ഞാവൽക്കാട് പ്രവർത്തനങ്ങൾ || Class-4 || Malayalam ||Whiteboardweb

ഞാവൽക്കാട് പ്രവർത്തനങ്ങൾ || Class-4 || Malayalam ||Whiteboardweb





Touch here👆






ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക (പിണ്ടാണി എൻ .ബി പിള്ള - പേജ് നമ്പർ 31)


 

1929 ഡിസംബർ 29 ന് എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്തു അയിരൂരിൽ ജനിച്ചു .അധ്യാപകനായിരുന്നു .കൃതികൾ-കരമൊട്ടുകൾ,കാടുണരുന്നു ,ആനക്കാരൻ അപ്പുണ്ണി ,കുട്ടനും കിട്ടനും തുടങ്ങിയവ.2011 ൽ അന്തരിച്ചു .

 

 

 
ബൈജു കെ വാസുദേവൻ


 

അറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തകനാണ് ബൈജു കെ വാസുദേവൻ .ഏതോ വാഹനമിടിച്ചു പിടഞ്ഞു മരിച്ച കോഴിവേഴാമ്പലിന്റെ ഇണയെയും കുഞ്ഞിനെയും പോറ്റിയാണ് ബൈജു പക്ഷിക്കുഞ്ഞുങ്ങൾക്ക് രക്ഷിതാവും പ്രകൃതിയുടെ സംരക്ഷകനായും മാറിയത് .തീറ്റ തേടി ഇറങ്ങിയ ആൺകിളിയുടെ ജീവൻ നഷ്ടപ്പെട്ടതോടെ കൂട്ടിൽ തീറ്റ എത്തിക്കുന്ന ജോലി ഏറ്റെടുത്തു .40 അടി ഉയരമുള്ള മരത്തിൽ ഏണി വച്ച് കൂട്ടിൽ അമ്മക്കിളിക്കും കുഞ്ഞിനും തീറ്റ നൽകി ജീവൻ നിലനിർത്തി .2018 ഒക്ടോബറിൽ ചാലക്കുടിയിൽ ആളിപ്പടർന്ന കാട്ടുതീ അണയ്ക്കുന്നതിനു മുൻനിരയിൽ നിന്നതും ബൈജുവായിരുന്നു. 

 

 

 

 കല്ലേൻ പൊക്കുടൻ

(കണ്ടൽ പൊക്കുടൻ)







 

പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു കല്ലേൻ പൊക്കുടൻ. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ. 

 

 

പ്രവർത്തനം

അനുഭവക്കുറിപ്പ് തയ്യാറാക്കുക.

 

സ്വന്തം ജീവിതത്തിൽ പ്രകൃതി സ്നേഹം വെളിവാക്കപ്പെട്ട ഏതെങ്കിലും ഒരു സംഭവം എഴുതുക.

 

 


പുതിയ പദങ്ങൾ

   

 അപാരം - അതിരില്ലാത്തത്

 

ഉപായം -മാർഗം (വഴി )

 

ദൃഷ്ടി -കണ്ണ് 

 

വെടിയുക -ഉപേക്ഷിക്കുക 
 

 

 

പത്രവാർത്ത തയ്യാറാക്കാം (പാഠപുസ്തകം പേജ് നമ്പർ - 32 )

  
 
മഴ കോരിച്ചൊരിഞ്ഞപ്പോൾ തീയണഞ്ഞു .പിറ്റേന്ന് വനശബ്ദം പത്രത്തിലെ
 പ്രധാനവാർത്ത ഇതായിരുന്നു .ആ വാർത്ത എങ്ങനെയായിരിക്കും ?എഴുതിനോക്കൂ .
 
 

 
വനശബ്ദം

 

 

മഴ കോരിച്ചൊരിഞ്ഞപ്പോൾ തീയണഞ്ഞു

 ഞാവൽക്കാട് : ഇന്നലെ രാത്രിയിൽ ഏതാനും നാട്ടുമനുഷ്യർ ഞാവൽക്കാടിന് തീവച്ചു .ഞാവൽമരത്തിലെ താമസക്കാരായ ഉണ്ടക്കണ്ണൻ മൂങ്ങയും കൂട്ടുകൂട്ടുകാരുമാണ് തീ ആദ്യം കണ്ടത് . പക്ഷികളുടെ നേതാവായ ഗരുഡമ്മാവൻ മുതിർന്ന പക്ഷികളുടെ സഭ വിളിച്ചുകൂട്ടി .ഗരുഡമ്മാവൻ മറ്റു പക്ഷികളെ സമാധാനിപ്പിച്ചു .പക്ഷികൾ ചേർന്ന് ഇതിനൊരു പരിഹാരം എന്ത് എന്നാലോചിക്കവെ പെട്ടന്ന് അതിഭയങ്കരമായ ഇടി മിന്നലോട് കൂടി അതിശക്തമായ  മഴ  പെയ്‌തു .തീ അണഞ്ഞതോടെ നാട്ടുമനുഷ്യർ കാടുവിട്ട് പോയി .മനുഷ്യരുടെ ഈ ക്രൂരപ്രവർത്തനത്തിനെതിരെ പക്ഷി സമൂഹം പ്രതിഷേധ പ്രകടനം നടത്തി .

 

 

 


 പക്ഷിയെ സ്നേഹിച്ച മല 
 
👇
 



Post a Comment

0 Comments