GANDHI QUIZ ||October - 2 || Gandhijayanthi || Whiteboardweb

GANDHI QUIZ ||October - 2 || Gandhijayanthi || Whiteboardweb



1942ലെ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ പ്രഖ്യാപനം?

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. 


ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്

5 തവണ (1920,1925,1927,1934,1937)

 

ഉപ്പുസത്യാഗ്രഹം നടന്ന വർഷം ?

1930

 

ഗാന്ധിജി കൊല്ലപ്പെട്ടത് എന്ന് ?

1948 ജനുവരി 30

 

ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലം ?

ഡൽഹിയിലെ രാജ്ഘട്ട് 

 

ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ 


'മഹാത്മാ ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര് ?

രവീന്ദ്രനാഥ് ടാഗോർ 


ടാഗോറിനെ ഗാന്ധിജി വിളിച്ചിരുന്നത് ?

ഗുരുദേവ് 

 

'രാഷ്‌ട്രപിതാവ്' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

സുഭാഷ് ചന്ദ്ര ബോസ്

 

സുഭാഷ് ചന്ദ്ര ബോസിന് ഗാന്ധിജി നൽകിയ വിശേഷണങ്ങൾ?

 നേതാജി ,രാജ്യസ്നേഹികളുടെ രാജകുമാരൻ

 

ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലം?

 ഡൽഹിയിലെ ബിർള ഹൗസ്

 

ഗാന്ധിജിയെ വെടിവച്ചത് ആര്?

നാഥുറാം ഗോഡ്‌സെ

 

ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്ന് ?

സബർമതി ആശ്രമത്തിൽ നിന്ന്

 

സബർമതി ആശ്രമം എവിടെയാണ് ?

ഗുജറാത്തിലെ അഹമ്മദാബാദിൽ 

 

ഗാന്ധിജിയുടെ അവസാനത്തെ കേരളസന്ദർശനം ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ?

ക്ഷേത്ര പ്രവേശന വിളംബരം (1937)

 

ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം ?

1920

 

'എന്റെ ജീവിതമാണ് എന്റെസന്ദേശം' ഇത് ആരുടെ വാക്കുകൾ ?

ഗാന്ധിജി 

 

ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം ഏതായിരുന്നു ?

ചമ്പാരൻ സത്യാഗ്രഹം (1917 ൽ )(ചമ്പാരൻ ബീഹാറിലാണ്)

 

ഗാന്ധിജിയുടെ 'രാഷ്‌ട്രീയ പരീക്ഷണശാല' എന്നറിയപ്പെടുന്ന സ്ഥലം ?

ദക്ഷിണാഫ്രിക്ക 

 

ഗാന്ധിജിയുടെ ഭാര്യയുടെ പേര് ?

കസ്തുർബ ഗാന്ധി 

 

ഗാന്ധിജിയുടെ മുഴുവൻ പേര്?

മോഹൻദാസ് കരംചന്ദ് ഗാന്ധി 

 

ഗാന്ധിജിയുടെ ജന്മദിനം എന്നാണ് ?

ഒക്ടോബർ - 2 

 

ഗാന്ധിജിയുടെ ജന്മസ്ഥലം എവിടെയാണ്

ഗുജറാത്തിലെ പോർബന്തർ 

 

ഗാന്ധിജിയുടെ മാതാപിതാക്കൾ ആരെല്ലാം?

കരംചന്ദ് ഗാന്ധി ,പുതലിഭായ് 

 

'കൈസർ ഇ ഹിന്ദ്' എന്ന അവാർഡ് ഗാന്ധിജി തിരിച്ച്  നൽകാൻ കാരണം?

 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചാണ് തിരിച്ച് നൽകിയത് 

 

ഗാന്ധിജിക്ക് (1934 ൽ വടകരയിൽവെച്ച് )തന്റെ ആഭരണങ്ങൾ നല്കിയപെൺകുട്ടി ?

കൗമുദി (കൗമുദി ടീച്ചർ )

 

ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് ഏത് ഭാഷയിൽ ?

ഗുജറാത്തി ഭാഷയിൽ 

 

'അർദ്ധനഗ്നനായ ഫക്കീർ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?

വിൻസ്റ്റൺ ചർച്ചിൽ 

 

'ആധുനിക ലോകത്തെ അത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം ?

ക്ഷേത്രപ്രവേശന വിളംബരം

 

ദേശീയ രക്തസാക്ഷിദിനം എന്നാണ് ?

ജനുവരി 30 

 

അന്താരാഷ്‌ട്ര അഹിംസാ ദിനം?

ഒക്ടോബർ -2 

 

ഗാന്ധിജി ആരംഭിച്ച പത്രങ്ങൾ?

ഇന്ത്യൻ ഒപ്പീനിയൻ ,ഹരിജൻ 

 

വാരികകൾ ?

യങ് ഇന്ത്യ ,നവജീവൻ 

 

വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ 'എന്ന കവിത ആരെക്കുറിച്ചാണ് ?

 ഗാന്ധിജിയെക്കുറിച്ച് 

 

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?

 ഗോപാലകൃഷ്ണ ഗോഖലെ

 

സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ?

മഹാത്മാ ഗാന്ധി 

 

ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

ഡോ .രാജേന്ദ്രപ്രസാദ്

 

അതിർത്തി ഗാന്ധി ?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

 

ആധുനിക ഗാന്ധി?

ബാബാ ആംതെ

 

കേരള ഗാന്ധി?

കെ .കേളപ്പൻ

 

ദക്ഷിണാഫ്രിക്കൻ ഗാന്ധി?

നെൽസൺ മണ്ടേല 

 

അമേരിക്കൻ ഗാന്ധി?

മാർട്ടിൻ ലൂഥർ കിങ്‌ 

VIDEO

👇



 

 

Post a Comment

0 Comments