,
ഇന്ത്യയുടെ
പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007)
'അവുൽ
പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം'
എന്ന
'ഡോ.
എ.പി.ജെ.
അബ്ദുൽ
കലാം'
(1931 ഒക്ടോബർ
15 –
2015 ജൂലൈ
27).പ്രശസ്തനായ
മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും
എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം.
തമിഴ്‌നാട്ടിലെ
രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം
ബഹിരാകാശ എൻജിനീയറിംഗ്
പഠനത്തിന് ശേഷം പ്രതിരോധ
ഗവേഷണ വികസന കേന്ദ്രം ,
ബഹിരാകാശഗവേഷണകേന്ദ്രം
(ISRO)
തുടങ്ങിയ
ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ
വഹിച്ചിരുന്നു..
ഇന്ത്യ
തദ്ദേശീയമായി വികസിപ്പിച്ച
സാറ്റലൈറ്റ് ലോഞ്ച്
വെഹിക്കിളിന്റേയും,
ബാലിസ്റ്റിക്
മിസൈലിന്റേയും വികസനത്തിനും
ഏകോപനത്തിനും മറ്റും അബ്ദുൾകലാം
വിലപ്പെട്ട സംഭാവനകൾ
നൽകിയിട്ടുണ്ട്.
മിസ്സൈൽ
സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ
സംഭാവനകൾ കണക്കിലെടുത്ത്
'ഇന്ത്യയുടെ
മിസ്സൈൽ മനുഷ്യൻ'
എന്ന്
കലാമിനെ വിശേഷിപ്പിക്കാറുണ്ട്.
പൊക്രാൻ
അണ്വായുധ പരീക്ഷണത്തിനു
പിന്നിൽ സാങ്കേതികമായും,
ഭരണപരമായും
കലാം സുപ്രധാന പങ്ക്
വഹിച്ചിട്ടുണ്ട്.
ജനങ്ങളുടെ
രാഷ്ട്രപതി എന്ന
പേരിൽ പ്രശസ്തനായ അദ്ദേഹം
2007 ജൂലൈ
25-നു
സ്ഥാനമൊഴിഞ്ഞശേഷം തന്റെ
ഇഷ്ടമേഖലകളായ അദ്ധ്യാപനം,
എഴുത്ത്,
പ്രഭാഷണം,
പൊതുജനസേവനം
തുടങ്ങിയവയിൽ ശ്രദ്ധ
കേന്ദ്രീകരിച്ചു.2020 ൽ
ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി
മാറ്റാനുള്ള മാർഗ്ഗങ്ങളും
ദർശനങ്ങളും ഇന്ത്യ 2020
എന്ന തന്റെ
പുസ്തകത്തിൽ അദ്ദേഹം
അവതരിപ്പിച്ചിരുന്നു.
അദ്ദേഹം ഒരു
സാങ്കേതികവിദ്യാവിദഗ്ദ്ധൻ
മാത്രമായിരുന്നില്ല
രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു
വ്യക്തമായ കാഴ്ചപ്പാടുള്ള
രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു.
വിവിധ വിദ്യാലയങ്ങൾ
സന്ദർശിച്ച് അവിടത്തെ
വിദ്യാർത്ഥികളുമായി സംവദിക്കുക
എന്നത് കലാമിന് ഇഷ്ടമുള്ള
കാര്യമായിരുന്നു.
അദ്ദേഹത്തിന്റെ
പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക്
വളരെയധികം പ്രചോദനം നൽകുന്നവയാണ്.
അഴിമതി വിരുദ്ധ
ഇന്ത്യ സൃഷ്ടിക്കുവാനായി
യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള
ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു
നടത്തുന്നുണ്ടായിരുന്നു.
2015 ജൂലൈ
27 ന് 84-ാം
വയസ്സിൽ അദ്ദേഹം അന്തരിച്ചു.
ഷില്ലോങ്ങിൽ
ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്
ഓഫ് മാനേജ്‌മെന്റിൽ
പ്രസംഗിക്കുന്നതിനിടെ ഉണ്ടായ
ഹൃദയാഘാതത്തെത്തുടർന്ന്
കുഴഞ്ഞുവീഴുകയായിരുന്നു.
"സത്യസന്ധതയും,
അച്ചടക്കവും
എനിക്ക് എന്റെ മാതാപിതാക്കളിൽ
നിന്നും ലഭിച്ചതാണ്,
എന്നാൽ
ശുഭാപ്തിവിശ്വാസവും,
ദയാവായ്പും
എനിക്കു കിട്ടിയത് എന്റെ
മൂന്നു സഹോദരന്മാരിൽ നിന്നും
സഹോദരിയിൽ നിന്നുമാണ്"ആത്മകഥയായ
അഗ്നിച്ചിറകുകളിൽ നിന്നും
ഒരു വാചകം.
അംഗീകാരങ്ങൾ
മുപ്പതോളം
സർവ്വകലാശാലകളിൽ നിന്നും
അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ്
ലഭിച്ചിട്ടുണ്ട്.
മാത്രമല്ല
ഭാരത സർക്കാർ രാജ്യത്തെ
പരമോന്നത സിവിലിയൻ ബഹുമതികൾ
നൽകിയും ഡോ. കലാമിനെ
ആദരിച്ചിരിക്കുന്നു.
1981ൽ പദ്മഭൂഷൺ,
1990ൽ പദ്മവിഭൂഷൺ,1997ൽ
ഭാരത രത്നം,എന്നീ
ബഹുമതികളാണ് അദ്ദേഹത്തിന്
ലഭിച്ചിട്ടുള്ളത്.
അഗ്നിച്ചിറകുകൾ ആണ് കലാമിന്റെ ആത്മകഥ.
അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.
0 Comments
Please do not enter any spam link in the comment box