'എത്ര കിളിയുടെ പാട്ടറിയാം' - ഈ കവിത ആരുടേതാണ് ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
ശിശിരം ,വർഷം ,ആഷാഢം ,വസന്തം
പക്ഷികളുടെ ഉത്സവാഘോഷം എപ്പോഴാണ് ?
അടിവരയിട്ട പദത്തിന്റെ അർഥം എഴുതുക.
അങ്കണത്തിന്നലങ്കാരമായൊരു
ചെമ്പനീർച്ചെടി നട്ടു വളർത്തി ഞാൻ.
കടവാതിലുകളെ കൂട്ടത്തോടെ ആക്രമിച്ചു നാട് കടത്തിവിട്ടതാര് ?
ഹേമന്തം ഏത് കാലമാണ് ?
ഗരുഡമ്മാവന്റെ കല്‌പന ലംഘിച്ചതാര് ?
പിരിച്ചെഴുതുക.
കുരുന്നില
നാമ്പുണരുന്നത്
--- ഞാവൽക്കാടിനെ തീയിൽ നിന്നും രക്ഷിച്ചു .
കേരളത്തിന്റെ 'ഉപവസന്തം' എന്നറിയപ്പെടുന്ന ഋതു ഏത്
ഞാവൽക്കാട് മൃഗങ്ങളെ ആകർഷിക്കാതിരിക്കാൻ കാരണമെന്തായിരുന്നു ?
ഇന്ത്യയുടെ 'പക്ഷി മനുഷ്യൻ' എന്നറിയപ്പെടുന്നത് ആര് ?
എന്റെ പനിനീർച്ചെടി എന്ന കവിത ഏത് കൃതിയിൽ നിന്നെടുത്തതാണ് ?
ദേശീയ പക്ഷിനിരീക്ഷണദിനം എന്ന് ?
ഞാവൽപ്പഴത്തിന്റെ നിറമെന്താണ് ?
ഭാരതീയ സങ്കല്പമനുസരിച്ച് എത്ര ഋതുക്കളാണുള്ളത് ?
ഗരുഡമ്മാവന്റെ കണ്ണ് വെട്ടിച്ച് താവളംവെടിഞ്ഞു പോയതാര് ?
ആരുടെ ജന്മദിനമാണ് ദേശീയ പക്ഷിനിരീക്ഷണദിനമായി ആചരിക്കുന്നത് ?
പക്ഷിവർഗത്തെ സംരക്ഷിക്കേണ്ടത് ആരുടെ ചുമതലയായിരുന്നു ?
'കേരളത്തിലെ പക്ഷികൾ '-ആരുടെ കൃതിയാണ് ?
ശരിയായി യോജിപ്പിക്കുക
വല്ലി - അതിരില്ലാത്തത്
അംഗം - സന്തോഷം
സാഗരം - മാർഗം
മോദം - വള്ളി
ദൃഷ്‌ടി - തളിർ
ഉപായം - അവയവം
നാമ്പ് - സമുദ്രം
അപാരം - കണ്ണ്
0 Comments
Please do not enter any spam link in the comment box