2026 ഫെബ്രുവരി 26 ന് ആയിരിക്കും പരീക്ഷ
ജനുവരി 31 വരെയുള്ള പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ആയിരിക്കും പരീക്ഷയ്ക്ക് ഉണ്ടായിരിക്കുക.
പരീക്ഷയ്ക്ക് രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും
ഓരോ പേപ്പറിനും രണ്ടു മണിക്കൂർ സമയമുണ്ടായിരിക്കും
ഒന്നാം പേപ്പർ രാവിലെ 10 മണി മുതൽ 12 മണി വരെ ആയിരിക്കും
ഒന്നാം പേപ്പറിൽ 50 ചോദ്യങ്ങൾ ഉണ്ടായിരിക്കും. option അടയാളപ്പെടുത്തുന്നതിന് booklet തരുന്നതായിരിക്കും .
ഒന്നാം പേപ്പറിൽ ആകെ 50 ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം .അങ്ങനെ ആകെ 50 മാർക്ക് .
മലയാളം , ഇംഗ്ലീഷ് , ഗണിതം , പരിസര പഠനം , പൊതുവിജ്ഞാനം തുടങ്ങിയ ഓരോ വിഭാഗത്തിൽ നിന്നും 10 വീതം ചോദ്യങ്ങൾ .ആകെ 50 ചോദ്യങ്ങൾ.
പൊതുവിജ്ഞാനത്തിൽ 40% ചോദ്യങ്ങൾ ആനുകാലികവിഷയവുമായിവുമായി ബന്ധപ്പെട്ടതായിരിക്കും.
60% ചോദ്യങ്ങൾ
താഴെപ്പറയുന്ന മേഖലകളിൽ നിന്നായിരിക്കും
ഇന്ത്യൻ സ്വാതന്ത്ര്യ സമരം
പക്ഷികൾ
കേരളം - അടിസ്ഥാന വസ്തുതകൾ
പേപ്പർ രണ്ടിൽ വിവരണാത്മക ചോദ്യങ്ങൾ ആയിരിക്കും
മലയാളത്തിൽ നിന്നും 10 മാർക്കിന്റെ ചോദ്യങ്ങളും ഇംഗ്ലീഷിൽ നിന്ന്അഞ്ചു മാർക്കിൻ്റെ ചോദ്യങ്ങളും ഗണിതത്തിൽ നിന്ന് 10 മാർക്കിന്റെ ചോദ്യങ്ങളും പരിസരപഠനത്തിൽ നിന്ന് അഞ്ച് മാർക്കിന്റെ ചോദ്യങ്ങളും ഉണ്ടായിരിക്കും.
പേപ്പർ രണ്ടിൽ ആകെ 6 ചോദ്യങ്ങൾ. ഓരോന്നിനും 5 സ്കോർ വീതം. ആകെ 30 മാർക്ക്.
രണ്ട് പേപ്പറുകളും കൂടി ആകെ മാർക്ക് 80 [50+30]
സ്കോളർഷിപ്പിന് അർഹത നേടാൻ ലഭിക്കേണ്ട സ്കോർ മൂല്യനിർണയത്തിന് ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പരീക്ഷാ ബോർഡ് നിശ്ചയിക്കുന്നതാണ്.
0 Comments
Please do not enter any spam link in the comment box