*പറക്കാൻ കഴിയാത്ത പക്ഷികൾക്ക് ഉദാഹരണം എഴുതുക ?
ഒട്ടകപക്ഷി ,എമു ,കിവി ,പെൻഗ്വിൻ തുടങ്ങിയവ .
* ഏറ്റവും വലിയ പക്ഷി ?
ഒട്ടകപക്ഷി
പ്രവർത്തനം
*പറക്കാൻ കഴിയാത്ത പക്ഷികളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക ?
പരിണാമത്തിനിടയിൽ പറക്കാനുള്ള കഴിവ് നഷ്ടപ്പെട്ട പക്ഷികളെയാണ് പറക്കാത്ത പക്ഷികൾ എന്ന് പറയുന്നത് .ഒട്ടകപക്ഷി ,എമു,കിവി ,പെൻഗ്വിൻ തുടങ്ങി 60 ൽ അധികം പറക്കാത്ത പക്ഷികൾ ഭൂമിയിലുണ്ട് .പറക്കാത്ത പക്ഷികളിൽ ഏറ്റവും വലുത് ഒട്ടകപക്ഷിയാണ്
(കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി കുറിപ്പ് വിപുലീകരിക്കുക)
*എന്തൊക്കെ വസ്തുക്കൾ ഉപയോഗിച്ചാണ് പക്ഷികൾ കൂടുണ്ടാക്കുന്നത് ?
ഇലകൾ ,നാരുകൾ , മണ്ണ് ,ചുള്ളിക്കമ്പ് ,തൂവൽ ,ഉണങ്ങിയ പുല്ല് തുടങ്ങിയവ .
*പക്ഷികൾ കൂടുണ്ടാക്കുന്നത് എന്തിനുവേണ്ടിയാണ് ?
*മുട്ടയിടുന്നതിന്
*കുഞ്ഞുങ്ങളെ വളർത്തുന്നതിന്
*വിശ്രമിക്കുന്നതിന്
*ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്നതിന്
*കൂടുണ്ടാക്കാത്ത പക്ഷി ?
കുയിൽ
*പക്ഷികൾ കൂടുണ്ടാക്കുന്നത് എവിടെയെല്ലാമാണ് ?
*മരക്കൊമ്പുകളിൽ
*ഇലകൾക്കിടയിൽ
*മരപ്പൊത്തുകളിൽ
*തെങ്ങോലയുടെ അറ്റത്ത്
*കെട്ടിടങ്ങളിൽ
*ഏറ്റവും വലിയകൂടുണ്ടാക്കുന്ന പക്ഷി ഏത് ?
വീവർ പക്ഷി (ദക്ഷിണാഫ്രിക്ക)
*നമ്മുടെ സംസ്ഥാന പക്ഷി ?
മലമുഴക്കി വേഴാമ്പൽ
0 Comments
Please do not enter any spam link in the comment box