പ്രശസ്തരായ പക്ഷിനിരീക്ഷകർ
ഇന്ദുചൂഡൻ
പ്രശസ്തനായ പക്ഷിനിരീക്ഷകൻ ആയിരുന്നു ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ .കെ നീലകണ്ഠൻ .കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു .വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം പക്ഷിനിരീക്ഷണം തുടങ്ങി .1949 ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ സങ്കേതം കണ്ടെത്തി .അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ 'കേരളത്തിലെ പക്ഷികൾ' മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയായി കരുതപ്പെടുന്നു.കേരളത്തിൽ കാണുന്ന 261 തരം പക്ഷികളെ പറ്റി ഇതിൽ വിവരിച്ചീട്ടുണ്ട് .
ഡോ .സലിം അലി
ഇന്ത്യയിൽ പക്ഷിനിരീക്ഷണത്തിന് അടിസ്ഥാനമിട്ട ആളാണ് സലിം അലി. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 12 ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു .'പക്ഷിമനുഷ്യൻ' എന്നും അദ്ദേഹം അറിയപ്പെടുന്നു .'ഒരു കുരുവിയുടെ പതനം' അദ്ദേഹത്തിന്റെ ആത്മകഥയാണ് .കേരളത്തിൽ 1983 ആഗസ്റ്റ് 27 ന് നിലവിൽ വന്ന പക്ഷിസങ്കേതം ആണ് ഡോ. സലിം അലി പക്ഷിസങ്കേതം(തട്ടേക്കാട് പക്ഷിസങ്കേതം)
*നമ്മുടെ ചുറ്റുമുള്ള പക്ഷികളെ നിരീക്ഷിച്ചു നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുക
നിരീക്ഷണക്കുറിപ്പ് ↓
0 Comments
Please do not enter any spam link in the comment box