുഭാപ്തി വിശ്വാസം ഉള്ളവരാകാം.
റാവു വിജയത്തിൻറെ കൊടുമുടി കയറിയത് എങ്ങനെ?
ചെറുകുടലിൽ ജനിച്ചതുകൊണ്ട് തനിക്ക് ജീവിതത്തിൽ ഉയരാനാവില്ല എന്ന് അദ്ദേഹം കരുതിയില്ല പരിമിതമായ ജീവിതസൗകര്യവും ദാരിദ്ര്യവും ഒന്നും അദ്ദേഹത്തെ തളർത്തി എല്ലാ സാഹചര്യമോർത്ത് പരാതിപ്പെട്ടില്ല എതിർത്തു ചിന്തിച്ചില്ല മറിച്ച് തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് നീങ്ങി കഠിനാധ്വാനവും സ്ഥിരോൽസാഹവും ശുഭാപ്തി വിശ്വാസവും സ്വന്തമാക്കുന്നത് വഴി വിജയം വന്ന് ചേരുമെന്ന് അദ്ദേഹം വിശ്വസിച്ചു ആ വിശ്വാസം അനുസരിച്ച് പ്രവർത്തിച്ചു അങ്ങനെ അദ്ദേഹം വിജയത്തിൻറെ കൊടുമുടി കയറി.
പാഠം 7
പരസ്പരം താങ്ങാവാം
നാം മറ്റുള്ളവരുടെ സാമീപ്യം ആഗ്രഹിക്കുന്നത് എപ്പോഴാണ്
നമ്മുട ജീവിതത്തിൽ സങ്കടമുണ്ടാകുമ്പോഴും രോഗം പിടിപെടുമ്പോൾ
ഏറ്റവും വിഷമകരമായ അവസ്ഥ ഏതാണ്
ഒറ്റയ്ക്കാവുന്നതാണ്
എബ്രഹാംലിങ്കൻ ആരായിരുന്നു
അമേരിക്കൻ പ്രസിഡൻറ്
ആഭ്യന്തരയുദ്ധം ആരംഭിച്ചതെന്ന്
1861 ഏപ്രിൽ 12ന്
ആഭ്യന്തരയുദ്ധം എത്ര വർഷം നീണ്ടുനിന്നു
നാല്
ഏതു വർഷമാണ് അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം നിരോധിച്ചത്
1855
1861 ലെ ആഭ്യന്തരയുദ്ധം എന്തിനുവേണ്ടി ഉള്ളതായിരുന്നു
അമേരിക്കൻ ഐക്യനാടുകളിലെ 11 സെക്കൻഡ് സംസ്ഥാനങ്ങളിൽ അടിമത്തം നിലനിർത്താൻ വേണ്ടി ആരംഭിച്ച യുദ്ധം
മുറിവേറ്റ് കിടന്ന ഓരോ ഭടനെയും ആശ്വസിപ്പിച്ചത് ആര്
എബ്രഹാംലിങ്കൻ
എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചപ്പോൾ എബ്രഹാം ലിങ്കനോട് യുവ ഭടൻ പറഞ്ഞത് എന്ത്
എനിക്ക് എൻറെ അമ്മയ്ക്ക് ഒരു കത്ത് എഴുതണം എന്നെ ഒന്ന് സഹായിക്കാമോ?
യുവ ഭടന്റെ കത്തിൽ എബ്രഹാം ലിങ്കൺ തുടർച്ചയായി എഴുതിയത് എന്ത് ?
നിങ്ങളുടെ മകനുവേണ്ടി എബ്രഹാം ലിങ്കൻ എഴുതിയത്
ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന എബ്രഹാം ലിങ്കന്റെ ചോദ്യത്തിന് എന്താണ്
എന്താണ് യുവഭടൻ പറഞ്ഞത്?
അങ്ങനെ എൻറെ കയ്യിൽ പിടിച്ചാൽ നന്നായിരുന്നു. മരണത്തെ ഭയം കൂടാതെ നേരിടാൻ അതെന്നെ സഹായിക്കും.
കനത്ത ഏകാന്തതയും നിരാശയും അനുഭവപ്പെടുന്ന അവസരം ഏത്?
രോഗത്തിന്റെയും ദുഃഖത്തിന്റെയും അവസരങ്ങൾ .
പാഠം 8
ഉള്ളിൽ നിന്ന് ഉയരുന്ന സ്വരം
പാശ്ചാത്യ സംഗീതത്തിലെ കൺട്രി മ്യൂസിക് വിഭാഗത്തിൽ പ്രസിദ്ധനായ ഗാനരചയിതാവ് ആര്?
അമേരിക്കക്കാരനായ ജോൺ ജെറാൾഡ്
കൺട്രി മ്യൂസിക്കിന്റെ ആസ്ഥാനം
നാഷ് വില്ല്
ജെറാൾഡ് നാഷ് വില്ലിൽ എത്തിയ വർഷം?
