'ഓമനയുടെ ഓണം' എന്ന കവിതയിൽ നിന്ന് താഴെ പറയുന്ന ആശയം വരുന്ന വരികൾ കണ്ടെത്തി എഴുതുക .
*ഓണം വരുമ്പോൾ അച്ഛൻ ഓണക്കോടിയുമായി വരും
മഞ്ഞക്കോടിയുമായെന്നച്ഛൻ
പൊന്നോണത്തിനു വരുമല്ലോ !
*മാവിൻചുവട്ടിൽ പച്ചിലമെത്തയിൽ കിടന്ന് മുത്തശ്ശി പറയുന്ന കഥ കേൾക്കണം .
ശർക്കരമാവിൻ ചോട്ടിലൊരോമൽ -
പച്ചിലമെത്ത വിരിക്കേണം
മെത്തയിലങ്ങനെ ചാഞ്ഞു കിടന്നൊരു
മുത്തശ്ശിക്കഥ കേൾക്കേണം .
*മുത്തശ്ശി കായവറുത്ത് ഭരണിയിലാക്കി കലവറയിൽ വെച്ചു.
കായ വറുത്തതു ഭരണിയിലാക്കി -
ക്കലവറയിൽ വച്ചമ്മൂമ്മ
*ഓണസദ്യ എന്ന് കേൾക്കുമ്പോൾ നാവിൽ വെള്ളം വരും.
ഓണസ്സദ്യയതോർക്കുന്നേരം
നാവിൽ കൊതിയുടെ പെരുവെള്ളം !
വാക്കുകൾ പിരിച്ചെഴുതുക
തുമ്പിക്കിത്രയുമഴകില്ല
തുമ്പിക്ക് + ഇത്രയും + അഴകില്ല
മഞ്ഞക്കോടിയുമായെന്നച്ഛൻ
മഞ്ഞക്കോടിയുമായ് + എൻ + അച്ഛൻ
തുള്ളിയണഞ്ഞല്ലോ
തുള്ളി + അണഞ്ഞല്ലോ
മെഴുകിയിരുത്തേണം
മെഴുകി + ഇരുത്തേണം
മഞ്ഞപ്പുടവയുടുക്കുമ്പോഴെൻ
മഞ്ഞപ്പുടവ + ഉടുക്കുമ്പോൾ + എൻ
കുഞ്ഞിക്കൈകളിലുരുള
*
ഓണസ്സദ്യ
*
തൊട്ടാവാടിത്തൊടി
*
മടിയിലിരുത്തി
*
പ്രാദേശിക കലാരൂപങ്ങൾ
കുമ്മാട്ടി
ഓണപ്പൊട്ടൻ
പുലിക്കളി
തുമ്പി തുള്ളൽ
വില്ലടിച്ചാൻ പാട്ട്
തിരുവാതിരക്കളി
പ്രവർത്തനം
നമ്മുടെ നാട്ടിലെ പഴയകാല പ്രാദേശിക കലാരൂപങ്ങൾ പട്ടികപ്പെടുത്തുക.
കളി കണ്ടെത്താം (പാഠപുസ്തകം പേജ് നമ്പർ - 45 )
ഏതെല്ലാം നാടൻ കളികൾ നിങ്ങൾക്കറിയാം എഴുതിനോക്കൂ .
കള്ളനും പോലീസും
കുഴിപ്പന്തുകളി
പട്ടം പറത്തൽ
കുറുക്കനും കോഴിയും
നാരങ്ങപ്പാല്
തൂപ്പ് കളി
കുളം കര
ആകാശം ഭൂമി
കണ്ണുകെട്ടി കളി
തായം
നാലുമൂല
വടംവലി
ഗോലികളി
കസേരക്കളി
*
*
*
വിവരണം തയ്യാറാക്കുക
കിളിത്തട്ട് കളി
പ്രാചീന കേരളത്തിലെ കായികവിനോദങ്ങളിൽ പ്രമുഖസ്ഥാനം ഉണ്ടായിരുന്ന കളിയാണ് കിളിത്തട്ടുകളി .കിളിത്തട്ടുകളിക്ക് അഞ്ചു കോളങ്ങൾ അഥവാ അഞ്ചുതട്ടുള്ള ഒരു കോർട്ട് വേണം .രണ്ട് ടീമുകളായാണ് ഇത് കളിക്കുന്നത് .ഒരു ടീമിൽ ആറുപേരുണ്ടാകും .അതിൽ ഒരാൾ കിളിയാണ് .ഒരു ടീമിലെ അംഗങ്ങൾ കോർട്ടിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ എത്താൻ ശ്രമിക്കുന്നു .എതിർ ടീമംഗങ്ങൾ ഓരോ തട്ടിലും അവരെ തടയാൻ ശ്രമിക്കുന്നു .എതിരാളിയുടെ കയ്യിൽ പെടാതെ കോർട്ടിന്റെ മറുവശത്ത് എത്തുന്ന ആളിനെ 'ഉപ്പ് 'എന്നാണ് പറയുക.
പണ്ട്കാലം മുതൽ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഉണ്ടായിരുന്ന ഒരു കായികവിനോദമാണ് കിളിത്തട്ടുകളി .ഇന്ന് ഈ കായികവിനോദം അന്യംനിന്നുകൊണ്ടിരിക്കുകയാണ്.ഫുട്ബാൾ ,ക്രിക്കറ്റ് തുടങ്ങിയ കളികളുടെ കടന്നുവരവും ,കളിസ്ഥലത്തിന്റെ പരിമിതിയുമെല്ലാം ഈ കളി പിന്തള്ളപ്പെടാൻ കാരണമായി .
0 Comments
Please do not enter any spam link in the comment box