ഊണിന്റെ മേളം || Class - 4 || Malayalam , Unit - 5 || Whiteboardweb

ഊണിന്റെ മേളം || Class - 4 || Malayalam , Unit - 5 || Whiteboardweb


 

 

*എന്താണ് തുള്ളൽ ?

 

 

ഒരു ജനകീയ കലയാണ് തുള്ളൽ 

 

 

*തുള്ളൽ എത്ര തരമുണ്ട് ?

 

മൂന്ന് തരം 

 

ഓട്ടൻ തുള്ളൽ ,പറയൻ തുള്ളൽ ,ശീതങ്കൻ തുള്ളൽ 

 

 

*തുള്ളൽ ജനകീയ കലയായി രൂപാന്തരപ്പെട്ടത് എങ്ങനെ / തുള്ളലിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതീഹ്യം

 

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഒരിക്കൽ ചാക്യാർകൂത്ത് നടക്കുകയായിരുന്നു .കുഞ്ചൻ നമ്പ്യാർ ആണ് മിഴാവ് കൊട്ടിയിരുന്നത് . കുഞ്ചൻ നമ്പ്യാർ ഇടയ്ക്കൊന്ന് ഉറങ്ങിപ്പോയി .ഇതുകണ്ട ചാക്യാർ, നമ്പ്യാരെ പരിഹസിച്ചു .ഈ പരിഹാസം  അദ്ദേഹത്തെ വേദനിപ്പിച്ചു .അവിടെനിന്നും ഇറങ്ങിപ്പോന്ന നമ്പ്യാർ ഒറ്റ രാത്രികൊണ്ട് കല്യാണസൗഗന്ധികം എന്ന തുള്ളൽക്കഥ രചിച്ചു .പിറ്റേദിവസം അതേ ക്ഷേത്രമുറ്റത്ത് നമ്പ്യാർ തന്റെ നവീന കലാരൂപം അവതരിപ്പിച്ചു .കാഴ്ചക്കാർക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു .കൂത്ത് കാണാൻ ആളില്ലാതായി .എല്ലാവർക്കും തുള്ളൽ മതി എന്നായി .ചാക്യാർ രാജാവിനോട് പരാതി പറഞ്ഞു .അമ്പലപ്പുഴ ക്ഷേത്രത്തിൽ തുള്ളൽ പാടില്ല എന്ന് രാജകല്പന ഉണ്ടായി .

 

 


 മിഴാവ് 

 

 

ജീവചരിത്രക്കുറിപ്പ് (കുഞ്ചൻ നമ്പ്യാർ )

 

പ്രാചീന കവിത്രയത്തിൽ ഉൾപ്പെടുന്ന കവിയാണ് കുഞ്ചൻ നമ്പ്യാർ.ജീവിതകാലം 1675 നും 1785 നും ഇടയ്ക്കാണെന്ന് കരുതപ്പെടുന്നു .പാലക്കാട് ജില്ലയിൽ കിള്ളിക്കുറിശ്ശി മംഗലത്ത് കലക്കത്ത് ഭവനത്തിൽ ജനിച്ചു .തുള്ളൽക്കലയുടെ ഉപജ്ഞാതാവ് .കുഞ്ചൻ നമ്പ്യാരുടെ കുട്ടിക്കാലം കിള്ളിക്കുറിശ്ശിയിലായിരുന്നുവെങ്കിലും ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത് .തിരുവനന്തപുരം രാജാവായിരുന്ന മാർത്താണ്ഡവർമ ചെമ്പകശ്ശേരി കീഴടക്കിയതോടെ കുഞ്ചൻ നമ്പ്യാർ അങ്ങോട്ട് താമസം മാറി .കല്യാണ സൗഗന്ധികം ,കിരാതം ,സ്യമന്തകം ,ഘോഷയാത്ര ,ത്രിപുരദഹനം ,മണിപ്രവാളം തുടങ്ങിയ 40 ൽ അധികം തുള്ളൽ കൃതികൾ രചിച്ചിട്ടുണ്ട് .തുള്ളൽക്കൃതികളുടെ ഇതിവൃത്തത്തിനായി അദ്ദേഹം സ്വീകരിച്ചത് പ്രധാനമായും രാമായണം ,മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളാണ് .വാർദ്ധക്യകാലത്ത് അമ്പലപ്പുഴയിലേക്ക് മടങ്ങിയ അദ്ദേഹം പേപ്പട്ടി വിഷബാധയേറ്റ് മരണത്തിന് കീഴടങ്ങിയെന്നാണ് വിശ്വാസം .

 

പ്രവർത്തനം

 

*തുള്ളൽ എന്ന കലാരൂപത്തെക്കുറിച്ച് ലഘുവിവരണം തയ്യാറാക്കുക .

 

 

 

ആഹാരവുമായി ബന്ധപ്പെട്ട കവിതകൾ  

 

 


 


 

 പ്രവർത്തനം 

 

 

*ആഹാരവുമായി ബന്ധപ്പെട്ട കവിതകൾ ശേഖരിച്ച് അവ ശേഖരണപുസ്തകത്തിൽ എഴുതുക . 

 

 

Post a Comment

0 Comments