ഗാന്ധി വചനങ്ങൾ || Whiteboardweb

ഗാന്ധി വചനങ്ങൾ || Whiteboardweb


 "ജീവിതത്തിലെ ഒരു ദിവസത്തെയും വെറുക്കരുത് .നല്ല ദിവസങ്ങൾ സന്തോഷം തരുന്നു.മോശം ദിവസങ്ങൾ പുതിയ തിരിച്ചറിവുകൾ നൽകുന്നു ".

  

"നിങ്ങളുടെ വാക്കുകൾ നിശബ്ദതയേക്കാൾ നല്ലതെങ്കിൽ മാത്രം സംസാരിക്കുക".

 

"ക്രോധത്തിനുള്ള ഏറ്റവും നല്ല മറുപടി മൗനമാണ്".

 

"നിങ്ങൾ മനുഷ്യനായതുകൊണ്ടുമാത്രം വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോഴാണ് വലിയവനാകുന്നത് ".

 

"എന്റെ ജീവിതമാണ് എന്റെ സന്ദേശം."

 

"നിർമലമായ സ്‌നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല".

 

"ഓരോ വീടും ഓരോ വിദ്യാലയമാണ്.മാതാപിതാക്കൾ അധ്യാപകരും".

 

"സമുദ്രത്തിലെ ഏതാനും തുള്ളികൾ മലിനമായാൽ സമുദ്രം മുഴുവൻ മലിനമാകില്ല.മനുഷ്യനും മനുഷ്യവംശവും അതുപോലെയാണ് ".

 

"ആദ്യം നിങ്ങളെ അവർ അവഗണിക്കും.പിന്നെ പരിഹസിക്കും.പിന്നെ പുച്ഛിക്കും. പിന്നെ ആക്രമിക്കും.എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം".

 

"ശ്രമത്തിലാണ് ഫലപ്രാപ്തിയിലല്ല സംതൃപ്‌തി ഉളവാകുന്നത്.സമ്പൂർണ  ശ്രമം സമ്പൂർണ വിജയമാകുന്നു".

 

"വിജയത്തിലൂടെ കൈവരുന്നതല്ല ശക്‌തി.നിങ്ങളുടെ പ്രശ്നങ്ങളാണ് നിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്.ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിൽ സ്വയം അടിയറവ് പറയില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ അതാണ് ശക്‌തി" . 

Post a Comment

0 Comments