ഓണപ്പൂക്കളം || ഓണസദ്യ || ഓണച്ചൊല്ലുകൾ || White board

ഓണപ്പൂക്കളം || ഓണസദ്യ || ഓണച്ചൊല്ലുകൾ || White board






 




  ഓണപ്പൂക്കളം



 

 

   ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

 

 

 

 

 

 

 

ഓണസദ്യ  

 

 

      ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. ഉപ്പേരി നാലുവിധം- ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ ചോറ്‌

 

 

 

 

  



ഓണച്ചൊല്ലുകൾ


 

 

ഓണത്തിനല്ലയൊ ഓണപ്പുടവ

 

 

  ഓണത്തേക്കാൾ വലിയ വാവില്ല

 

 

കാണം വിറ്റും ഓണമുണ്ണണം

 

 

തിരുവോണം തിരുതകൃതി

 

 

തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌ 

 

 

  രണ്ടോണം ഞണ്ടും ഞവണീം

 

 

മൂന്നോണം മുക്കീം മൂളീം

 

 

നാലോണം നക്കിയും തുടച്ചും

 

 

  അഞ്ചോണം പിഞ്ചോണം 

 

 

ആറോണം അരിവാളും വള്ളിയും

 

 

 ഓണം വരാനൊരു മൂലം വേണം

 


ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം

 


ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?



അത്തം പത്തിനു പൊന്നോണം

 


അത്തം വെളുത്താൽ ഓണം കറുക്കും

 

 

അത്തപ്പത്തോണം വന്നടു

ത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ

 

 

 ഓണം പോലെയാണോ തിരുവാതിര?

 


ഓണം മുഴക്കോലുപോലെ

 


ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി



അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം

 


ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി

 


ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം

 


ഉറുമ്പു ഓണം കരുതും പോലെ

 


ഉള്ളതുകൊണ്ടു ഓണം പോലെ

 


ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര

 


ഓണം കേറാമൂല

 

 

 

 





Post a Comment

0 Comments