കുടയില്ലാത്തവർ Part I ,Class-4,Malayalam

കുടയില്ലാത്തവർ Part I ,Class-4,Malayalam



കുടയില്ലാത്തവർ 

https://youtu.be/-MXeU72fOcI

കണ്ടെത്താം 

1 )'വേനലൊഴിവെത്ര വേഗം പോയ് '! ഒഴിവുകാലത്തോടൊപ്പം എന്തെല്ലാമാണ്പോയ്മറഞ്ഞത് ?

പൂരവും പെരുന്നാളും പൂതവും തെയ്യവും പൂക്കണിവച്ച വിഷുവും വിത്തും കൈക്കോട്ടുമായ് വന്ന കിളിയുമെല്ലാമാണ് ഒഴിവുകാലത്തോടൊപ്പം പോയ് മറഞ്ഞത്.

2 )സ്വന്തം ബാല്യം കവി ഓർമിച്ചതെപ്പോഴാണ് ?

പലനിറമുള്ള കുടകൾ പിടിച്ചുകൊണ്ട്  ആർത്തുല്ലസിച്ചു നടന്നു നീങ്ങുന്ന കുട്ടികളെ കണ്ടപ്പോഴാണ് കവി സ്വന്തം  ബാല്യം ഓർമിച്ചത് .

3 )കുട്ടിക്കാലത്തു കവിയെ കൊച്ചുപെങ്ങൾ സഹായിച്ചതെങ്ങനെ ?

കുടയില്ലാത്തതുകൊണ്ട് വാഴയിലയും ചൂടി  മഴയത്തു നനഞ്ഞു പോകുകയായിരുന്ന കവിയെ, മഴ  നനയേണ്ടെന്നു പറഞ്ഞുകൊണ്ട് കൊച്ചുപെങ്ങൾ തന്റെ കുടയിൽ നിർത്തി.

കണ്ടെത്താം എഴുതാം

1 )'വേനൽക്കിനാക്കൾ കരിഞ്ഞേ പോയ് '- 

എന്തൊക്കെയായിരിക്കാം കവിയുടെ വേനൽക്കിനാക്കൾ ?

വേനൽക്കാലം അവധിക്കാലമാണ് .പുഴയിൽ നീന്തിത്തുടിച്ചത് ,മീൻപിടിച്ചത് ,കൂട്ടുകാരോടൊപ്പം കളിച്ചത് ,മാങ്ങ പെറുക്കി നടന്നത് ,ഊഞ്ഞാലാടി രസിച്ചത് ഇങ്ങനെയുള്ള സന്തോഷങ്ങളാണ് കവിയുടെ വേനൽക്കിനാക്കൾ .

2 )'കുതിരുന്നു ഞാൻ ആ മഴയിലല്ലാ ,

ഒരു കുഞ്ഞുപെങ്ങൾതൻ സ്നേഹവായ്‌പിൽ' 

കുഞ്ഞുപെങ്ങളുടെ സ്നേഹവായ്‌പിൽ കുതിർന്നു എന്ന് കവി പറഞ്ഞതെന്തുകൊണ്ടാവാം ?

കുട്ടിക്കാലത്തു മഴ നനഞ്ഞു പള്ളിക്കൂടത്തിലേക്ക് പോകുകയായിരുന്ന കവിയെ തന്റെ കുടയിൽ ചേർത്തുനിർത്തി മഴ നനയാതെ സൂക്ഷിച്ച കൊച്ചുപെങ്ങൾ ,സ്നേഹത്തിന്റെ പെരുമഴയാണ് കവിക്ക് സമ്മാനിച്ചത് .അതിനാലാണ്  ആ കുഞ്ഞുപെങ്ങളുടെ സ്നേഹവായ്‌പിൽ കുതിർന്നു  എന്ന് കവി പറഞ്ഞത് .

ACTIVITY

1 )കുടയില്ലാത്തവർ എന്ന കവിതയ്‌ക്ക് വ്യത്യസ്ത ഈണങ്ങൾ കണ്ടെത്തുക.

2 )കവിതയിലെ ഇഷ്ട്ടപ്പെട്ട വരികളും ഇഷ്ട്ടപ്പെടാനുള്ള കാരണവും എഴുതുക .

3 )കവിതയിലെ പുതിയപദങ്ങൾ കണ്ടെത്തി എഴുതുക .

അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.

Post a Comment

0 Comments