സ്വാതന്ത്ര്യസമരസേനാനികൾ ||Class - 4 || EVS || Unit - 3 ||Whiteboardweb

സ്വാതന്ത്ര്യസമരസേനാനികൾ ||Class - 4 || EVS || Unit - 3 ||Whiteboardweb


 

Touch here




 സർദാർ വല്ലഭ്ഭായ് പട്ടേൽ 


ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ രാഷ്‌ട്രീയ പ്രവർത്തകനുമായിരുന്നു സർദാർ വല്ലഭ് ഭായ് പട്ടേൽ.1875 ഒക്‌ടോബർ 31 ന് ഗുജറാത്തിൽ ഒരു സാധാരണ കർഷക കുടുബത്തിൽ ജനിച്ചു .ബാരിസ്റ്ററായിരുന്ന അദ്ദേഹത്തെ ,ഗാന്ധിജിയുടെ സ്വരാജ്യം എന്ന ആശയം സ്വാധീനിക്കുകയും അങ്ങനെ സമരരംഗത്തേയ്ക്ക് പ്രവേശിക്കുകയും ചെയ്തു .1918 ലെ ഖേഡാ കർഷകസമരം ,അഹമ്മദാബാദ് തുണിമിൽ സമരം എന്നിവയിൽ പങ്കെടുത്തു .1928 ൽ ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകി .ഇതിന് അദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും നേതൃത്വ പാടവവും കണ്ട് ഗാന്ധിജി അദ്ദേഹത്തിന് 'സർദാർ' എന്ന പദവി നൽകി .സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആയിരുന്നു അദ്ദേഹം .അദ്ദേഹത്തിന്റെ കർമശേഷിയും ധൈര്യവും കണക്കിലെടുത്ത് അദ്ദേഹത്തെ ഇന്ത്യയുടെ 'ഉരുക്കുമനുഷ്യൻ' എന്ന് വിളിക്കുന്നു .2018 ൽ ഗുജറാത്തിൽ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചു .ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണത് .

 

 

ഡോ .എസ് രാജേന്ദ്രപ്രസാദ് 

 

 

ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായിരുന്ന   ഡോ .എസ് രാജേന്ദ്രപ്രസാദ് 1884 ഡിസംബർ 3 ന് ജനിച്ചു .1916 ൽ കോൺഗ്രസ്സിലൂടെ സ്വാതന്ത്ര്യസമര രംഗത്തേക്ക് പ്രവേശിച്ചു .ഗാന്ധിജിയുടെ വിശ്വസ്ത ശിഷ്യനായിരുന്ന അദ്ദേഹം ,ചമ്പാരൻ സമരം ,നിസ്സഹകരണ സമരം എന്നിവയിൽ സജീവമായി പങ്കെടുത്തു .അദ്ദേഹത്തിന് 1962 ൽ ഭാരതരത്‍ന നൽകി ആദരിച്ചു .'ബീഹാർ ഗാന്ധി' എന്ന അപരനാമത്തിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു .'ഇന്ത്യ ഡിവൈഡഡ് 'എന്ന പുസ്തകത്തിന്റെ രചയിതാവാണ് .രണ്ടു പ്രാവശ്യം ഇന്ത്യൻ രാഷ്ട്രപതിയും ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയുമായ വ്യക്തിയുമാണ്  അദ്ദേഹം .

 

 

മൗലാന അബുൾ കലാം ആസാദ് 


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ശ്രദ്ധേയനായിരുന്നു മൗലാന അബുൾ കലാം ആസാദ് .1888 നവംബർ 11 ന് ജനിച്ചു .സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്നു അദ്ദേഹം .അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നു .അക്രമത്തിനും അനീതിക്കുമെതിരെ തൂലിക പടവാളാക്കി പ്രവർത്തിച്ച അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു .

 

 

 

ഗോപാലകൃഷ്ണഗോഖലെ 



1876 മെയ് 9 ന് മഹാരാഷ്ട്രയിൽ ജനിച്ചു .ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവായ ഗാന്ധിജിയുടെ രാഷ്‌ട്രീയഗുരുവായിരുന്നു .സ്കൂൾ അധ്യാപകനായും കോളേജ്  അധ്യാപകനായുംജോലി ചെയ്തീട്ടുണ്ട് .സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി എന്ന സംഘടന സ്ഥാപിച്ചു .ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി .പാകിസ്ഥാന്റെ പിതാവായ മുഹമ്മദ് അലി ജിന്നയുടെ മാർഗദർശിയാണ് അദ്ദേഹം .

 

 

 

ബാലഗംഗാധരതിലക്

 

 

സ്വാതന്ത്ര്യസമരസേനാനി ,പത്രപ്രവർത്തകൻ ,സാമൂഹ്യപരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ നേതാവായിരുന്നു ബാലഗംഗാധരതിലക് .പേരുകേട്ട സംസ്‌കൃത പണ്ഡിതനായിരുന്നു അദ്ദേഹം .സ്വാതന്ത്ര്യം എന്റെ ജന്മാവകാശം എന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയാണ് 'ലോകമാന്യ' എന്നറിയപ്പെടുന്ന ബാലഗംഗാധരതിലക്.

 

 

 

 

Post a Comment

0 Comments