വെണ്ണക്കണ്ണൻ-പ്രവർത്തനങ്ങൾ -class 4-Malayalam
വെണ്ണക്കണ്ണൻ-പ്രവർത്തനങ്ങൾ
അടിവരയിട്ട പദത്തിനു പകരം അതേ അർത്ഥമുള്ള മറ്റൊരു പദം ചേർത്തെഴുതുക
* കള്ളനായുള്ള കാകൻ
കള്ളനായുള്ള കാക്ക
*വെണ്ണിലാവോലുന്ന തിങ്കൾ
വെണ്ണിലാവോലുന്ന ചന്ദ്രൻ
*ആർത്തനായ് നിന്നു ഞാൻ കേഴുംപോലെ
ആർത്തനായ് നിന്നു ഞാൻ കരയുംപോലെ
മാറ്റിയെഴുതാം
*ആഗമിപ്പോളവും -ആഗമിക്കുന്നതുവരെ
*ഏതുമേ താരാതെ -ഒന്നും തരാതെ
*കേഴുംപോലെ -കരയുംപോലെ
സമാനാർത്ഥമുള്ള പദങ്ങൾ കണ്ടെത്താം
*മുഖം-ആനനം,വദനം,ആസ്യം
*നിലാവ് -ചന്ദ്രിക,കൗമുദി,ജ്യോത്സ്‌ന
*പുഞ്ചിരി -സ്‌മിതം,സ്മേരം,മന്ദഹാസം
*കൈ -പാണി,കരം,ബാഹു
*അമ്മ -മാതാവ്,ജനനി,തായ
*പാൽ -ക്ഷീരം,പയസ്,ദുഗ്‌ധം
0 Comments
Please do not enter any spam link in the comment box