വെണ്ണക്കണ്ണൻ എന്ന കവിതയുടെ ആശയം CLASS 4-Malayalam

വെണ്ണക്കണ്ണൻ എന്ന കവിതയുടെ ആശയം CLASS 4-Malayalam

.

"വെണ്ണക്കണ്ണൻ" എന്ന കവിതയുടെ ആശയം 

         

 

അമ്മ കുളിക്കാൻ പോയ തക്കം നോക്കി, ഉറിയിൽ നിന്നും വെണ്ണ കട്ട് തിന്നാനായി കണ്ണൻ ശ്രമിക്കുന്നു. ഉറിയിലേക്ക് എത്താനായി ഉരൽ വലിച്ചിട്ട് അതിന്മേൽ കയറി നിന്ന് വെണ്ണയെടുക്കാനാണ് കണ്ണൻ  ശ്രമിച്ചത്. പക്ഷെ,കാലുതെന്നി കണ്ണൻ താഴെ വീഴുകയും നിലവിളിക്കുകയും ചെയ്യുന്നു.ഈ കരച്ചിൽ കേട്ട് അമ്മ അവിടേക്കു ഓടിയെത്തുന്നു .''കണ്ണാ, നീയെന്താ ഇവിടെ ചെയ്യുന്നത് ''?എന്ന് അമ്മ ചോദിക്കുമ്പോൾ ,കണ്ണൻ തന്റെ കുറുമ്പുകൾ മറച്ചുവെച്ചു അമ്മയോട് പറയുന്ന കാര്യങ്ങളാണ് വെണ്ണക്കണ്ണൻ എന്ന കവിതയിൽ നാം വായിക്കുന്നത് .

       
        അമ്മ കുളിച്ചു വരുന്നതുവരെ ഈ പാൽവെണ്ണ  ഞാൻ സൂക്ഷിച്ചില്ലേ ?അങ്ങനെ ചെയ്ത എനിക്ക് വെണ്ണ തരാതെ അമ്മ എങ്ങോട്ടാണ് പോകുന്നത്...എന്നാണ് കണ്ണൻ ചോദിക്കുന്നത്.കുസൃതി നിറഞ്ഞ കണ്ണന്റെ ചോദ്യം കേട്ട് , ഒരു കയ്യിൽ അമ്മ വെണ്ണ നൽകുന്നു.അപ്പോൾ കണ്ണന്റെ മുഖം നിലാവ് പോലെ തിളങ്ങി.ചിരിച്ചുകൊണ്ട് കണ്ണൻ അമ്മയോട് പറയുകയാണ് ,"ഒരു കയ്യിൽ മാത്രം വെണ്ണ തന്നാൽ മറ്റേ കൈ സങ്കടപ്പെടുമെന്ന്" .ഇതുകേട്ട് അമ്മ വെണ്ണയെടുക്കാനായി തിരിഞ്ഞു നടന്നപ്പോൾ കൈയിലെ വെണ്ണ വായിലിട്ട് ,വെണ്ണ കാക്ക കൊണ്ടുപോയെന്ന് അമ്മയോട് കള്ളം പറയുന്നു.കണ്ണന്റെ വെണ്ണക്കൊതി മനസ്സിലാക്കിയ അമ്മ കണ്ണന്റെ രണ്ടു കൈയിലും വെണ്ണ വെച്ചുകൊടുത്തപ്പോൾ ചന്ദ്രനെ പോലെ പുഞ്ചിരി തൂകി നിൽക്കുകയാണ്‌ കണ്ണൻ .

               കണ്ണന്റെ വെണ്ണക്കൊതിയും കുസൃതികളും അതിസുന്ദരമായാണ് ചെറുശ്ശേരി ഈ കവിതയിൽ വർണിച്ചിരിക്കുന്നത് . കണ്ണന്റെ കുസൃതികൾ ആസ്വദിച്ചു മാതൃവാത്സല്യം ചൊരിയുന്ന അമ്മയേയും "വെണ്ണക്കണ്ണൻ" എന്ന കവിതയിൽ നമുക്ക് കാണാം .

 

 


 


https://www.youtube.com/channel/UCEAhMdMpmygkMJHrIjE-SoQ?sub_confirmation=1

Post a Comment

1 Comments

Please do not enter any spam link in the comment box