വെണ്ണക്കണ്ണൻ പ്രവർത്തനങ്ങൾ
പറയാം എഴുതാം
1) വെണ്ണ ലഭിക്കാൻ കണ്ണൻ എന്തൊക്കെ ന്യായങ്ങളാണ് അമ്മയോട് പറയുന്നത് ?
* അമ്മ കുളിച്ചുവരുന്നതുവരെ ഞാൻ വെണ്ണ സൂക്ഷിച്ചു.
* ഒരു കൈയിൽ മാത്രം വെണ്ണ വയ്ക്കുമ്പോൾ മറ്റേ കൈ സങ്കടപ്പെടും
* ഒരു കാക്ക വന്ന് എന്റെ കൈയിലെ വെണ്ണ കൊണ്ടുപോയി .
2 )വെണ്ണ കിട്ടിയപ്പോൾ കണ്ണൻ എന്താണ് ചെയ്തത് ?
* ഒരു കയ്യിൽ വെണ്ണ കൊടുത്തപ്പോൾ രണ്ടു കൈയിലും വേണമെന്ന് പറഞ്ഞു
*വെണ്ണ വായിലിട്ടിട്ട് , ഒരു കാക്ക വന്ന് വെണ്ണ കൊണ്ടുപോയി എന്ന് കള്ളം പറഞ്ഞു
3 )വെണ്ണിലാവോലുന്ന തിങ്കൾ പോലെ കണ്ണന്റെ മുഖം തിളങ്ങാൻ കാരണമെന്ത് ?
*അമ്മ കണ്ണന്റെ രണ്ടു കയ്യിലും വെണ്ണ നൽകിയപ്പോഴാണ് മുഖം തിളങ്ങിയത് .
വരികൾ കണ്ടെത്താം
1) കൈയിലെ വെണ്ണ കാക്ക കൊണ്ടുപോയി
"കള്ളനായുള്ളൊരു കാകൻതാൻ വന്നിട്ടെൻ
കൈയിലേ വെണ്ണയെക്കൊണ്ടുപോയി"
2)കണ്ണൻ കള്ളം പറഞ്ഞിട്ടും അമ്മ വീണ്ടും വെണ്ണ നൽകുന്നു
വൈകാതവണ്ണമക്കൈതവപ്പൈതൽതൻ -
കൈകളിൽ രണ്ടും വെണ്ണ വച്ചാൾ
"വെണ്ണക്കണ്ണൻ "എന്ന കവിതയിൽ അക്ഷരങ്ങൾ ആവർത്തിക്കുന്ന വരികൾ
*വെണ്ണയെക്കണ്ടൊരു കണ്ണന്താനന്നേരം
വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാൻ
*ഇങ്ങനെ കേട്ടവൾ വെണ്ണയ്ക്കു പിന്നെയും
അങ്ങ് തിരിഞ്ഞു നടന്ന നേരം
*മൂത്തവൻ കൈയിൽ നീ വെണ്ണ വച്ചീടുമ്പോൾ
ആർത്തനായ് നിന്നു ഞാൻ കേഴുംപോലെ
*പുഞ്ചിരിത്തൂമകൊണ്ടഞ്ചിതമാകയാൽ
ചെഞ്ചമ്മേ നിന്നു വിളങ്ങീതപ്പോൾ
പ്രാചീന കവിത്രയം എന്നറിയപ്പെടുന്നവർ ആരെല്ലാം ?
*ആധുനിക മലയാള ഭാഷയുടെ പിതാവ് -തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
*കൃഷ്ണഗാഥയുടെ കർത്താവ് -ചെറുശ്ശേരി നമ്പൂതിരി
*തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് -കുഞ്ചൻ നമ്പ്യാർ
പ്രവർത്തനം -വെണ്ണക്കണ്ണൻ എന്ന കവിതയുടെ ഈണത്തിലുള്ള മറ്റു കവിതകൾ ശേഖരിക്കാം
മറ്റൊരു താരാട്ട് പാട്ട് പരിചയപ്പെടാം
ഓമനത്തിങ്കൾക്കിടാവോ നല്ല
കോമളത്താമരപ്പൂവോ
പൂവിൽനിറഞ്ഞ മധുവോ പരി -
പൂർണേന്ദുതന്റെ നിലാവോ
ഇരയിമ്മൻതമ്പി
0 Comments
Please do not enter any spam link in the comment box