ഒരു പീഡയെറുമ്പിനും വരുത്ത
രുതെന്നുള്ളനുകമ്പയും സദാ
കരുണാകര നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും
അനുകമ്പാദശകം ശ്രീ നാരായണ ഗുരു
കുഞ്ഞേടത്തി
കുഞ്ഞേട്ത്തിയെത്തന്നെയല്ലോ
ഉണ്ണിക്കെന്നെന്നുമേറെയിഷ്ടം
മടിയിലിരുത്തീട്ട് മാറോട് ചേർത്തിട്ട്
മണി മണി പോലെ കഥ പറയും
ആനേടെ ,മയിലിന്റെ ,ഒട്ടകത്തിന്റെയും
ആരും കേൾക്കാത്ത കഥ പറയും !
- ഒ.എൻ.വി (ഈ വരികൾക്ക് ആസ്വാദനക്കുറിപ്പെഴുതുക)
ആസ്വാദനക്കുറിപ്പ്
പ്രശസ്ത കവി ശ്രീ ഒ. ൻ. വി കുറുപ്പിന്റെ 'കുഞ്ഞേടത്തി' എന്ന കവിതയിലെ ഏതാനും വരികളാണ് ഞാൻ വായിച്ചാസ്വദിച്ചത് .കുഞ്ഞേടത്തി തന്റെ സ്വന്തം അനിയനായ ഉണ്ണിക്ക് നൽകുന്ന സ്‌നേഹ വാത്സല്യമാണ് ഈ വരികളിലെ മുഖ്യ ആശയം .കുഞ്ഞേടത്തി ഉണ്ണിയെ മടിയിലിരുത്തിയും മാറോടു ചേർത്തും ലാളിക്കും .ആരും ഇതുവരെ കേട്ടിട്ടില്ലാത്ത ആനയുടെയും മയിലിന്റെയും ഒട്ടകത്തിന്റെയും കഥ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു .അതുകൊണ്ടു തന്നെ ഉണ്ണിക്ക് എന്നും ഏറെ ഇഷ്ടം ആ സഹോദരിയോടാണ് .ഈ വരികൾ വായിക്കുമ്പോൾ തന്നെ ഒരു കുഞ്ഞേടത്തിയുടെയും അനുജന്റെയും സ്‌നേഹത്തിന്റെ സുന്ദര ദൃശ്യം മനസ്സിൽ ഓടിയെത്തും .'മടിയിലിരുത്തീട്ട് മാറോടു ചേർത്തിട്ട് മണി മണി പോലെ കഥ പറയും' ഈ വരികൾ വായിച്ചപ്പോൾ എന്നെ മടിയിലിരുത്തി കഥകൾ പറഞ്ഞു തരാറുള്ള മുത്തശ്ശിയെ ഞാൻ ഓർത്തുപോയി .അതുകൊണ്ട് ഈ വരികളാണ് എനിക്ക് ഏറെ ഇഷ്ടമായത് .വ്യത്യസ്ത ഈണങ്ങളിൽ ഈ കവിത ചൊല്ലി നോക്കി .ഈ കവിതയിലെ താളഭംഗി ആകർഷകമാണ് .'മണി മണി പോലെ കഥ പറയും' എന്നവരിയിലെ മണി മണി എന്ന പ്രയോഗം ആ വരിക്ക് പ്രത്യേക ഭംഗി കൊടുക്കുന്നു .സഹോദര സ്‌നേഹത്തിന്റെ മനോഹര ദൃശ്യം ഈ വരികളിലൂടെ കവി ചിത്രീകരിച്ചിരിക്കുന്നു .എനിക്ക് ഈ കവിത വളരെ ഇഷ്ടമായി .
പ്രവർത്തനം
'കുടയില്ലാത്തവർ 'എന്ന കവിതയിലെ ഒരു വാഴയില വെട്ടിത്തലയിൽ
വച്ച്........................................................................ഒരു കുഞ്ഞു പെങ്ങൾ തൻ സ്നേഹവായ്‌പിൽ ! വരെയുള്ള കവിതാഭാഗത്തിന് ആസ്വാദനക്കുറിപ്പെഴുതുക .
സമാനാർത്ഥമുള്ള പദങ്ങൾ കണ്ടെത്താം
തോഴൻ -സുഹൃത്ത് ,ചങ്ങാതി ,കൂട്ടുകാരൻ
വെള്ളം -ജലം ,വാരി ,തോയം
മഴ -മാരി ,വർഷം ,വൃഷ്‌ടി
പിരിച്ചെഴുതുക
നനയാതെന്നോതി -നനയാതെ +എന്ന് +ഓതി
കുടയില്ലാത്തവർ -കുട +ഇല്ലാത്തവർ
വേനൽക്കിനാക്കൾ -വേനൽ +കിനാക്കൾ
മഴത്തുള്ളി -മഴ +തുള്ളി
നീന്തിയെത്തും -നീന്തി +എത്തും
ഞാനെന്റെ -ഞാൻ+എന്റെ
നനയാതെയാകെ -നനയാതെ +ആകെ
പ്രവർത്തനം
ഇതുപോലെ വെണ്ണക്കണ്ണൻ എന്ന കവിതയിലെ പദങ്ങൾ പിരിച്ചെഴുതുക.
സമാനാർത്ഥമുള്ള പദങ്ങൾ കണ്ടെത്താം (പേജ് -11)
*മുഖം-ആനനം,വദനം,ആസ്യം
*നിലാവ് -ചന്ദ്രിക,കൗമുദി,ജ്യോത്സ്‌ന
*പുഞ്ചിരി -സ്‌മിതം,സ്മേരം,മന്ദഹാസം
*കൈ -പാണി,കരം,ബാഹു
*അമ്മ -മാതാവ്,ജനനി,തായ
*പാൽ -ക്ഷീരം,പയസ്,ദുഗ്‌ധം
അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.
0 Comments
Please do not enter any spam link in the comment box