Touch here 👆
പൂരിപ്പിക്കാം (പാഠപുസ്തകം ,പേജ് നമ്പർ - 26)
*നോക്കി നോക്കി മനം കുളുർപ്പിക്കുവാൻ
*കണ്ടു കണ്ടു മടുത്തു
*കേട്ടു കേട്ടു മനഃപാഠമായി
*ഓടി ഓടി തളർന്നു
*നടന്നു നടന്നു ക്ഷീണിച്ചു
എന്റെ പനിനീർച്ചെടി എന്ന കവിതയിൽ ഇത്തരത്തിൽ പദങ്ങൾ ആവർത്തിച്ചുവരുന്ന വരികൾ എഴുതുക.
നാൾക്കുനാളതിൽ നാമ്പുണരുന്നതു
നോക്കി നോക്കി മനം കുളിർപ്പിക്കുവാൻ ,
പ്രവർത്തനം
നിങ്ങൾ നട്ടുവളർത്തിയ ഒരു ചെടിയെക്കുറിച്ചു ലഘുവിവരണംതയ്യാറാക്കുക
മാതൃക പോലെ പദം പിരിച്ചെഴുതുക(പാഠപുസ്തകം ,പേജ് നമ്പർ-26)
മുത്തണിഞ്ഞു - മുത്ത് +അണിഞ്ഞു
നാമ്പുണരുന്നത് - നാമ്പ് +ഉണരുന്നത്
ആർത്തിരമ്പുക - ആർത്ത് + ഇരമ്പുക
കുരുന്നില - കുരുന്ന് + ഇല
പ്രവർത്തനം
കവിതയിലെ ഇഷ്ട്ടപ്പെട്ട വരികളുടെ ആശയം വരുന്ന ചിത്രങ്ങൾ വരയ്‌ക്കുക
നിറം കൊടുക്കാം (പാഠപുസ്തകം ,പേജ് നമ്പർ-26)
ചെടികൾക്കു യോജിച്ച പൂക്കൾ വരച്ചു നിറം കൊടുക്കുക .
ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക (മേരി ജോൺ കൂത്താട്ടുകുളം)
കൂത്താട്ടുകുളത്തു്
ചൊള്ളമ്പേൽ യോഹന്നാൻ കോർ
എപ്പിസ്ക്കോപ്പയുടെയുംപുത്തൻ കുരിശ് ഏഴക്കരനാട്ടെ
അന്നമ്മയുടേയും മകളായി
1905ജനുവരി 22 ന്
ജനിച്ചു.സി.ജെ.
തോമസ് സഹോദരനാണ്.
സെന്റ്
ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ,
വടകരയിൽ
പഠിച്ചു. വിദ്വാൻ
കോഴ്സ് പാസായി, അധ്യാപികയായി.
പിന്നീട്
തപാൽ വകുപ്പിൽ ക്ലർക്കായി
ജോലി കിട്ടി. അതിനുശേഷമാണ്
അവർ കവിതാരംഗത്തു സജീവമായത്.
അന്തിനക്ഷത്രം,
ബാഷ്പമണികൾ,
കബീറിന്റെ
ഗീതങ്ങൾ, കാറ്റു
പറഞ്ഞ കഥ,
പ്രഭാതപുഷ്പം
എന്നിവ പ്രധാന കൃതികളാണ്
.1996 ൽ കേരള സാഹിത്യ
അക്കാദമി സമഗ്ര
സംഭാവനക്കുള്ള പുരസ്‌കാരം
നൽകി ആദരിച്ചു.1988
ഡിസംബർ
2ന്
അന്തരിച്ചു.
പ്രവർത്തനം
കവിതയുടെ ആശയം രേഖപ്പെടുത്തിയ കുറിപ്പിനെ വിപുലീകരിച്ചു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക .
പ്രവർത്തനം
പദനിഘണ്ടു വികസിപ്പിക്കുക.
0 Comments
Please do not enter any spam link in the comment box