ജീവചരിത്രക്കുറിപ്പ് (ഒ .എൻ . വി കുറുപ്പ് )
മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ്. ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു.1931 മെയ് 27 ന് കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു .ഒ .ൻ കൃഷ്ണക്കുറുപ്പിന്റേയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഇളയമകനാണ് . ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി.
പ്രധാന കൃതികൾ
കവിതാ സമാഹാരങ്ങൾ
അക്ഷരം
കറുത്ത പക്ഷിയുടെ പാട്ട്
അഗ്നി
ഭൈരവന്റെ തുടി
ഉജ്ജയിനി
വളപ്പൊട്ടുകൾ
ഭൂമിക്കൊരു ചരമഗീതം
ഉപ്പ്
പ്രവർത്തനം
പാഠഭാഗത്തെ പുതിയ പദങ്ങൾ അക്ഷരമാലാക്രമത്തിൽ എഴുതി പദനിഘണ്ടു തയ്യാറാക്കുക . അനുയോജ്യമായ ചിത്രങ്ങളും ഒട്ടിക്കാം .
ശേഖരണപുസ്തകത്തിലേക്ക് (ഒ .എൻ .വി കവിത )
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു പൊന്നുനൂല്‍ പോലെ
മണ്ണില്‍ വീണു കുരുത്ത നെന്മണി വിത്തു മുള പൊട്ടി
മിന്നുമീരില വീശിടുമ്പോള്‍ എത്രയീരടികള്‍
മണ്ണില്‍ വേര്‍പ്പു വിതച്ചവര്‍ തന്‍ ഈണമായ് വന്നൂ
അന്നു പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം…
കൊഞ്ചലും കുറുമൊഴികളും പോയ് കഥകള്‍ പലതോതി
നെഞ്ചണച്ചൊരു ഗുരു വളർത്തിയ കിളിമകള്‍ പാടി
ദേവദൈത്യ മനുഷ്യവര്‍ഗ മഹാചരിത്രങ്ങള്‍
തേന്‍ കിനിയും വാക്കിലോതി വളര്‍ന്നൂ മലയാളം…
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം..
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു സ്വർണ്ണ മാലിക പോല്‍..
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം..”
അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.
0 Comments
Please do not enter any spam link in the comment box