"അത്ര പെട്ടന്നൊന്നും തീയോ മനുഷ്യനോ നമ്മുടെ താവളത്തിലെത്തില്ല .നമുക്ക് സാവധാനം എന്തെങ്കിലും ഉപായം ആലോചിക്കാം ."
ഞാവൽമരം (കുറിപ്പ് )
കേരളത്തിൽ കണ്ടുവരുന്ന
ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ.
30 മീറ്ററോളം
ഉയരം വയ്ക്കുന്ന ഒരു മരമാണ്
ഞാവൽ. ഞാവൽ
മാർച്ച്-ഏപ്രിൽ
മാസത്തോടെ നന്നായി പൂക്കുന്നു.
പൂക്കൾക്ക്
വെള്ള നിറമാണ്. പഴുത്ത
കായ്കൾ നല്ല കറുപ്പുകലർന്ന
കടും നീല നിറത്തിൽ കാണപ്പെടുന്നു.
ഉരുണ്ടും
നീണ്ടുരുണ്ടുമിരിക്കുന്ന
പച്ചനിറത്തിലുള്ള കായകൾ
പഴുക്കുമ്പോൾ നല്ല തിളക്കമുള്ള
കറുപ്പായി മാറുന്നു.
നിലത്തുവീണാൽ
ചതഞ്ഞുപോവും.
പാകമായ പഴങ്ങൾ
ഭക്ഷ്യയോഗ്യമാണ്. ചവർപ്പും
നല്ല നീരുമുള്ള പഴങ്ങൾ
കുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതാണ്.
അച്ചാറും
ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ
ഉപയോഗിക്കാറുണ്ട്.
പഴത്തിൽ നിന്നും
വിനാഗിരി ഉണ്ടാക്കാം.
ഇലകൾ കാലിത്തീറ്റയായി
ഉപയോഗിക്കുന്നു. ചില
പട്ടുനൂൽപ്പുഴുക്കൾക്കും
ഇലകൾ നൽകാറുണ്ട്. . നിറയെ
തേനുള്ള പൂക്കളിൽ നിന്നും
തേനീച്ചകൾ നല്ല തേനുണ്ടാക്കാറുണ്ട്.
ഞാവലിന്റെ
എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്.
ഔഷധമായി ഏറ്റവും
കൂടുതൽ ഉപയോഗിക്കുന്ന സസ്യത്തിൽ
ഒന്നാണ് ഞാവൽ, പ്രത്യേകിച്ചും
പ്രമേഹത്തിന്. ഉണക്കിപ്പൊടിച്ച
കുരു പ്രമേഹത്തിന് വളരെ
ഫലപ്രദമാണ്. ഇലയിൽ
ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
നേർപ്പിച്ച
പഴച്ചാറ് തൊണ്ടവേദനയ്ക്കുള്ള
ഔഷധമാണ്.
Post a Comment
0
Comments
Advertisement
പഠനസഹായി
നിങ്ങളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്ന വീഡിയോകൾ കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്നവയിൽ ആവശ്യമായ വിഷയത്തിൽ തൊടുക
0 Comments
Please do not enter any spam link in the comment box