1977
ജെറാൾഡ് കണ്ണിൻറെ കാഴ്ച നഷ്ടപ്പെട്ടത് എങ്ങനെ
പ്രമേഹം മൂലം
ജെറാൾഡ് സുഹൃത്തും ഗാനരചയിതാവും ആയ വ്യക്തി ആരായിരുന്നു ?
ജോഡി മാഹഫി
വീട്ടിലെ ഗാർബേജ് ബോക്സ് നിറഞ്ഞാണോ ഇരിക്കുന്നത് ഇത് ആര് ആരോട് പറഞ്ഞതാണ് ?
ജൂഡി മാഹഫി ജെറാൾഡ്നോട്
ധൈര്യമായി മുന്നോട്ടു പോകൂ എന്ന സ്വരം എവിടെ നിന്നാണെന്നാണ് ജെറാൾഡ് വിശ്വസിച്ചത്?
ദൈവത്തിൻറെ സ്വരം
ജെറാൾഡ് എഴുതിയ ലേഖനത്തിന്റെ പേര്
ജസ്റ്റ് കീപ്പ് വാക്കിംഗ്
----ആണ് നമ്മുടെ ജീവിതത്തിൻറെ ഫലം
ദൈവാനുഗ്രഹം
ഞാനെന്ന് പറയുന്നത് ----- മാത്രമല്ല എന്നെ നയിക്കുന്ന ശക്തിയായ ആത്മാവും കൂടിയാണ്.
ശരീരം
പാഠം 9
നന്മകൾ നിറഞ്ഞ ഹൃദയങ്ങൾ
ശിഷ്യന്മാർക്ക് ഗുരു നൽകിയ പരിശീലനം എങ്ങനെയുള്ളതായിരുന്നു ?
അറിവിനൊപ്പം ജീവിത മൂല്യങ്ങളും സ്വായത്തമാക്കാനുള്ള പരിശീലനം.
എവിടെ എത്തിയപ്പോഴാണ് വിശ്രമിക്കാം എന്ന് ഗുരു ശിഷ്യന്മാരോട് പറഞ്ഞത് ?
മാലിന്യ കൂമ്പാരത്തിന് അടുത്ത്
എത്തിയപ്പോൾ
മാലിന്യ കൂമ്പാരത്തെക്കാൾ മോശമായത് എന്താണെന്നാണ് ഗുരു ശിഷ്യന്മാരോട് പറഞ്ഞത്?
അസൂയ നിറഞ്ഞതും മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു നടക്കുകയും ചെയ്യുന്ന മനുഷ്യരുടെ ഹൃദയം.
മാലിന്യ കൂമ്പാരത്തെ ഗുരു ഉപമിച്ചത് എന്തിനോടായിരുന്നു ?
ദുഷ്ടനായ മനുഷ്യൻറെ ഹൃദയത്തോട്
കളകൾ നിറഞ്ഞ പാടത്തോട് ഉപമിച്ചത് ആരെയാണ്?
അലസനായ മനുഷ്യൻറെ ജീവിതാവസ്ഥ
ജീവിതത്തിൻറെ ഊർജ്ജവം ചൈതന്യവും ചോർത്തുകളയുന്ന ശത്രു?
അലസത
ശ്രദ്ധിക്കാത്ത പാടത്ത്------പടരുന്നത് പോലെ അലസത നമ്മിൽ വേരുറപ്പിക്കും
കള
അലസത വെടിഞ്ഞ് അധ്വാനിച്ച് ജീവിക്കുന്നവരുടെ ജീവിതത്തിൻറെ സുന്ദരദൃശ്യത്തോട് ഉപമിച്ചുകൊണ്ട് ഗുരു ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തത് എന്താണ്?
കതിരുകൾ നിറഞ്ഞുനിൽക്കുന്ന വയൽ കളകളില്ലാതെ കതിർമണികൾ മാത്രം വിളഞ്ഞു നിൽക്കുന്ന വയൽ .
----ഫലം എപ്പോഴും ആനന്ദദായകമാണ് ?
അദ്ധ്വാനത്തിൻ്റെ
ഗുരുവിൻറെ കാൽക്കൽ വീണുകൊണ്ട് ശിഷ്യന്മാർ പറഞ്ഞതെന്ത്?
ഗുരു ഞങ്ങളുടെ തെറ്റുകളുടെ ഗൗരവം ഞങ്ങൾക്ക് മനസ്സിലായി ഞങ്ങൾ തിരുത്തും അങ്ങേക്ക് അഭിമാനം തോന്നുന്ന വിധത്തിലുള്ള ഒരു ജീവിതം ഞങ്ങൾ നയിക്കും.
ഗുരു ശിഷ്യന്മാരെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞത് എന്ത് ?
