Touch here 👆
യൂണിറ്റ് - 3
ആയിരങ്ങൾ ചേരുമ്പോൾ
*നന്മപുരം എൽ .പി സ്കൂളിലെ അധ്യാപകരായ ഉഷ ടീച്ചറും ജോൺമാഷും കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി മാസ്‌ക്കുകൾ ശേഖരിച്ചു .ഉഷ ടീച്ചർ 387 എണ്ണവും ജോൺ മാഷ് 613 എണ്ണവുമാണ് ശേഖരിച്ചത്. രണ്ടുപേരും കൂടി ശേഖരിച്ച ആകെ മാസ്‌ക്കുകളുടെ എണ്ണം എത്ര ?
ഉഷ ടീച്ചർ ശേഖരിച്ച മാസ്‌ക്കുകളുടെ എണ്ണം - 387
(3 നൂറുകൾ 8 പത്തുകൾ 7 ഒന്നുകൾ)
ജോൺ മാഷ് ശേഖരിച്ച മാസ്‌ക്കുകളുടെ എണ്ണം -613
( 6നൂറുകൾ 1പത്തുകൾ 3 ഒന്നുകൾ)
ആകെ മാസ്‌ക്കുകൾ -
*നന്മപുരം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ബഷീർ ഈ വിവരം അറിഞ്ഞപ്പോൾ കുട്ടികൾക്ക് വീട്ടിലിരുന്ന് വായിക്കുന്നതിന് പുസ്തകങ്ങൾ കൊടുക്കാൻ തീരുമാനിച്ചു .മൂന്ന് പെട്ടികളിലായാണ് പുസ്തകങ്ങൾ നൽകിയത് .ഒന്നാമത്തെ പെട്ടിയിൽ 222 എണ്ണവും രണ്ടാമത്തേതിൽ 332 എണ്ണവും മൂന്നാമത്തെ പെട്ടിയിൽ 446 എണ്ണവുമാണ് ഉണ്ടായിരുന്നത് . എങ്കിൽ മൂന്ന് പെട്ടികളിലും കൂടി ആകെ എത്ര പുസ്തകങ്ങൾ ഉണ്ടായിരുന്നു ?
ഒന്നാമത്തെ പെട്ടിയിലെ പുസ്തകങ്ങളുടെ എണ്ണം - 222
രണ്ടാമത്തെ പെട്ടിയിലെ പുസ്തകങ്ങളുടെ എണ്ണം - 332
മൂന്നാമത്തെ പെട്ടിയിലെ പുസ്തകങ്ങളുടെ എണ്ണം - 446
ആകെ പുസ്തകങ്ങളുടെ എണ്ണം =
പ്രവർത്തനം
*മൂന്നു ദിവസങ്ങളിലായി വിതരണം ചെയ്യുന്നതിനുവേണ്ടി പുസ്തകങ്ങൾ 3 പാക്കറ്റുകളിലാക്കി .ഓരോ പാക്കറ്റിനുള്ളിലുമുള്ള പുസ്തകങ്ങളുടെ എണ്ണം 325 നും 340 നും ഇടയിലായിരുന്നു .എങ്കിൽ ഓരോ പാക്കറ്റിലും എത്രയെണ്ണം വീതമാകാം ?
--- + --- + --- = 1000
*1000 പുസ്തകങ്ങൾ 4 പാക്കറ്റിലാക്കിയാൽ ഓരോന്നിലും എത്രയെണ്ണം വീതമാകാം ?
--- + --- + --- + --- = 1000
0 Comments
Please do not enter any spam link in the comment box