1) ഡോക്ടർ കെ .ശ്രീകുമാറിന്റെ വിശപ്പ് എന്ന കഥ കേൾക്കാം.
ഈ കഥയിലെ കുട്ടിയുടെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു? എഴുതിനോക്കൂ.
2) കവിപരിചയം (ചെറുശ്ശേരി)
ചെറുശ്ശേരി നമ്പൂതിരി
ക്രിസ്തുവർഷം 15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി.ഉത്തരകേരളത്തിൽ പഴയ
കുരുമ്പനാട് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു.
പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. കൃഷ്ണഗാഥയാണു പ്രധാനകൃതി.ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.കൃഷ്ണഗാഥയ്ക്ക് കൃഷ്ണപ്പാട്ട് എന്നും പേരുണ്ട് .
ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം.
3)ചെറുശ്ശേരിയുടെ കൃഷ്ണഗാഥക്കു പിന്നിലെ ഐതീഹ്യം ക്ലാസ്സിൽ കേട്ടല്ലോ?
അത് നിങ്ങളുടെ ഭാഷയിൽ എഴുതി നോക്കൂ.
4 )വെണ്ണക്കണ്ണൻ
വെണ്ണക്കണ്ണൻ എന്ന കവിത വ്യത്യസ്ത ഈണങ്ങളിൽ നമുക്ക് കേൾക്കാം
നിങ്ങളും ഇതുപോലെ വ്യത്യസ്തമായ ഈണങ്ങൾ കണ്ടെത്തി ഈ കവിത ചൊല്ലിനോക്കൂ
5)വെണ്ണക്കണ്ണൻ എന്ന കവിതയിലെ പുതിയ പദങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി എഴുതുക.
6)വെണ്ണക്കണ്ണൻ എന്ന കവിതയിൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട രണ്ടുവരികൾ എഴുതുക.
അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.
Post a Comment
0
Comments
Advertisement
പഠനസഹായി
നിങ്ങളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്ന വീഡിയോകൾ കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്നവയിൽ ആവശ്യമായ വിഷയത്തിൽ തൊടുക
0 Comments
Please do not enter any spam link in the comment box