നെഹ്‌റുട്രോഫി വള്ളംകളി || യൂണിറ്റ് - 4 || രസിതം|| Class - 4 || Malayalam || Whiteboard web

നെഹ്‌റുട്രോഫി വള്ളംകളി || യൂണിറ്റ് - 4 || രസിതം|| Class - 4 || Malayalam || Whiteboard web








യൂണിറ്റ് - 4 


രസിതം 




നെഹ്‌റുട്രോഫി വള്ളംകളി



കടങ്കഥകൾ 

 

*പച്ച കണ്ടു 

പച്ച കൊത്തി 

പൊന്നു കണ്ടു 

പൊന്നു കൊത്തി 

വെള്ളി കണ്ടു 

വെള്ളി കൊത്തി 

വെള്ളം കണ്ടു 

 

ഉത്തരം - തേങ്ങ

 

 

*ചുറ്റോടുചുറ്റും മുള്ളുവേലി 

അതിനകത്ത് ചള്ളുവേലി 

അതിനകത്ത് പൊൻതവള

അതിനകത്ത് വെള്ളാരംകല്ല് (വെള്ളാങ്കല്ല്)

 

ഉത്തരം - ചക്ക 

 

 

*തടി കണ്ടത്തിൽ തല കല്യാണപ്പന്തലിൽ 

ഉത്തരം - വാഴ

 

 

*എല്ലാം തിന്നും എല്ലാം ദഹിക്കും 

വെള്ളം കുടിച്ചാൽ ചത്തുപോകും 

 

ഉത്തരം - തീ



*പിടിച്ചാൽ ഒരുപിടി ,അരിഞ്ഞാൽ ഒരു മുറം

 

ഉത്തരം - ചീര

 

 

*നാലുകാലുണ്ട് ,നടുവുണ്ട് ,മുതുകുണ്ട്,

നായക്കു തിന്നാൻ ഇറച്ചിയില്ല

 

ഉത്തരം - കസേര  

 

 

*ചുവന്ന സഞ്ചിയിൽ ചില്ലറ പൈസ 


 ഉത്തരം - പഴുത്ത മുളക്

 


 

 ഉത്തരമെഴുതാം 


*ഏത് വിനോദത്തെക്കുറിച്ചാണ് ഈ പാഠഭാഗത്ത് പറഞ്ഞിരിക്കുന്നത് ?

 

 വള്ളംകളി

 

*ഏതൊക്കെ ചുണ്ടൻ വള്ളങ്ങളാണ് ഈ വള്ളംകളിയിൽ പങ്കെടുത്തത് ?

 

നടുഭാഗം,നെപ്പോളിയൻ,ചമ്പക്കുളം,കാവാലം,  പാർഥസാരഥി,നേതാജി,വലിയ ദിവാൻജി,മാമ്പിഴക്കരി 

 

*പണ്ഡിറ്റ്ജി എത്തുമ്പോൾ അറുപത്തിമൂന്ന് കതിനാവെടികൾ പൊട്ടിച്ചത് എന്തിനെ സൂചിപ്പിക്കാനായിരുന്നു ?

 

പണ്ഡിറ്റ്ജിയുടെ വയസ്സിനെ സൂചിപ്പിക്കാൻ.

 

പുതിയപദങ്ങൾ 

 

അക്ഷമരാവുക - ക്ഷമയില്ലാത്തവരാവുക 

 

അതിഥി - വിരുന്നുകാരൻ \ വിരുന്നുകാരി

 

ആരവം - ശബ്‌ദം 

 

ജയഘോഷം - ജയസൂചകമായ ആർപ്പുവിളി 

 

നൗക - തോണി

 

മുഖരിതം - മുഴങ്ങുന്ന ,ശബ്‌ദമുള്ള 

 

ചുണ്ടൻവള്ളം 

 

ആഘോഷങ്ങൾക്കായി രൂപകല്പന ചെയ്തീട്ടുള്ള പ്രത്യേകതരം വള്ളമാണ് ചുണ്ടൻവള്ളം .കേരളത്തിന്റെ പ്രധാന സാംസ്‌കാരിക ചിഹ്നങ്ങളിലൊന്നാണ് ചുണ്ടൻവള്ളം .വള്ളംകളിക്ക് ഉപയോഗിക്കുന്ന പ്രധാന വള്ളമാണ് ചുണ്ടൻവള്ളം .ചുണ്ടൻവള്ളത്തിന്റെ രൂപം പത്തി വിടർത്തിയ ഒരു പാമ്പിനെ അനുസ്‌മരിപ്പിക്കുന്നു .ചുണ്ടൻവള്ളങ്ങൾക്ക് 100 മുതൽ 150 അടിവരെ നീളമുണ്ടാകും .മൂന്ന് പലകകൾ കൂട്ടിച്ചേർത്ത് മെഴുകുരൂപത്തിലുള്ള ചെഞ്ചല്യം പശ ഉപയോഗിച്ചാണ് ചുണ്ടൻവള്ളം നിർമ്മിക്കുന്നത് .120 ആളുകൾക്ക് സഞ്ചരിക്കാം .

 

ചേർത്തെഴുതാം 


എത്തി + പോയി = എത്തിപ്പോയി

 

ചാടി +കയറി =ചാടിക്കയറി

 

നോക്കി + കണ്ടു = നോക്കിക്കണ്ടു

 

ചീറി +പാഞ്ഞു =ചീറിപ്പാഞ്ഞു 

 

Post a Comment

0 Comments