നന്നായി വരൂ
മുത്തശ്ശി പറഞ്ഞ കഥയിൽ നിന്നും അല്ലു കണ്ടെത്തിയ കാര്യങ്ങൾ എന്തെല്ലാം ?
നമ്മുടെ ഹൃദയം നന്മകൾ നിറഞ്ഞ നല്ല വയൽ ആകണം ഹൃദയത്തിൽ തിന്മകൾ ആണെങ്കിൽ ദുർഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരം പോലെയാകും അധ്വാനം ശീലമാക്കണം അലസത ജീവിതത്തിന്റെ ചൈതന്യം നഷ്ടപ്പെടുത്തും.
പാഠം-10
യാത്ര ചെയ്യാം സ്വപ്നങ്ങൾക്കൊപ്പം
ഓസ്ട്രേലിയക്കാരിയായ ഗാബി കെന്നാർഡിനെ സ്വപ്നം എന്തായിരുന്നു ?
വലുതാകുമ്പോൾ വിമാനം പറപ്പിക്കണം
വിമാനം പറപ്പിക്കാൻ ഉള്ള ലൈസൻസ് കിട്ടിയപ്പോൾ ഗാബിയുടെ ആഗ്രഹം എന്തായിരുന്നു ?
വിമാനത്തിൽ ലോകം ചുറ്റിക്കറങ്ങണം
തനിയെ വിമാനത്തിൽ ലോകം ചുറ്റിക്കറങ്ങുന്നതിനു വേണ്ടി ഗാന്ധി സ്വന്തമാക്കാൻ ആഗ്രഹിച്ചത് എന്ത് ?
സ്വന്തമായി ഒരു വിമാനം
ഗാബി തന്റെ എത്രാമത്തെ വയസ്സിലാണ് ഒരു വിമാനം സ്വന്തമാക്കിയത്?
33
ഗാബി സ്വന്തമാക്കിയ വിമാനത്തിന്റെ പേര് എന്ത് ?
പൈപ്പർ സരറ്റോഗ
പൈപ്പർ സരറേറാഗ എന്ന വിമാനത്തിന്റെ പ്രത്യേകത എന്തായിരുന്നു ?
ഒരു എൻജിൻ മാത്രമാണുള്ളത്
ഗാബി ലോകം ചുറ്റിക്കറങ്ങുന്നതിനായി ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ സുഹൃത്തുക്കൾ പറഞ്ഞത് എന്താണ്?
ഗാബി അതി സാഹസമാണ് കാണിക്കുന്നത് എന്നുപറഞ്ഞ്അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
ഗാബി ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് സഫലമാക്കിയ ആഗ്രഹം എന്തായിരുന്നു ?
സ്വന്തം വിമാനത്തിൽ ലോകം ചുറ്റിക്കറങ്ങിയ ആദ്യത്തെ ഓസ്ട്രേലിയൻ വനിത എന്ന ബഹുമതി.
ഗാബി ലോകം ചുറ്റിക്കറങ്ങുന്നതിനായി എവിടെനിന്നാണ് യാത്രതിരിച്ചത്?
സിഡ്നിയിൽനിന്ന്
ഗാബി എത്ര ദിവസം കൊണ്ടാണ് ലോകം ചുറ്റിക്കറങ്ങിയത് ?
99
ലോകം ചുറ്റി കറങ്ങാൻ തീരുമാനിച്ചതിനുശേഷം ഗാബി നേരിട്ട് പ്രതിസന്ധികൾ എന്തെല്ലാം ?
അഞ്ചുതവണ വിമാനത്തിന്റെ എൻജിൻ തകരാറിലായി യാത്രയ്ക്കിടയിൽ കാലാവസ്ഥ പ്രതികൂലമായിരുന്നു യാത്ര പലപ്പോഴും ബുദ്ധിമുട്ടേറിയതായിരുന്നു.
ഗാബി തന്റെ ജീവിതത്തിലൂടെ തിരിച്ചറിഞ്ഞ കാര്യം എന്താണ്?
"ദൈവമാണ് നമുക്ക് ആഗ്രഹങ്ങളും പ്രതീക്ഷകളും തരുന്നത് ഓരോരോ കാര്യങ്ങൾ ചെയ്യുവാനുള്ള കഴിവും അവിടുന്ന് തരുന്നു അവിടുന്ന് നമുക്ക് സ്വപ്നങ്ങൾ തന്നിട്ട് അവ സാക്ഷാത്കരിക്കാനുള്ള കഴിവ് തരാതിരിക്കുകയില്ല എന്നതാണ് എൻറെ വിശ്വാസം".
-----ഉം------ഉം തരുന്ന ദൈവം അവ സാക്ഷാത്കരിക്കാനുള്ള കഴിവും തരും
ആഗ്രഹങ്ങളും പ്രതീക്ഷകളും .
0 Comments
Please do not enter any spam link in the comment box