ജൂൺ 19 വായനാദിനം -പി.എൻ പണിക്കരെ അറിയാം

ജൂൺ 19 വായനാദിനം -പി.എൻ പണിക്കരെ അറിയാം



പി.എൻ പണിക്കർ

ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു

1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു.ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി.


പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നുണ്ട്. പി.എൻ. പണിക്കർ അധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ, അദ്ദേഹത്തിന്റെ സ്മാരകമായി പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി 2014 ൽ വിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു.

വായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് താഴെ നൽകിയിരിക്കുന്നു


https://youtu.be/KwOe0Hd4DQE

വായനാദിന ക്വിസ്

https://www.youtube.com/channel/UCEAhMdMpmygkMJHrIjE-SoQ?sub_confirmation=1




അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.

Post a Comment

0 Comments