10)ആര് എന്റെ പ്രാർത്ഥന കേട്ടെന്നാണ് ഗരുഡമ്മാവൻ പറഞ്ഞത് ?
പ്രകൃതി
അഭിപ്രായം പറയാം (പാഠപുസ്തകം പേജ് നമ്പർ 32)
ഞാവൽക്കാട്ടിനു തീ പിടിച്ചപ്പോൾ മൂങ്ങകളിൽ ചെറുപ്പക്കാരായ ചിലർ മറ്റുള്ളവരെക്കുറിച്ചാലോചിക്കാതെ രക്ഷപ്പെടാൻ ശ്രമിച്ചു .ഈ തീരുമാനം ശരിയായിരുന്നോ ?എന്തുകൊണ്ട് ?
ചെറുപ്പക്കാരായ മൂങ്ങകളുടെ തീരുമാനം ശരിയായില്ല .വൃദ്ധനായ ഗരുഡമ്മാവൻ പോലും സ്വയം രക്ഷപ്പെടാൻ നോക്കാതെ മറ്റുള്ളവരെ എങ്ങനെ രക്ഷിക്കാം എന്ന് ആലോചിക്കുമ്പോൾ മൂങ്ങ യുവാക്കൾ രക്ഷപ്പെടാൻ നോക്കിയത് തെറ്റ് തന്നെയാണ് .അത്രയും കാലം ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിഞ്ഞിരുന്നവർ ഒരു ആപത്തു വന്നപ്പോൾ പ്രായമായവരെയും കുഞ്ഞുങ്ങളെയുമെല്ലാം രക്ഷപ്പെടുത്താൻ ശ്രമിക്കണമായിരുന്നു .ഓരോ വ്യക്തിക്കും സ്വന്തം വീട്ടുകാരോടും സമൂഹത്തോടും ചില കടമകൾ നിർവഹിക്കാനുണ്ട് .ഒരു ആപത്ത് വരുമ്പോൾ നമ്മൾ സ്വന്തം കാര്യം മാത്രം ചിന്തിക്കാതെ മറ്റുള്ളവരെക്കൂടി പരിഗണിക്കുമ്പോഴാണ് നന്മ ഉള്ളവരായി തീരുന്നത് .
എഴുതാം (പാഠപുസ്തകം പേജ് നമ്പർ -34)
ഞാവൽക്കാട്ടിന് മനുഷ്യർ തീ വച്ചതിൽ പ്രതിഷേധിച്ചു മൃഗരാജന്റെ നേതൃത്വത്തിൽ കാട്ടിൽ യോഗം ചേർന്നു .പക്ഷികളും മൃഗങ്ങളും ഒത്തുകൂടിയ യോഗത്തിൽ ഓരോ ജീവിയും അവരവരുടെ അഭിപ്രായം പറഞ്ഞു .എന്തൊക്കെയായിരിക്കാം അവർ പറഞ്ഞത് ?
*ഈ കാട് നമ്മുടെ വീടാണ് .അത് നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്
*എത്ര ദുഷ്ടന്മാരാണ് അവർ .കാടില്ലെങ്കിൽ നാടില്ല എന്ന് അവർക്കറിയില്ലേ
*നമുക്ക് കാടിന് ചുറ്റും വേലി കെട്ടിയാലോ ?
*എന്ത് ത്യാഗം സഹിച്ചായാലും നമുക്ക് കാട് സംരക്ഷിക്കണം .
* നാട്ടുമനുഷ്യരെ ആക്രമിച്ചു കീഴ്‌പ്പെടുത്താം.
*
*
പോസ്റ്ററിൽ എന്തെല്ലാം ?
*അനുയോജ്യമായതും ആകർഷകവുമായ ചിത്രങ്ങൾ. (ചിത്രങ്ങൾ വെട്ടിയൊട്ടിക്കുകയോ വരക്കുകയോ ചെയ്യാം)
0 Comments
Please do not enter any spam link in the comment box