ഹിരോഷിമ,നാഗസാക്കി || ആഗസ്ററ് 6,9

ഹിരോഷിമ,നാഗസാക്കി || ആഗസ്ററ് 6,9


Touch here👆






ഹിരോഷിമ

 

ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 1,00,000 പേരുടെ മരണത്തിന്‌ കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.




 

 സഡാക്കോ കൊക്കിനെ ഉണ്ടാക്കാം 


https://youtu.be/6iiskSGDaM0




   ഹിരോഷിമയിലെ ആറ്റംബോംബ് പ്രയോഗം 

 

1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിൽ വച്ചാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത് . അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോല ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയ്  എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞ സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഹിരോഷിമയിലെ Aioi Bridge-നെ ലക്ഷ്യമാക്കി നീങ്ങിയ ബോംബ് 240 മീറ്റർ അകലെ ജെൻബകു ഡോമിനു സമീപം ഷിമാ ആശുപത്രിയിൽ നേരിട്ടു പതിക്കുകയായിരുന്നു.ആശുപത്രിയിൽ ഉണ്ടായിരുന്നവർ തൽക്ഷണം മരിച്ചു

 

 

നാഗസാക്കി 

 

 

 ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി .പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈ നഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസാക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്
 
 
 
 
 
 






ഹിബാകുഷ


 
 
 
ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ അണുബോംബുവിസ്ഫോടനത്തെ അതിജീവിച്ച് യാതഅനുഭവിച്ചുവരുന്ന വ്യക്തികളെയാണ് ഹിബാകുഷ എന്ന ജാപ്പനീസ് വാക്കു കൊണ്ട് അർത്ഥമാക്കുന്നത്. കൂടാതെ ബോംബുകളിൽ നിന്നുള്ള വികിരണം ഏറ്റ വ്യക്തികളെ സൂചിപ്പിക്കാനും ഈ വാക്ക് ഉപയോഗിച്ചുവരുന്നുണ്ട്.


  

Post a Comment

0 Comments