കൃഷിച്ചൊല്ലുകൾ

കൃഷിച്ചൊല്ലുകൾ






കൃഷിച്ചൊല്ലുകൾ 

  

 

*അത്തം കറുത്താല്‍ ഓണം വെളുത്തു.

 

 


*കന്നിയിലെ വെയില്‍ കരിമ്പോല ഉണക്കും.

 

 


*തുലാപത്തു കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം.

 

 


*ഒന്നു ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ.

 

 


*ചൊല്ല് പഴയതായാലും വിത്ത് പഴയതാകരുത്

 

 


*വിത്ത് വിറ്റ് വിരുന്നൂട്ടരുത്.

 

 


*കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയും പൊന്നാകും.

 

 


*കുംഭത്തില്‍ നട്ടാല്‍ കുടത്തോളം.

 

 


*മീനത്തില്‍ നട്ടാല്‍ മീന്‍കണ്ണിയോളം.

 

 


*പൂയം ഞാറ്റുവേലയില്‍ പുല്ലുപോലും പൂവണിയും.

 

 


*മുരിങ്ങയുണ്ടെങ്കില്‍ മരുന്നു വേണ്ട.

 

 


*ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴച്ചു.




*വിത്തൊളിപ്പിച്ചാല്‍ കുത്തുപാളയെടുക്കും.

 

 


*ഒക്കത്തില്‍ വിത്തുണ്ടെങ്കില്‍ തക്കത്തില്‍ കൃഷി ചെയ്യാം.

 

 


*നവര നട്ടാല്‍ തുവരയുണ്ടാവുമോ.

 

 


*വിളയും വിത്ത് മുളയിലറിയാം.

 

 


*ഏറെ വിളഞ്ഞാല്‍ വിത്തിനാകാ.

 


*ചോതി പെയ്താല്‍ ചോറുറച്ചു.

 

 


*കുംഭച്ചേന കുടത്തോളം.

 

 


*മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും.

 

 


*മണ്ണറിഞ്ഞ് വിത്തിടുക.

 

 


*വിതച്ചതേ കൊയ്യൂ.

 

 


*വിത്താഴം ചെന്നാല്‍ പത്തായം നിറയും.

 

 


*വിത്തിലറിയാം വിള.

 

 


*വിത്ത് കുത്തി ഉണ്ണരുത്.

 

 


*വിത്തുഗുണം പത്തുഗുണം.

 

 


*ചിങ്ങം ഞാറ്റില്‍ ചിനുങ്ങി ചിനുങ്ങിആയില്യത്തില്‍ പാകാം അത്തത്തില്‍ പറിച്ചുനടാം.

 

 


*കര്‍ക്കടകത്തില്‍ ചേന കട്ടിട്ടും കൂട്ടണം. 

 

 

 

 



  

Post a Comment

0 Comments