*ദണ്ഡി യാത്ര ആരംഭിച്ചത് എന്ന് ?
1930 മാർച്ച് 12 ന്
*എവിടെ നിന്നാണ് ദണ്ഡി യാത്ര ആരംഭിച്ചത്?
സബർമതി ആശ്രമത്തിൽ നിന്ന്
*ഉപ്പ് നിയമം എന്തായിരുന്നു ?
ഇന്ത്യൻ കടൽതീരത്ത് നിന്ന് ഉപ്പെടുക്കുന്നതിന് ബ്രിട്ടീഷുകാർ നികുതി ഏർപ്പെടുത്തി .നികുതി കൊടുക്കാതെ ഉപ്പുകുറുക്കിയാൽ ജയിൽ ശിക്ഷ ലഭിക്കും,അതായിരുന്നു നിയമം .
*ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്ത് എത്തിയത് എന്ന് ?
1930 ഏപ്രിൽ 5ന്
*ഉപ്പ് സത്യാഗ്രഹം എന്നായിരുന്നു ?
1930 ഏപ്രിൽ 6 ന്
*വരിക വരിക സഹജരെ ...എന്നു തുടങ്ങുന്ന ദേശഭക്തി ഗാനം രചിച്ചതാര് ?
അംശി നാരായണ പിള്ള
*കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്
കെ .കേളപ്പൻ
*കേരളഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
കെ . കേളപ്പൻ
*കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെയാണ്?
കണ്ണൂരിലെ പയ്യന്നൂർ കടപ്പുറത്ത്
*കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനികൾ ആരെല്ലാമായിരുന്നു ?
ടി .കെ മാധവൻ ,കെ .പി കേശവമേനോൻ ,എ .കെ ഗോപാലൻ ,അക്കമ്മ ചെറിയാൻ ,കുട്ടി മാളു അമ്മ
* സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന മറ്റു പോരാട്ടങ്ങൾ ഏതെല്ലാം ?
*മലബാർ കലാപം
*വാഗൺ ട്രാജഡി
*ഗുരുവായൂർ സത്യാഗ്രഹം
* വൈക്കം സത്യാഗ്രഹം
0 Comments
Please do not enter any spam link in the comment box