മഴപ്പാട്ട്
1)മഴ..മഴ..മഴ..മഴ..മഴ വന്നൂ
മാനത്തൂന്നൊരു മഴ വന്നു.
മലയുടെ മുകളിൽ തങ്ങാതെ,
മാളിക മുകളിൽ തങ്ങാതെ,
........................
........................
........................
.........................
2)മഴ ..മഴ.. മഴ.. മഴ വന്നു
ഒരു മഴ.. ചെറു മഴ.. മഴ വന്നു
നല്ലൊരു പുള്ളിക്കുടയും ചൂടി,
മഴയെത്തൂടെ നടന്നൂ ഞാൻ.
പേക്രോം...പേക്രോം തവളകൾ പാടി ,
ചെറുമീനുകളും തുള്ളിച്ചാടി ,
മഴ വന്നേ.. ഹായ്.. മഴ വന്നേ,
മഴമേളത്തിൻ പൊടിപൂരം.
പ്രവർത്തനം
ശേഖരിക്കൂ ,ചൊല്ലിരസിക്കൂ .
മഴയെ വർണിക്കുന്ന കവിതകൾ ശേഖരിക്കുക .
പ്രയോഗഭംഗി കണ്ടെത്താം
* 'മഴത്തുള്ളികളും തുള്ളിവന്നല്ലോ'
പള്ളിക്കൂടം തുറക്കുമ്പോൾ സന്തോഷത്തോടെ കുട്ടികൾ തുള്ളിച്ചാടി വരുന്നതു പോലെ മഴത്തുള്ളികളും ആഹ്ലാദത്തോടെ തുള്ളി വരുന്നു .
*' പൊടിമീനിൻ നിരപോലാം കൂട്ടുകാർ'
മഴയത്തു കൂട്ടമായി പോകുന്ന കുട്ടികൾ പുതുമഴ പെയ്യുമ്പോൾ വെള്ളച്ചാലിലൂടെ കൂട്ടമായി ഒഴുകി നീങ്ങുന്ന മീനുകളെ ഓർമിപ്പിക്കുന്നു .
*'അനിയനല്ലാത്തോരനിയൻ'
സ്വന്തം അനിയൻ അല്ലെങ്കിലും സ്വന്തമെന്ന് കരുതി സ്‌നേഹിക്കുന്ന കൊച്ചുപെങ്ങളുടെ നല്ല മനസ്.
പ്രവർത്തനം ഇതുപോലെയുള്ള പ്രയോഗങ്ങൾ കവിതയിൽ നിന്ന് കണ്ടെത്തി എഴുതുക .
മറക്കാത്ത മഴക്കാലം
എഴുത്തുകാരൻ, ശ്രീ അക്ബർ കക്കട്ടിലിന്റെ മഴയനുഭവം
മഴ എനിക്ക് വളരെ പ്രിയപ്പെട്ടതാണ് .നന്നേ ചെറുപ്പത്തിലേ മഴയോട് എന്തെന്നില്ലാത്ത ഇഷ്ട്ടമായിരുന്നു .മഴ താളത്തിലേ പെയ്യൂ .മഴയുടെ ചെറിയ നൂലുകൾ പോലുള്ള നേർത്ത വിടവിലൂടെ നോക്കി എത്ര നേരമിരുന്നാലും മതിയാവാറില്ല .ചെരിഞ്ഞു പെയ്യുമ്പോഴും ചിതറിപെയ്യുമ്പോഴും കാറ്റിനൊപ്പം താളത്തിൽ പെയ്യുമ്പോഴും മഴയുടെ ഭംഗി ഒന്നു വേറെ തന്നെയാണ് .സ്കൂളിലേക്ക് പോകുന്നത് തോട്ടിൻ വക്കിലൂടെയായിരുന്നു.മഴവെള്ളം ചവിട്ടിത്തെറിപ്പിച്ചു നടന്നുപോകുമ്പോൾ എന്തെന്നില്ലാത്ത ആനന്ദമായിരുന്നു .
പ്രവർത്തനം ഇതുപോലെ നിങ്ങൾക്കുണ്ടായ ഒരു മഴക്കാല അനുഭവം ഓർമിച്ചെഴുതൂ .
അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.
0 Comments
Please do not enter any spam link in the comment box