സ്നേഹം താൻ ശക്തി -Class-4,Malayalam

സ്നേഹം താൻ ശക്തി -Class-4,Malayalam



*"ഒരു പീഡയെറുമ്പിനും വരുത്തരുത്. "ഇത് ആരുടെ വാക്കുകളാണ് ?

ശ്രീ നാരായണ ഗുരുവിന്റെ വാക്കുകൾ.

സ്നേഹവചനങ്ങൾ ശേഖരിക്കാം 

*നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക .

*സ്നേഹിക്കയുണ്ണി നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും.

*സ്നേഹമില്ലാത്ത ജീവിതമെന്നത് മരണത്തിനു തുല്യമാണ് .

*സ്നേഹമാണഖിലസാരമൂഴിയിൽ 

സ്നേഹസാരമിഹസത്യമേകാം 

*സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ 

സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും 

*ഒരൊറ്റമതമുണ്ടുലകിന്നുയരാം 

പ്രേമമതൊന്നല്ലോ

പരക്കെ നമ്മെ പാലമൃതൂട്ടും 

പാർവണ ശശിബിംബം . 

 

അഭിനയത്തിന്റെ വിവിധ മേഖലകൾ.

നാടകം 

ഏകാഭിനയം 

മൂകാഭിനയം 

റോൾപ്ലേ

ഹ്രസ്വചിത്രം 

പ്രവർത്തനം-1

ഏതെങ്കിലും ഒരു രീതിയിൽ പാഠഭാഗത്തിലെ നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗം അഭിനയിച്ചുനോക്കൂ .

 പത്രവാർത്ത തയ്യാറാക്കാം 

വാർത്തയിൽ എന്തൊക്കെ ?

ശീർഷകം (തലക്കെട്ട് )

എവിടെ? (സംഭവം നടന്ന സ്ഥലം )

എന്ത്? (നടന്ന സംഭവം )

എപ്പോൾ ?(സംഭവം നടന്ന സമയം )

എന്തുകൊണ്ട് ?(സംഭവത്തിന്റെ കാരണം )

ആരെല്ലാം? (സംഭവവുമായി ബന്ധപ്പെട്ട ആളുകൾ )

എങ്ങനെ? (സംഭവം നടന്ന രീതി )

പത്രവാർത്ത -മാതൃക 

പച്ചക്കറിക്കട കാലിയാക്കി കാട്ടുകൊമ്പൻമാർ   

ഇടുക്കി : മൂന്നാറിൽ വീണ്ടും വിരുന്നെത്തി കാട്ടാനക്കൂട്ടം .ഇന്ന് പുലർച്ചെ മൂന്നാറിലെത്തിയ കാട്ടാനകൾ ടൗണിലെ പച്ചക്കറിക്കട കാലിയാക്കിയാണ് മടങ്ങിയത് .ലോക്ക്ഡൗൺ ദിനങ്ങളിൽ മൂന്നാറിലെത്തുന്ന കൊമ്പൻമാർ ഇപ്പോൾ ഇവിടുത്തെ പതിവ് കാഴ്ചയായിരിക്കുകയാണ് .കഴിഞ്ഞ നാലു ദിവസമായി ഒരുമിച്ചു ചുറ്റിത്തിരിയുന്ന പടയപ്പയും ഗണേശനുമാണ്‌ ഒരുമിച്ചെത്തി അതിരാവിലെയോടെ മൂന്നാർ ടൗണിൽ വിലസിയത് .പച്ചക്കറിക്കട കാലിയാക്കി കൊമ്പന്മാർ വിശപ്പടക്കി .പതിവായി കാട്ടാനകളിറങ്ങുന്നതോടെ മൂന്നാറിലെ വ്യാപാരികളും ആശങ്കയിലാണ് .

പ്രവർത്തനം-2  

അത്ഭുത മൈന നാട്ടിലെത്തിയ വിവരം ഒരു പത്രവാർത്തയാക്കുക .

https://youtu.be/30GnKJBF2sU

വീഡിയോ കാണാനായി മുകളിൽ തൊടുക ↥

പാഠപുസ്തകം പേജ് 16 ലെ പ്രവർത്തനങ്ങൾ

വ്യത്യാസം കണ്ടെത്താം 

സാധാരണം -അസാധാരണം 

നീതി -അനീതി 

ധർമം -അധർമം 

സത്യം-അസത്യം 

മാറ്റിയെഴുതാം  

അടിവരയിട്ട പദങ്ങൾ അർത്ഥവ്യത്യാസം വരാതെ വാക്യത്തിന്റെ മറ്റൊരു ഭാഗത്തു ചേർത്ത് വാക്യം മാറ്റിയെഴുതാം.

   1)ഒരിക്കലും ഒരു പക്ഷി പേടിയില്ലാതെ ഇത്ര അടുത്തു വന്നിരിക്കുന്നത്‌ കുട്ടൻ കണ്ടിട്ടില്ല .

   *ഒരു പക്ഷി പേടിയില്ലാതെ ഇത്ര അടുത്തു വന്നിരിക്കുന്നത് കുട്ടൻ ഒരിക്കലും കണ്ടിട്ടില്ല .

   2 )അവർ കളിക്കുകയാണ് മുറ്റത്ത് 

   *അവർ മുറ്റത്ത്‌ കളിക്കുകയാണ് .

   3)അവനു തോന്നി പതുക്കെ അടുത്തു ചെന്നാൽ അതിനെ കൈയിലെടുക്കാമെന്ന് .

   * പതുക്കെ അടുത്തു ചെന്നാൽ അതിനെ കൈയിലെടുക്കാമെന്ന് അവനു തോന്നി .

അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.

Post a Comment

0 Comments