ലഹരിയുടെ കരാളഹസ്തങ്ങളിൽ പെട്ടുഴലുന്ന യുവതലമുറയെ അതിന്റെ ചതിക്കുഴികളെക്കുറിച്ചും, സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക എന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.ലഹരിയുടെ ഉപയോഗം ഇല്ലാതാക്കാനും, ലഹരി ഉപയോഗിക്കുന്നവരെ ബോധവൽക്കരിക്കാനും എല്ലാ പൗരന്മാർക്കും അവകാശമുണ്ടെന്ന് ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു .മനുഷ്യനെ മൃഗതുല്യമാക്കി മാറ്റുന്ന ഈ മാരക വിപത്തിനെതിരെ നമുക്ക് ജാഗരൂകരായിരിക്കാം .വളർന്നുവരുന്ന കുട്ടികൾ, കേവലം കൗതുകത്തിനായി മാത്രം ലഹരി ഉപയോഗിച്ച് പിന്നീട് അതിന്റെ മാസ്മരികവലയത്തിൽ പെട്ടുപോകുകയാണ് .ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്ന ഈ ദിനത്തിൽ ,നമുക്ക് ഒത്തൊരുമിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കാം...ലഹരിക്കെതിരെ പടപൊരുതാം .....
ലഹരി വിരുദ്ധ ക്വിസ് കൊടുത്തിരിക്കുന്നു.
അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.
0 Comments
Please do not enter any spam link in the comment box