Class - 4 || Malayalam || Unit - 2 || എന്റെ പനിനീർച്ചെടി || Whiteboardweb

Class - 4 || Malayalam || Unit - 2 || എന്റെ പനിനീർച്ചെടി || Whiteboardweb

 

 

Touch here 👆





യൂണിറ്റ്  - 



ഹരിതം 

 

 

*നിങ്ങളെ ആഹ്ലാദിപ്പിക്കുന്ന എന്തെല്ലാം കാഴ്ച്ചകളാണ് ചുറ്റുമുള്ളത് ?(പേജ്-23 )

 

 

*പുഴ ഒഴുകുന്നത് 

 

*സൂര്യാസ്തമയം 

 

*പൂമ്പാറ്റ തേൻ നുകരുന്നത് 

 

*മനോഹരമായ പൂന്തോട്ടം 

 

*

 

 



എന്റെ പനിനീർച്ചെടി - കവിത കേൾക്കാം 


https://youtu.be/4oYqJAOnrhE

 

 

*എന്റെ  പനിനീർച്ചെടി എന്ന  കവിത ആരാണ് എഴുതിയത് ?

 

 മേരി ജോൺ കൂത്താട്ടുകുളം

 

 

കണ്ടെത്താം

 

 

1)കുട്ടി പനിനീർച്ചെടിയെ എങ്ങനെയെല്ലാമാണ് പരിപാലിച്ചത് ?

 

പനിനീർച്ചെടിക്ക് എല്ലാ ദിവസവും വെള്ളമൊഴിച്ചുകൊടുത്തു.തളിരിലകൾ കീടങ്ങൾ നശിപ്പിക്കാതെയും ഉച്ചവെയിലേറ്റ് ചെടി വാടാതെയിരിക്കുവാനും ശ്രദ്ധിച്ചു.

 

 

2)ഹേമന്തം വന്നപ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് പനിനീർച്ചെടിക്ക് ഉണ്ടായത് ?

 

 

പനിനീർച്ചെടിയുടെ ഇലകൾ തളിർത്തു.മഞ്ഞു തുള്ളികളാൽ സുമംഗലിയായി.പനിനീർച്ചെടിയിൽ മൊട്ടുകൾ ഉണ്ടാവുകയും ചെയ്‌തു.

 

 

3)പനിനീർച്ചെടിയിൽ വന്ന മാറ്റങ്ങൾ കണ്ടപ്പോൾ കുട്ടിക്ക് എന്താണ് തോന്നിയത് ?

 

 

പനിനീർച്ചെടിയിൽ വന്ന മാറ്റങ്ങൾ കണ്ടപ്പോൾ കുട്ടിയുടെ മനസ്സിൽ ആനന്ദസാഗരം ആർത്തിരമ്പി.

 

 

 താഴെ ചേർത്ത ആശയം വരുന്ന വരികൾ കണ്ടെത്താം

 

 

1)കുട്ടി പനിനീർച്ചെടിക്ക് വെള്ളമൊഴിച്ചു.

 

 

ജാതമോദമതിന്നനുവാസരം

ശീതളജലധാര പകർന്നു ഞാൻ.

 

 

2)കുട്ടിയുടെ മനസ്സിൽ സന്തോഷം ഉണ്ടായി.

 

 

ആർത്തിരമ്പുകയായനുവേലമെ-

ന്നന്തരംഗത്തിലാനന്ദസാഗരം.

 

 

3)മഞ്ഞുകാലം വന്നു എന്ന് പറയുന്ന വരികൾ ഏതാണ് ?

 

 

മഞ്ഞുപെയ്യുന്ന ഹേമന്തസൗഭഗം 

എന്റെ നാടിനെ പുൽകിയവേളയിൽ 

 

 

4) പ്രാണികൾ നശിപ്പിക്കാതെ നോക്കി എന്ന ആശയം വരുന്ന വരികൾ ? 

 

 

മുട്ടുതോറും കിളുർക്കും മുളകളെ 

ക്ഷുദ്രകീടം കരളാതെ കാക്കുവാൻ

 

 


  പുതിയ പദങ്ങൾ

 

കവിതയിലെ പുതിയ പദങ്ങൾ (പേജ് -35)ഉൾപ്പെടുത്തി പദനിഘണ്ടു തയ്യാറാക്കുക.

 

 

കവിതയിലെ ആശയങ്ങൾ ചേർത്ത് കുറിപ്പ് തയ്യാറാക്കുക.

 

എന്റെ പനിനീർച്ചെടി എന്ന കവിതയുടെ ആശയം കേൾക്കാം 


https://youtu.be/nLylecpLb98

 












  

Post a Comment

0 Comments