സെപ്‌റ്റംബർ - 16 || ഓസോൺ ദിനം|| Whiteboardweb.

സെപ്‌റ്റംബർ - 16 || ഓസോൺ ദിനം|| Whiteboardweb.


 സെപ്‌റ്റംബർ - 16 , ഓസോൺ ദിനം .1988 ഐക്യ രാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാണ് ഓസോൺ പാളി സംരക്ഷണ ദിനം പ്രഖ്യാപിച്ചത് .1994 മുതലാണ് ഐക്യരാഷ്‌ട്ര സംഘടന ഓസോൺ ദിനം ആചരിച്ചുതുടങ്ങിയത് .ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ അളവ് കൂടുതൽ ഉള്ള പാളിയാണ് ഓസോൺപാളി .ഭൂമിയിൽനിന്ന് 10 കിലോമീറ്ററിനും 50 കിലോമീറ്ററിനും ഇടയിലാണ് ഓസോൺ പാളി കാണപ്പെടുന്നത് .ഭൂമിയിലെ ജീവികൾക്ക് ഹാനികരമാകുന്നവയാണ് അൾട്രാവയലറ്റ് രശ്‌മികൾ .സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്‌മികളെ ഒരളവോളം തടഞ്ഞുനിർത്തുന്നത് ഓസോൺ പാളിയാണ്.ഓസോൺ നേരിയ അളവിൽ അന്തരീക്ഷത്തിന്റെ എല്ലാ ഭാഗത്തും അടങ്ങിയിരിക്കുന്നു  .ഓസീൻ(മണക്കാൻ ഉള്ളത് എന്നർത്ഥം) എന്ന പദത്തിൽ നിന്നാണ് ഓസോൺ എന്ന വാക്ക് രൂപപ്പെട്ടത്. രൂക്ഷഗന്ധം ഓസോണിന്റെ ഒരു പ്രത്യേകതയാണ് .

പ്രകൃതിയൊരുക്കിയ മാന്ത്രികക്കുട ,ഭൂമിയുടെ പുതപ്പ് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ ഓസോൺ പാളിക്കുണ്ട് .ഓസോൺ ഒരു ഹരിതഗൃഹ വാതകമാണ് .കൂടുതൽ ഓസോൺ അടങ്ങിയ വായു ശ്വസിക്കുന്നത് ശ്വാസകോശരോഗങ്ങൾക്ക് കാരണമാകാം .ആസ്തമ ഉള്ളവർക്ക് അത് കൂടാനും രക്തധമനികൾക്കും ഹൃദയത്തിനുപോലും പ്രശ്നങ്ങളുണ്ടാകാനും ഇത് കാരണമാകുന്നു .ഓസോൺ പാളിയുടെ നാശനം ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഒരു വിപത്തായി മാറിയിരിക്കുന്നു .മനുഷ്യനിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ (CFC)ബ്രോമോ ഫ്ലൂറോ കാർബൺ തുടങ്ങിയവയാണ് ഇന്ന് ഓസോണിന് ഏറ്റവുംകൂടുതൽ

ഭീഷണിയായിരിക്കുന്നത് .OZONE FOR LIFE (സൂര്യനുതാഴെയുള്ള എല്ലാ ജീവനും കരുതൽ ഒരുക്കാം) എന്നതാണ് ഈ വർഷത്തെ ഓസോൺ ദിന പ്രമേയം.

 

 

Post a Comment

0 Comments