ശ്രീ നാരായണഗുരു സമാധി ദിനം

ശ്രീ നാരായണഗുരു സമാധി ദിനം



 നവോത്ഥാന നായകനും സാമൂഹ്യപരിഷ്കർത്താവും ആയിരുന്ന ശ്രീ നാരായണഗുരുവിന്റെ സമാധി ദിനമാണ് ഇന്ന് ."ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന്" ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹികപരിഷ്കർത്താവായിരുന്നു ശ്രീ നാരായണഗുരു.കേരളത്തിൽ  നിലനിന്നിരുന്ന സവർണ്ണ മേൽക്കോയ്മ ,തൊട്ടുകൂടായ്മ തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേക്ക് നയിച്ചു.1903 ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്‌തവാക്യം.

 

"ഒരു പീഡയെറുമ്പിനും വരുത്തരുത്"

അനുകമ്പാദശകം        ശ്രീനാരായണഗുരു 

 

ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവരും 

സോദരത്വേന വാഴുന്ന -മാതൃകാസ്ഥാനമാണിത് .

             ശ്രീ നാരായണഗുരു

 

 

 

Post a Comment

0 Comments