ഓമനയുടെ ഓണം || Class - 4 || Malayalam || Whiteboard web

ഓമനയുടെ ഓണം || Class - 4 || Malayalam || Whiteboard web


 

 

 

 

 

 

 

 ഓമനയുടെ ഓണം 


 

 

*ഈ കവിത എന്തിനെക്കുറിച്ചുള്ള കവിതയാണ് ?

 

ഓണത്തെക്കുറിച്ചുള്ള കവിത.

 

 

*ആരുടെ ഓണത്തെക്കുറിച്ചാണ് ഈ കവിതയിൽ പറയുന്നത് ?

 

ഓമനയുടെ ഓണത്തെക്കുറിച്ച് .

 

 

*ഓണം വന്നാൽ എന്തൊക്കെ ചെയ്യുവാനാണ് ഓമന ഉദ്ദേശിക്കുന്നത് ?

 

ഓണം വന്നാൽ മുറ്റം ചെത്തി വെടിപ്പാക്കി ,ചാണകം മെഴുകി, ഓണപ്പൂക്കളം ഇട്ട്, പൂക്കളത്തിന്   നടുവിൽ ഓണത്തപ്പനെ ഇരുത്തണം  എന്നാണ് ഓമന ഉദ്ദേശിക്കുന്നത്.

 

*ഓണക്കോടിയുടുത്താൽ താൻ എത്രത്തോളം ഭംഗിയുള്ളവളാകുമെന്നാണ് ഓമന കരുതുന്നത് ?

 

ഓണക്കോടിയായ മഞ്ഞപ്പുടവയുടുക്കുമ്പോൾ തങ്കച്ചിറക് വിടർത്തി വരുന്ന ചെറുതുമ്പിയേക്കാളും ഭംഗിയുണ്ടാകും എന്നാണ് ഓമന കരുതുന്നത് .

 

 

*അച്ഛനും മാമനും ഓമനയോടുള്ള സ്‌നേഹം എങ്ങനെയെല്ലാമാണ് പ്രകടിപ്പിക്കുന്നത് ?

 

ഓമനയെ മടിയിലിരുത്തി അച്ഛൻ കുഞ്ഞിക്കൈകളിൽ ചോറുരുളയുരുട്ടി വെച്ചു കൊടുക്കും .കിളിമാവിൻ കൊമ്പിൽ മാമൻ ഓമനയ്ക്ക് ഊഞ്ഞാൽ കെട്ടികൊടുക്കും .ഇങ്ങനെയാണ് അച്ഛനും മാമനും ഓമനയോട് സ്‌നേഹം പ്രകടിപ്പിക്കുന്നത് .

 

 

 

*ഓണം ചേർന്നുവരുന്ന പദങ്ങൾ കണ്ടെത്തി എഴുതുക.

 

 

ഓണക്കോടി 

 

ഓണസ്സദ്യ 

 

ഓണച്ചന്ത 

 

ഓണപ്പുടവ 

 

ഓണപ്പൂവ് 

 

ഓണക്കളി

 

ഓണക്കിളി 

 

ഓണത്തപ്പൻ 

 

ഓണക്കാലം 

 

ഓണപ്പൂക്കളം 

 

ഓണാഘോഷം 

 

ഓണത്തല്ല്  


ഓണനിലാവ് 

 

ഓണപ്പാട്ട് 

 

ഓണത്തുമ്പി  

 

*

*

*

 

 

 

പ്രവർത്തനം 

 

 

*ഓമനയുടെ ഓണം - ഈ കവിതയ്ക്ക് വ്യത്യസ്ത ഈണങ്ങൾ കണ്ടെത്തുക.

 

*ഓണം ചേർന്നുവരുന്ന കൂടുതൽ വാക്കുകൾ കണ്ടെത്തുക 

 

 

ഓമനയുടെ ഓണം - കവിത കേൾക്കാം. 

 

 

👇



 

 

 


Post a Comment

0 Comments