പ്രയോഗഭംഗി വിശദമാക്കുക
*കോളാമ്പിപ്പൂ ചാർത്തിടുമോണ -
ക്കോടിയുമിതിനൊടു പറ്റില്ലാ
ഓണം ചിങ്ങമാസത്തിലാണ് .മഞ്ഞ നിറത്തിലുള്ള പൂക്കൾ ധാരാളം വിരിയുന്ന ഒരു മാസമാണ് ചിങ്ങമാസം കോളാമ്പിപ്പൂവിന്റെ നിറവും ഓണക്കോടിയുടെ നിറവും മഞ്ഞയാണ് . ഓണക്കോടിയുടുത്തു വരുന്ന ഓമനയുടെ അത്രയും ഭംഗി മഞ്ഞനിറത്തിലുള്ള കോളാമ്പിപ്പൂവിനില്ല എന്നാണ് കവി അർത്ഥമാക്കുന്നത് .
*ഓണസ്സദ്യയതോർക്കുംന്നേരം
നാവിൽ കൊതിയുടെ പെരുവെള്ളം !
ഇഷ്‌ടമുള്ള ഭക്ഷണം കാണുമ്പോൾ നാവിൽ കൊതികൊണ്ട് വെള്ളം വരും .ഓണസ്സദ്യ വിഭവസമൃദ്ധമായ സദ്യയാണ്. ഓണസ്സദ്യയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ നാവിൽ കൊതികൊണ്ട് വെള്ളം വരുന്നു .
ശബ്ദഭംഗി (ഉദാഹരണങ്ങൾ)
തീരില്ലാ - അഴകില്ലാ
വെടിപ്പാക്കേണം - എഴുതേണം
ഗമയില്ലാ - പറ്റില്ലാ
വരുമല്ലോ - അണഞ്ഞല്ലോ
ഓണം - ചാണം
മെത്തയിലങ്ങനെ - മുത്തശ്ശിക്കഥ
വെക്കേണം - തകർക്കേണം
വിരിക്കേണം - കേൾക്കേണം
പറയാം എഴുതാം(പാഠപുസ്തകം പേജ് നമ്പർ - 44)
നാവിൽ കൊതിയുടെ പെരുവെള്ളം ഉണ്ടാക്കുന്ന ഓണവിഭവങ്ങൾ എന്തൊക്കെയാവാം ?
പഴം
പായസം
അവിയൽ
ഓലൻ
കിച്ചടി
പച്ചടി
എരിശ്ശേരി
തോരൻ
കാളൻ
സാമ്പാർ
രസം
അച്ചാർ
*
*
*
പ്രവർത്തനം
കഥ പറയാം (പേജ് നമ്പർ - 45 )
നിങ്ങൾക്കറിയാവുന്ന ഒരു മുത്തശ്ശിക്കഥ കഥയരങ്ങിൽ പറയാനായി തയാറാക്കൂ .
പ്രവർത്തനം
ഓണച്ചൊല്ലുകൾ
*കാണം വിറ്റും ഓണം ഉണ്ണണം
*ഓണത്തിനിടയിൽ പുട്ടുകച്ചവടം
*
*
*
കൂടുതൽ ഓണച്ചൊല്ലുകൾ ശേഖരിക്കുക .
പ്രവർത്തനം
'ഓമനയുടെ ഓണം' എന്ന കവിതയ്‌ക്ക് ആസ്വാദനക്കുറിപ്പ് തയാറാക്കുക.
ആസ്വാദനക്കുറിപ്പ്
👇
0 Comments
Please do not enter any spam link in the comment box