സംഭാഷണം എഴുതാം ||നിലമുഴുതിരുന്ന കലപ്പയും വെള്ളം കോരിയിരുന്ന തേക്കുകൊട്ടയും കണ്ടുമുട്ടിയാൽ എന്തൊക്കെ സംസാരിക്കും ? || Class - 4 || Malayalam || Whiteboardweb

സംഭാഷണം എഴുതാം ||നിലമുഴുതിരുന്ന കലപ്പയും വെള്ളം കോരിയിരുന്ന തേക്കുകൊട്ടയും കണ്ടുമുട്ടിയാൽ എന്തൊക്കെ സംസാരിക്കും ? || Class - 4 || Malayalam || Whiteboardweb


 

 

 

 

നിലമുഴുതിരുന്ന കലപ്പയും വെള്ളം കോരിയിരുന്ന തേക്കുകൊട്ടയും കണ്ടുമുട്ടിയാൽ എന്തൊക്കെ സംസാരിക്കും ?

 

 

 

തേക്കുകൊട്ട - എന്താ ചങ്ങാതീ ?എന്തൊക്കെയുണ്ട് വിശേഷങ്ങൾ ?സുഖം തന്നെയല്ലേ?

 

 

കലപ്പ - ഓ ...എന്തു പറയാൻ.പണ്ടത്തെപ്പോലെ പണിയൊന്നുമില്ലല്ലോ ഇപ്പോൾ. 

 

 

തേക്കുകൊട്ട - ശരിയാ ...ഞാനും  പഴയകാലത്തെ നമ്മുടെ അധ്വാനത്തെക്കുറിച്ച് ഇടയ്ക്ക് ഓർക്കാറുണ്ട്.

 

 

കലപ്പ - ട്രാക്ടറും പമ്പുസെറ്റുമൊക്കെ വന്നപ്പോൾ നമ്മളെ ആർക്കും വേണ്ടാതായി.

 

 

തേക്കുകൊട്ട - പണ്ട് നീ നിലം ഉഴുതുമറിക്കുമ്പോൾ ഞാൻ എത്രവെള്ളം കോരിയൊഴിച്ചിരിക്കുന്നു.

 

 

കലപ്പ - അതെ.അതൊക്കെ ഒരു കാലം.ഇപ്പോൾ കയ്യാലയിൽ ഇരിക്കുവാനാണ് നമ്മുടെ വിധി.

 

 

തേക്കുകൊട്ട - ഇപ്പോൾ പഴയ കാർഷിക ഉപകരണങ്ങളുടെ പ്രദർശനത്തിനു മാത്രമാണ് നമ്മളെ പൊടി തട്ടി എടുക്കുന്നത്.

 

 

കലപ്പ - ആ പ്രദർശനത്തിൽ വെച്ചാണ് പുതുതലമുറ നമ്മളെ കാണുന്നതുതന്നെ.

 

 

തേക്കുകൊട്ട - ഇന്ന് ആർക്കും കൃഷിയിൽ ഒരു താൽപര്യവുമില്ല.

 

 

കലപ്പ - ശരിയാ...കൃഷി വീണ്ടും വരുന്ന ഒരു കാലത്തിനായി നമുക്ക് കാത്തിരിക്കാം. 

 

 

 

Post a Comment

0 Comments