*ഹേമന്തം എന്നാൽ മഞ്ഞുകാലമാണല്ലോ .മറ്റു ഏതൊക്ക കാലങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാം ?
* ഗ്രീഷ്‌മം
* വസന്തം
* വർഷം
* ശരത്
* ഹേമന്തം
* ശിശിരം
* വിസ്‌മരിക്കാതെ നിന്നു ഞാനപ്പുതു
പുഷ്പവല്ലിക്കു കാവൽ മാലാഖയായ്
താൻ കാവൽ മാലാഖയാണെന്ന് കുട്ടി കരുതാൻ കാരണമെന്തായിരിക്കും ?
വീട്ടുമുറ്റത്ത് നട്ടുവളർത്തിയ പനിനീർച്ചെടിയെ കുട്ടി ദിവസവും വെള്ളമൊഴിച്ചു പരിപാലിച്ചു .കീടങ്ങൾ നശിപ്പിക്കാതെയും വെയിലേറ്റു വാടാതെയും സംരക്ഷിച്ചു ,ചെടിക്ക് കാവൽ മാലാഖയായി . മാലാഖമാർ നൻമ ചെയ്യുന്നവരാണ് .മനസ്സിൽ സ്നേഹമുള്ളവരും ആണ് .ചെടിയെ സംരക്ഷിക്കുക എന്ന നൻമ കുട്ടി ചെയ്തതുകൊണ്ടാണ് കാവൽ മാലാഖയാണെന്ന് പറയുന്നത് .
ആർത്തിരമ്പുകയായനുവേലമെ-
ന്നന്തരംഗത്തിലാനന്ദസാഗരം.
എന്തുകൊണ്ടാണ് കുട്ടിയുടെ മനസ്സിൽ ആനന്ദം ആർത്തിരമ്പിയത് ?
കുട്ടി
പരിപാലിച്ചു വളർത്തിയ പനിനീർച്ചെടി മഞ്ഞുകാലത്തു തളിർത്തു .അതിൽ
പൂമൊട്ടുകൾ വിരിഞ്ഞു .അതുകണ്ടപ്പോഴാണ് കുട്ടിയുടെ മനസ്സിൽ ആനന്ദം
ആർത്തിരമ്പിയത്
പ്രവർത്തനം
കവിതയിലെ പ്രയോഗങ്ങൾ കണ്ടെത്തി എഴുതുക.
പ്രവർത്തനം
കുറിപ്പ് തയ്യാറാക്കുക.
കേരളത്തിലെ ഋതുക്കളെക്കുറിച്ചു കുറിപ്പ് തയ്യാറാക്കുക.
↓
Post a Comment
0
Comments
Advertisement
പഠനസഹായി
നിങ്ങളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്ന വീഡിയോകൾ കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്നവയിൽ ആവശ്യമായ വിഷയത്തിൽ തൊടുക
0 Comments
Please do not enter any spam link in the comment box