Touch here👆
എന്താണ് റൗലറ്റ് നിയമം?
1919 മാർച്ചിൽ ,ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമമാണ് റൗലറ്റ് നിയമം.ആരേയും അറസ്റ്റ് ചെയ്‌ത് വിചാരണ കൂടാതെ എത്രകാലം വേണമെങ്കിലും തടവിൽവയ്‌ക്കാൻ സാധിക്കുന്ന നിയമമായിരുന്നു റൗലറ്റ് നിയമം .
ജാലിയൻവാലാബാഗ് സംഭവത്തെക്കുറിച്ച് വിവരിക്കുക ?
പഞ്ചാബിലാണ് ജാലിയൻവാലാബാഗ് എന്ന സ്ഥലം .വലിയ കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട ഒറ്റ പ്രവേശനമാർഗം മാത്രമുള്ള ഒരു മൈതാനം .അവിടെ ബ്രിട്ടീഷ് നടപടികൾക്കെതിരെ പ്രതിഷേധിക്കാൻ ഒരു സമ്മേളനം നടക്കുകയാണ്.പെട്ടന്ന് ആ ജനക്കൂട്ടത്തിനുനേരെ ബ്രിട്ടീഷ് സൈന്യം നിറയൊഴിച്ചു നൂറുകണക്കിനാളുകൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു വീണു അനേകമാളുകൾക്ക് പരിക്കേറ്റു .ഇന്ത്യൻ മനസ്സാക്ഷിയെ നടുക്കിയ ഈ ദുരന്തം നടന്നത് 1919 ഏപ്രിൽ 13 ന് ആയിരുന്നു .ഇതാണ് ജാലിയൻവാലാബാഗ് സംഭവം എന്നറിയപ്പെടുന്നത് .
എന്താണ് നിസ്സഹകരണ സമരം ?
ജാലിയൻവാലാബാഗ് സംഭവത്തെത്തുടർന്ന് 1920 ൽ ഗാന്ധിജി ദേശവ്യാപകമായി നിസ്സഹകരണസമരത്തിന് ആഹ്വാനം ചെയ്‌തു .ബ്രിട്ടീഷ് ഗവൺമെന്റുമായി എല്ലാ തലങ്ങളിലും നിസ്സഹകരിക്കുവാൻ തീരുമാനിച്ചു .
നിസ്സഹകരണ സമരം ഉയർത്തിയ ആവശ്യങ്ങൾ എന്തൊക്കെയായിരുന്നു ?
*ഖാദി പ്രോത്സാഹിപ്പിക്കുക
*മദ്യം വർജിക്കുക
*ഹിന്ദി ഭാഷ പ്രചരിപ്പിക്കുക
*വിദേശ വസ്‌ത്രങ്ങൾ ഉപേക്ഷിക്കുക.
കേരളത്തിൽ എത്തിയ ഗാന്ധിജി ജനങ്ങൾക്ക് നൽകിയ ഉപദേശം എന്തായിരുന്നു ?
ഇന്ത്യക്കാരായ നാമെല്ലാം ഒരമ്മയുടെ മക്കളാണ് .നമ്മുടെ സുഖദുഃഖങ്ങൾ ഒന്നാണ് .നമ്മുടെ ലക്ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യമാണ്.
VIDEO
👇
0 Comments
Please do not enter any spam link in the comment box