General Knowledge || LSS || USS || Whiteboardweb

General Knowledge || LSS || USS || Whiteboardweb


2020ലെ ലോകാരോഗ്യ ദിനം സമർപ്പിച്ചത് ആർക്ക്?

 

നഴ്സുമാർക്ക് (ഏപ്രിൽ - 7 )

 

 


സാഹിത്യരംഗത്തെ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരളസർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യപുരസ്‌ക്കാരം ?

 

 എഴുത്തച്ഛൻ പുരസ്‌കാരം (5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ആണ് അവാർഡ് )

 

 

 2020ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

 

സക്കറിയ 

 

 

മലയാള സാഹിത്യ സംഭാവനകൾക്ക്  നൽകുന്ന പുരസ്‌കാരമാണ് വയലാർ അവാർഡ് 

 

 

മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മക്കായിട്ടാണ് ഈ പുരസ്‌കാരം രൂപവത്‌ക്കരിച്ചത് .

 

 

2020 ലെ വയലാർ അവാർഡ്  ലഭിച്ചത് ആർക്കാണ് ?

 

ഏഴാച്ചേരി രാമചന്ദ്രൻ (ഒരു വെർജീനിയൻ വെയിൽ കാലം എന്ന കാവ്യസമാഹാരത്തിന് )

 

 

രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള(25 ലക്ഷം ) ജെ സി ബി സാഹിത്യ പുരസ്‌ക്കാരം ലഭിച്ചത് ആർക്കാണ് ?

 

എസ്.ഹരീഷ് (മീശ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ മസ്റ്റാഷ് ആണ് പുരസ്‌ക്കാരത്തിന് അർഹമായത്) 

 

 

കോവിഡ് - 19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി ?

 

സഹായഹസ്‌തം 

 

 

2019 ലെ ജ്ഞാനപീഠപുരസ്‌ക്കാരം ലഭിച്ചത് ആർക്ക് ?

 

   അക്കിത്തം അച്യുതൻ നമ്പൂതിരി 

 

 

കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് ?

 

കെ കെ ഉഷ

 

 

മുല്ലനേഴി പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

 

പി എൻ ഗോപീകൃഷ്ണൻ(എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്‌ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോടു പറയുന്നത് എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം)

 

 

കോവിഡ് - 19 അവശ്യ സാധന വിതരണത്തിനായി കുടുംബശ്രീ ആലപ്പുഴയിൽ ആരംഭിച്ച ഒഴുകുന്ന സൂപ്പർ മാർക്കറ്റ് ഏത് ?

 

തനിമ 

 

 

2019 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കരസ്ഥമാക്കിയത് ആര് ?

 

പീറ്റർ ഹാൻഡ്‌കെ ( Peter Hanke)

 

 

 

Post a Comment

0 Comments